കമൽഹാസൻ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി; വിഷയം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം!!
ദില്ലി: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നാണ് ഇരുവരും പ്രതികരിച്ചു.
ബാലാകോട്ട് വ്യോമാക്രമണം; സർവ്വകക്ഷി യോഗം അവസാനിച്ചു, സർക്കാരിന് പൂർണ്ണ പിന്തുണ, ശരിയായ നടപടിയെന്ന് നേതാക്കൾ!
ദില്ലിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കമൽഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന്റെ ചടങ്ങില്‍ കെജ്രിവാളും പങ്കെടുത്തിരുന്നു. കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിന് തമിഴ്നാട്ടില്‍ ആം ആദ്മി പിന്തുണ നല്‍കുമെന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

രജനികാന്തും കമല്‍ഹാസനും ഒരുമിക്കുന്നു എന്ന വാർത്തയും മുമ്പ് വന്നിരുന്നു. തിരഞ്ഞെടുപ്പിലേക്കിറങ്ങുന്ന കമല്‍ഹാസന്‍ രജനികാന്തുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് കമൽഹസൻ ട്വീറ്റ് ചെയ്തതോടെയാണ് ഇരുവരും ഒന്നിക്കുന്നെന്ന ചർച്ചകൾ സജീവമായത്. രണ്ട് നടന്മാരും അടുത്തടുത്ത സമയങ്ങളിലാണ് പാർട്ടി രൂപീകരിച്ചത്.












Click it and Unblock the Notifications