തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം; ഡൽഹിയിൽ എഎപിയ്ക്ക് വൻ തിരിച്ചടി, 7 എംഎൽഎമാർ രാജിവെച്ചു
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ എഎപിക്ക് വമ്പൻ തിരിച്ചടി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതോടെ ഏഴ് എംഎൽഎമാർ പാർട്ടിയിൽ നിന്നും രാജിവച്ചു.
ബിജെപി, കോൺഗ്രസ് എന്നീ എതിരാളികൾക്ക് എതിരെ ശക്തമായ പ്രചാരണവുമായി എഎപി മുന്നോട്ട് പോവുന്നതിനിടയിലാണ് ഈ സംഭവ വികാസം. അരവിന്ദ് കെജ്രിവാളിനും പാർട്ടിക്കും വലിയ ക്ഷീണമാണ് ഇത് ഉണ്ടാക്കിയത്.
നരേഷ് യാദവ് (മെഹ്‌റൗളി), രോഹിത് കുമാർ (ത്രിലോക്‌പുരി), രാജേഷ് ഋഷി (ജനക്‌പുരി), മദൻ ലാൽ (കസ്‌തൂർബാ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവന ഗൗഡ് (പാലം) എന്നിവരാണ് രാജിവെച്ച എംഎൽഎമാർ. പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ നിരാശപ്പെടുത്തിയതായി ഭാവന ഗൗഡ് രാജിക്കത്തിൽ അറിയിച്ചു. എനിക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടുവെന്നാണ് അവർ കെജ്രിവാളിനോട് പറഞ്ഞത്.

നരേഷ് യാദവ് നേരത്തെ മെഹ്‌റൗളി സ്ഥാനാർത്ഥിയായിരുന്നു. ഖുറാൻ അവഹേളനക്കേസിൽ പഞ്ചാബ് കോടതി അദ്ദേഹത്തെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടിയുടെ അഞ്ചാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയപ്പോൾ നരേഷ് യാദവിനെ മാറ്റി മഹേന്ദർ ചൗധരിയെ മെഹ്‌റൗളി സ്ഥാനാർത്ഥിയായി പാർട്ടി പ്രഖ്യാപിക്കുകയായിരുന്നു.
എഎപി തങ്ങളുടെ സ്ഥാപക തത്വമായ സത്യസന്ധമായ രാഷ്ട്രീയം പാടേ ഉപേക്ഷിച്ചുവെന്ന് നരേഷ് യാദവ് രാജിക്കത്തിൽ പറഞ്ഞു. അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ പാലിക്കുന്നതിന് പകരം അതിൽ മുങ്ങി കുളിച്ചിരിക്കുകയാണ് പാർട്ടിയെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹി മദ്യനയ അഴിമതി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
രാജിവെച്ച മറ്റ് എംഎൽഎമാരും സമാനമായ പ്രതികരണങ്ങൾ തന്നെയാണ് നടത്തിയത്. സീറ്റ് നിഷേധിച്ചത് തന്നെയാണ് ഇവരുടെ രാജിയിലേക്ക് നയിച്ച ഘടകമെന്നാണ് വിലയിരുത്തൽ. ഇതോടെ എഎപി വലിയ രീതിയിൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പ്രത്യേകിച്ച് വോട്ടെടുപ്പിന് അഞ്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നതിനാൽ തന്നെ ബിജെപി ഉൾപ്പെടെ വിഷയം ആളിക്കത്തിക്കും എന്നുറപ്പാണ്.
അഴിമതി വിരുദ്ധ ഭരണം എന്ന വാഗ്ദാനത്തിൽ ഊന്നിയാണ് എഎപിയുടെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും, എന്നാൽ ഇവയിൽ നിന്നുള്ള വ്യതിചലനമാണ് രാജിവച്ച എംഎൽഎമാർ ചൂണ്ടിക്കാട്ടിയതെന്ന കാര്യം കോൺഗ്രസും ബിജെപിയും ഒരുപോലെ ഏറ്റെടുക്കാനാണ് സാധ്യത. ഡൽഹിയിൽ ഹാട്രിക് വിജയം പ്രതീക്ഷിച്ചു വരുന്ന എഎപിക്ക് ഇത് വലിയ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications