'ഒടുവിൽ പവനായി ശവമായി', കാൾസന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാല
ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ രമേഷ്ബാബു പ്രഗ്നാനന്ദയോട് മൂന്നാം തവണയും പരാജയപ്പെട്ടതോടെയാണ് മലയാളികളടങ്ങുന്ന ഇന്ത്യക്കാർ പൊങ്കാലയുമായി കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെത്തിയത്. പ്രഗ്നാനന്ദയാണ് കമൻ്റുകളിൽ നിറഞ്ഞുനിൽക്കുന്നത്.
നിരവധി മലയാളികളുടെ കമ്മമ്റുകളും കാൾസണിൻ്റെ ഫേസ്ബുക്ക് പേജിൽ നിറയുന്നുണ്ട്. 'സന്തോഷമായിലെ ഉണ്ണിക്ക് , എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി , അമ്പും വില്ലും.. അവസാനം ഇന്ത്യൻ പുലികുട്ടിയുടെ മുൻപിൽ മാഗ്നസ് പവനായി ശവമായി, പിള്ളേരോട് തോറ്റിട്ടും അഹങ്കാരം തീരുന്നില്ല അല്ലേ, കിട്ടിയോ ? . ഇല്ല . ചോദിച്ചു വാങ്ങി', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

'ലോകത്ത് തന്നെ ജയിക്കാൻ ആളില്ലെന്ന് കരുതിയിരുന്ന മാഗ്നസ്സ് കാഴ്സണ് ഒരു ഒന്നൊന്നര എതിരാളി ഉണ്ട്, ഇങ്ങ് ഇന്ത്യയിൽ' എന്നാണ് ചിലരുടെ കമന്റ്. പ്രഗ്നാനന്ദയുടെ ചിത്രങ്ങൾ നിരവധിപേർ പോസ്റ്റ് ചെയ്യുന്നുണ്ട്. പ്രഗ്നാനന്ദയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചുള്ള പോസ്റ്റുകളും കമന്റ് ബോക്സിൽ നിരവധിയാണ്. നിരവധി ട്രോളുകളും ആളുകൾ കമന്റായി പങ്കുവെയ്ക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള മത്സരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് ചിലരുടെ കമന്റ്.
മിയാമിയിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലാണ് മാഗ്നസ് കാൾസണെ 17കാരൻ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്. ടൂർണമെൻ്റിൽ കാൾസൺ തന്നെയാണ് വിജയിച്ചതെങ്കിലും പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തെത്തി.ഈ വര്‍ഷം മൂന്നാം തവണയാണ് ചെസ് ഇതിഹാസം മാഗ്നസ് കാള്‍സനെ ഇന്ത്യയുടെ പതിനേഴ് വയസുകാരനായ പ്രഗ്നാനന്ദ തോല്‍പിക്കുന്നത്. ഫെബ്രുവരിയിൽ ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിലും മെയ് 20ന് ചെസ്സബിൾ മാസ്‌റ്റേഴ്സ് ഓൺലൈൻ ടൂർണമെൻറിലും കാള്‍സനെ പ്രഗ്നാനന്ദ മലര്‍ത്തിയടിച്ചിരുന്നു. വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സനെ തോല്‍പിക്കുന്ന ഇന്ത്യന്‍താരം കൂടിയാണ് ആര്‍ പ്രഗ്നാനന്ദ.
2005 ആഗസ്റ്റ് 10നാണ് ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്നാനന്ദ ജനിച്ചത്. തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ആര്‍ ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍. ഇന്ത്യയുടെ മുന്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്‍റെ അക്കാദമിയിലൂടെയാണ് പ്രഗ്നാനന്ദ ചെസ് ലോകത്തേക്കെത്തിയത്.
ഇലോൺ മസ്കിൻ്റെ അപൂർവ ചിത്രങ്ങൾ ലേലത്തിനുവച്ച് മുൻ കാമുകി...












Click it and Unblock the Notifications