മഹേന്ദ്ര സിംഗ് സിംഗ് വിരമിക്കും? കോലിയുടെ ട്വീറ്റില്‍ അഭ്യൂഹം, ബിസിസിഐയുടെ പ്രതികരണം ഇങ്ങനെ
മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ട്വീറ്റാണ് ഇപ്പോള്‍ ധോണിയുടെ വിരമിക്കല്‍ ചര്‍ച്ച സജീവമാക്കിയിരിക്കുന്നത്. ധോണിയുമൊത്തുള്ള ഒരു ചിത്രമാണ് കോലി ട്വിറ്ററില്‍ പങ്കുവെച്ചത്. 2016 ടി20 ലോകകപ്പിലെ ക്വാര്‍ട്ടറില്‍ ഇന്ത്യ ഓസ്‌ട്രേലിയയുമായുള്ള മത്സരത്തില്‍ വിജയിച്ചതാണ് കോലി ട്വീറ്റ് ചെയ്തത്.

ഒരിക്കലും മറക്കാനാവാത്ത രാത്രിയും മത്സരവുമായിരുന്നു അത്. അന്ന് ധോണി എന്നെ ഫിറ്റ്‌നെസ് ടെസ്റ്റിലെ പോലെയാണ് റണ്‍സിനായി ഓടിച്ചതെന്നായിരുന്നു കോലിയുടെ ട്വീറ്റ്. അതേസമയം ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 161 റണ്‍സ് ഇന്ത്യ പിന്തുടര്‍ന്ന് വിജയിച്ചത് ധോണിയുടെയും കോലിയുടെ ഇന്നിംഗ്‌സ് കൊണ്ടായിരുന്നു. മത്സരത്തില്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ കഷ്ടപ്പെട്ട കോലി റണ്‍സുകള്‍ ഓടിയെടുക്കുകയായിരുന്നു. ഇതിന് ധോണിയുടെ വേഗമേറിയ ഓട്ടമാണ് സഹായിച്ചത്.
ധോണിയുടെ ചിത്രം പങ്കുവെച്ചതും, അതിന് മനോഹരമായ കുറിപ്പ് കോലി ട്വീറ്റ് ചെയ്തതും വിരമിക്കലിന്റെ ഭാഗമായിട്ടാണെന്ന് സൂചനയുണ്ട്. അദ്ദേഹം ഇന്ന് തന്നെ വിരമിക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചത് ഇത്തരമൊരു നീക്കത്തിനൊടുവില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു. രാത്രി ഏഴുമണിക്ക് ധോണി വിരമിക്കല്‍ സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്ന് വരെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം ധോണി വിരമിക്കുന്നതിനെ കുറിച്ച് യാതൊരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. നേരത്തെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നിന്ന് ധോണി വിട്ടുനിന്നത് വിരമിക്കുന്നതിന് വേണ്ടിയാണെന്നും, ബിസിസിഐ അദ്ദേഹത്തിന് വിടവാങ്ങല്‍ മത്സരം ഒരുക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ധോണി ഇക്കാര്യത്തിനോട് പ്രതികരിച്ചിട്ടില്ല. അടുത്ത ടി20 ലോകകപ്പ് വരെ ധോണി തുടരുമെന്ന് സൂചനയുണ്ട്.
A game I can never forget. Special night. This man, made me run like in a fitness test 😄 @msdhoni 🇮🇳 pic.twitter.com/pzkr5zn4pG
— Virat Kohli (@imVkohli) September 12, 2019












Click it and Unblock the Notifications