ട്രംപിന്റെ വക ഇരുട്ടടി; എച്ച്-വൺബി വിസയുടെ ഫീസ് ഉയർത്തി, 88 ലക്ഷം വരെ? ഇന്ത്യൻ ടെക്കികൾക്ക് തിരിച്ചടി
ന്യൂയോർക്ക്: ഇന്ത്യക്കാരെ ഉൾപ്പെടെ ഞെട്ടിച്ചുകൊണ്ട് അമേരിക്കയിൽ ഏറ്റവും പ്രചാരമുള്ള വർക്ക് വിസയായ എച്ച്-1ബി വിസക്ക് 100,000 ഡോളർ വാർഷിക ഫീസ് ചുമത്തി ഉത്തരവിറക്കി ഡൊണാൾഡ് ട്രംപ് ഭരണകൂടം. എന്നാൽ ഇത് അമേരിക്കയുടെസാങ്കേതിക മേഖലയ്ക്ക് ഊർജ്ജം പകരുന്ന ഇന്ത്യൻ സാങ്കേതിക വിദഗ്ദ്ധരുടെ ഒഴുക്കിനെ തടസപ്പെടുത്തുകയും അവരുടെ സ്വപ്‌നങ്ങളിൽ കരിനിഴൽ വീഴ്ത്തുകയും ചെയ്യുന്ന നീക്കമാണ് എന്നാണ് ഉയരുന്ന ആക്ഷേപം.
ട്രംപ് എച്ച്-1ബി വിസകൾക്ക് 100,000 ഡോളർ വാർഷിക ഫീസ് ഏർപ്പെടുത്തിയത് ഇന്ത്യൻ ടെക് പ്രൊഫഷണലുകളുടെ കാര്യത്തിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇത് അമേരിക്കൻ തൊഴിൽ വിപണിയെയും കുടിയേറ്റത്തെയും കുറിച്ച് സിലിക്കൺ വാലിയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിരിക്കുകയാണ്. സെപ്റ്റംബർ 21 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് ലഭ്യമായ വിവരം.

വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുഡ്‌നിക് ആണ് ഈ നീക്കം പ്രഖ്യാപിച്ചത്. ഇത് യുഎസിന്റെ കുടിയേറ്റ നയങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്.'എച്ച്-1ബി വിസകൾക്ക് ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് ഏർപ്പെടുത്തുന്നതിൽ എല്ലാ വലിയ കമ്പനികളും ഇതിനോട് യോജിച്ചു. ഞങ്ങൾ അവരുമായി സംസാരിച്ചിരുന്നു' വാണിജ്യ സെക്രട്ടറി അറിയിച്ചു.
രാജ്യത്തെ നിലവിലെ ഇമിഗ്രേഷൻ വിഭാഗത്തിലെ ഏറ്റവും ദുരുപയോഗം ചെയ്യപ്പെടുന്ന വിസ സംവിധാനങ്ങളിലൊന്നാണ് എച്ച്-1ബി നോൺ-ഇമിഗ്രന്റ് വിസ പ്രോഗ്രാം എന്നും, അമേരിക്കക്കാർ ജോലി ചെയ്യാത്ത മേഖലകളിൽ ജോലി ചെയ്യുന്ന ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ അമേരിക്കയിലേക്ക് വരാൻ ഇത് അനുവദിക്കുമെന്നും വൈറ്റ് ഹൗസ് സ്‌റ്റാഫ് സെക്രട്ടറി വിൽ ഷാർഫ് വ്യക്തമാക്കുന്നു.
അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനൊപ്പം കമ്പനികൾക്ക് അസാധാരണരായ വ്യക്തികളെ നിയമിക്കാനും അവരെ യുണൈറ്റഡ് സ്‌റ്റേറ്റ്സിലേക്ക് കൊണ്ടുവരാനും ഒരു വഴിയുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എച്ച്-1ബി അപേക്ഷകരെ സ്പോൺസർ ചെയ്യാൻ കമ്പനികൾ പണം നൽകേണ്ട സാഹചര്യമാവും ഇനി സംജാതമാവുക.
