Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്യാൻ ആഹ്വാനം! മഹിളാ മോർച്ചാ നേതാവ് പുറത്ത്

ദില്ലി: മുസ്ലീം സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാനും കൊന്ന് കെട്ടിത്തൂക്കാനും ആഹ്വാനം ചെയ്ത് മഹിളാ മോര്‍ച്ചാ നേതാവ്. ഉത്തര്‍ പ്രദേശിലെ രാംകോലയിലുളള മഹിളാ മോര്‍ച്ച നേതാവ് സുനിത സിംഗ് ഗൗര്‍ ആണ് കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിന് ഹിന്ദു പുരുഷന്മാരോട് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ മഹിളാ മോര്‍ച്ചയില്‍ നിന്നും പുറത്താക്കി.

ഹിന്ദിയില്‍ പോസ്‌ററ് ചെയ്ത കുറിപ്പ് സുനിതാ സിംഗ് പിന്നീട് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇവരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വന്‍ പ്രതിഷേധമാണ് സുനിതാ സിംഗിനെതിരെ ഉയരുന്നത്. പിന്നാലെയാണ് ഇവരെ പുറത്താക്കിയത്.

muslim

സുനിതാ സിംഗിന്റെ പോസ്റ്റില്‍ പറയുന്നത് ഇതാണ്: '' മുസ്ലീംങ്ങളെ ഇല്ലാതാക്കാന്‍ ഒരു മാര്‍ഗമേ ഉളളൂ. ഹിന്ദു സഹോദരന്മാര്‍ പത്ത് പേരടങ്ങുന്ന സംഘങ്ങളായി മാറി അവരുടെ അമ്മമാരേയും സഹോദരിമാരേയും തെരുവിലിട്ട് പരസ്യമായി ബലാത്സംഗം ചെയ്യണം. ശേഷം അവരെ വെട്ടിനുറുക്കി ബസാറിന് നടുവില്‍ മറ്റുളളവര്‍ക്ക് കാണാവുന്ന വിധത്തില്‍ കെട്ടിത്തൂക്കി പ്രദര്‍ശിപ്പിക്കണം. അങ്ങനെ മുസ്ലീം സ്ത്രീകള്‍ക്ക് വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ വരുമ്പോള്‍ മുസ്ലീംങ്ങള്‍ സ്വയം തിരുത്തും. ഇന്ത്യയെ സംരക്ഷിക്കണമെങ്കില്‍ ഹിന്ദു സഹോദരന്മാര്‍ പത്തോ ഇരുപതോ പേരടങ്ങുന്ന സംഘമായി ഓരോ മുസ്ലീം വീടുകളിലും കയറി അവരുടെ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യണം. അല്ലാതെ മറ്റ് വഴിയില്ല '' എന്നാണ് മഹിളാ മോര്‍ച്ച നേതാവിന്റെ പോസ്റ്റ്.

ഇത്തരം വിദ്വേഷം പരത്തുന്ന തരത്തിലുളള നീക്കങ്ങള്‍ സംഘടന പ്രോത്സാഹിപ്പിക്കില്ലെന്നും സുനിതയെ അതിനാല്‍ പുറത്താക്കുകയാണെന്നും മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വിജയ രഹത്കര്‍ വ്യക്തമാക്കി. ജൂണ്‍ 27നാണ് സുനിതയെ പുറത്താക്കിയത്. മുസ്ലീംങ്ങള്‍ക്കെതിരായ മഹിളാ മോര്‍ച്ചാ വനിതാ നേതാവിന്റെ ആഹ്വാനം സോഷ്യല്‍ മീഡിയയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+