എച്ച്-1ബി വിസ വർധിച്ചതിനൊപ്പം യുഎസ് തൊഴിലാളികളെ പിരിച്ചുവിട്ട നിരവധി കമ്പനികളെ ഭരണകൂടം [പ്രഖ്യാപനത്തിനിടെ ഉദ്ധരിച്ചു. 2025 സാമ്പത്തിക വർഷത്തിൽ 5,189 എച്ച്-1ബി തൊഴിലാളികൾക്ക് അംഗീകാരം നൽകിയ ഒരു കമ്പനി, ഏകദേശം 16,000 യുഎസ് ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ; ഒറിഗോണിൽ 1698 പേരെ എത്തിച്ച മറ്റൊരു കമ്പനി, 2400 തൊഴിലാളികളെ പിരിച്ചുവിട്ടുവെന്ന് സർക്കാർ പറയുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ തീരുമാനം വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. എച്ച്-1ബി വിസകളിൽ പത്തിൽ ഏഴെണ്ണവും ഇന്ത്യൻ പ്രൊഫഷണലുകൾക്കാണ് ലഭിക്കുന്നത്. പുതിയ നിയമങ്ങൾ എഞ്ചിനീയർമാർ, കോഡർമാർ, ശാസ്ത്രജ്ഞർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ യുഎസിലെ കരിയർ സ്വപ്‌നങ്ങൾക്ക് ഇത് വിലങ്ങുതടിയാവും.
കമ്പനികൾ ഇക്കാര്യത്തിൽ യോജിക്കുന്നു എന്ന് ട്രംപ് ഭരണകൂടം ആവർത്തിക്കുമ്പോഴും ആപ്പിൾ, ഗൂഗിൾ, ആമസോൺ, മെറ്റാ തുടങ്ങിയ കമ്പനികൾ ഇക്കാര്യത്തിൽ നിശബ്‌ദത പാലിക്കുകയാണ്. ഇതൊരു സാമ്പത്തികപരമായ നീക്കം എന്നതിലുപരി രാഷ്ട്രീയമായ ഒരു നീക്കം കൂടിയാണ് എന്ന രീതിയിലാണ് പലരും വിലയിരുത്തുന്നത്. അമേരിക്കൻ ബിരുദധാരികൾക്ക് മുൻഗണന നൽകേണ്ട സമയമാണിതെന്ന് ട്രംപും ലുഡ്‌നിക്കും ഒരുപോലെ വാദിക്കുന്നു.
ഇതൊരു ഒറ്റപ്പെട്ട നടപടിയല്ല. ടൂറിസ്‌റ്റ് വിസകളിൽ പോലും 15,000 ഡോളർ വരെ ബോണ്ടുകൾ ആവശ്യപ്പെടുന്നത് മുതൽ ടെക് വിസകൾ കർശനമാക്കുന്നത് വരെ, ട്രംപ് ഭരണകൂടം അമേരിക്കയുടെ കുടിയേറ്റ നയങ്ങൾ വ്യവസ്ഥാപിതമായി കർശനമാക്കുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ് എന്ന് വിലയിരുത്തപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ഇന്ത്യക്കാരെ കൊണ്ട് വരാൻ കമ്പനികൾ ഒന്ന് മടിച്ചേക്കും.
അതേസമയം, ഇന്ന് നിലവിലുള്ള എച്ച്-1ബി വിസ 1990-ൽ കോൺഗ്രസ് അംഗീകരിച്ച ഒരു നിയമപ്രകാരമാണ് ഉണ്ടാക്കിയത്. കുറഞ്ഞത് ഒരു ബാച്ചിലേഴ്‌സ് ബിരുദമെങ്കിലും ഉള്ള വിദേശ തൊഴിലാളികളെ സ്പെഷ്യാലിറ്റി തൊഴിലുകളിൽ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ ഈ വിസ അനുവദിക്കുന്നു. സാധാരണയായി മൂന്ന് വർഷത്തേക്കാണ് വിസ അനുവദിക്കുന്നത്, മൂന്ന് വർഷത്തേക്ക് കൂടി ഇത് നീട്ടാനും കഴിയും.
അതേസമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർഷിക ഫീസ് ഏർപ്പെടുത്തിയതുകയും അതിന് സെപ്റ്റംബർ 21 എന്ന സമയപരിധി പ്രഖ്യാപിക്കുകയും ചെയ്യുന്നതിന് തൊട്ടുമുമ്പ്, മൈക്രോസോഫ്റ്റ് ശനിയാഴ്‌ച തങ്ങളുടെ എച്ച്-1ബി, എച്ച്-4 വിസ ജീവനക്കാരോട് ഉടൻ അമേരിക്കയിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
ലോകത്തിലെ രണ്ടാമത്തെ വലിയ ടെക് കമ്പനി അമേരിക്കയിലുള്ള എച്ച്-1ബി വിസ ജീവനക്കാരോട് രാജ്യത്ത് തന്നെ തുടരാനും നിർദ്ദേശിച്ചു. ട്രംപിന്റെ വാർഷിക ഐടി മേഖലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കകൾക്കിടയിൽ ഒരു ടെക് ഭീമന്റെ ആദ്യ പ്രതികരണങ്ങളിലൊന്നാണ് ഈ സർക്കുലർ എന്നും റോയിറ്റേഴ്‌സ് അറിയിക്കുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications