കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കെതിരെ മാലിദ്വീപ് തുറന്ന പോരിന്, നാവികാഭ്യാസത്തില്‍ പങ്കെടുക്കില്ല, പിന്നില്‍ ചൈനയെന്ന് സൂചന

16കാരിയെ സമ്രീന്‍ എന്ന സ്ത്രീ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുവരികയായിരുന്നു

Google Oneindia Malayalam News

ദില്ലി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാലിദ്വീപ് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. നേരത്തെ ഇന്ത്യയെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു മാലിദ്വീപ്. ഇപ്പോഴിതാ ഇന്ത്യയുമായി തുറന്ന പോരിനിറങ്ങിയിരിക്കുകയാണ് അവര്‍. പ്രസിഡന്റ് അബ്ദുള്ള യമീനിന് ഇന്ത്യയോടുള്ള താല്‍പര്യക്കുറവാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.

ഇന്ത്യ ഏറെ അഭിമാനത്തോടെ പ്രഖ്യാപിച്ച മിലാന്‍ എന്ന നാവികാഭ്യാസ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മാലിദ്വീപ് അറിയിച്ചിട്ടുണ്ട്. 16 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മാലിദ്വീപിനെ പോലുള്ള ചെറുരാഷ്ട്രം യാതൊരു കാരണവുമില്ലാതെ പിണങ്ങിയത് ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്.

നാവികാഭ്യാസം

നാവികാഭ്യാസം

മാര്‍ച്ച് ആറിന് ആന്‍ഡമാന്‍ നിക്കോബാറില്‍ വച്ചാണ് ഇന്ത്യ തങ്ങളുടെ സ്വപ്‌നപദ്ധതിയായി പ്രഖ്യാപിച്ചിരുന്ന നാവികാഭ്യാസം നടക്കുന്നത്. അഭ്യാസത്തില്‍ പങ്കെടുക്കാന്‍ മാലിദ്വീപിനെയും ഇന്ത്യ ക്ഷണിച്ചിരുന്നു. എട്ടുദിവസത്തെ പരിപാടിയായിരുന്നു ഇത്. 16 രാജ്യങ്ങളും ഇതില്‍ പങ്കെടുക്കുന്നുണ്ട്.

കാരണം വ്യക്തമല്ല

കാരണം വ്യക്തമല്ല

എന്തുകൊണ്ട് പങ്കെടുക്കുന്നില്ല എന്ന് മാലിദ്വീപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പങ്കെടുക്കുന്നില്ലെന്ന് വിവരം ലഭിച്ചതായി നാവി ചീഫ് അഡ്മിറല്‍ സുനില്‍ ലാന്‍ബ പറഞ്ഞു. അതേസമയം അടിയന്തരാവസ്ഥയില്‍ ഇന്ത്യ പരോക്ഷമായി ഇടപെട്ടതും പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതും മാലിദ്വീപിന് ഇഷ്ടപ്പെട്ടില്ലെന്നാണ് സൂചന. ഇതാണ് പിന്‍വാങ്ങലിലൂടെ മാലിദ്വീപ് വ്യക്തമാക്കിയിരിക്കുന്നത്.

1995ല്‍ ആരംഭിച്ചു

1995ല്‍ ആരംഭിച്ചു

ഇന്ത്യയെ സംബന്ധിച്ച് വളരെ പഴക്കമുള്ള നാവികാഭ്യാസമാണ് ഇത്. 1995ലാണ് ഇത് ആരംഭിച്ചത്. മേഖലയിലെ സഹകരണം വര്‍ധിപ്പിക്കാനും സമുദ്രമേഖലയിലെ നിയമവിരുദ്ധ പ്രവൃത്തികള്‍ തടയാനുമായിരുന്നു നാവികാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം. നിലവില്‍ ഓസ്‌ട്രേലിയ, മലേഷ്യ, മൗറീഷ്യസ്, മ്യാന്‍മര്‍, ന്യൂസിലന്റ്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത്.

ബന്ധം വഷളാകും

ബന്ധം വഷളാകും

അടുത്തിടെ മാലിദ്വീപില്‍ അടിയന്തരാവസ്ഥ 30 ദിവസത്തേക്ക് വീണ്ടും നീട്ടിയതിനെ ഇന്ത്യ വിമര്‍ശിച്ചിരുന്നു. ഇത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഇന്ത്യയുടെ പ്രസ്താവന. എന്നാല്‍ അബ്ദുള്ള യമീനിന്റെ സര്‍ക്കാരിനെതിരെയുള്ള ഇന്ത്യയുടെ നീക്കമായിട്ടാണ് മാലിദ്വീപ് ഇതിനെ കണ്ടത്. രൂക്ഷമായി ഇന്ത്യയുടെ നീക്കത്തെ അവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കുമെന്നാണ് സൂചന.

ചൈനയുടെ കളികള്‍

ചൈനയുടെ കളികള്‍

മാലിദ്വീപ് ചൈനയുടെ കരുത്തിലാണ് ഇന്ത്യക്കെതിരെ കളിക്കുന്നതെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് മുഹമ്മദ് നഷീദിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് യമീന്‍ ആരോപിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിനായി ചൈന നല്‍കുന്ന പണം ഇന്ത്യയെ എതിര്‍ക്കാന്‍ കൂടിയുള്ളതിനാണെന്ന് സൂചനയുണ്ട്. ഇതിനനുസരിച്ചാണ് മാലിദ്വീപ് കരുക്കള്‍ നീക്കുന്നത്.

ഇന്ത്യക്ക് അമര്‍ഷം

ഇന്ത്യക്ക് അമര്‍ഷം

മാലിദ്വീപ് അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് യമീന്‍ വിമര്‍ശിച്ചത് ഇന്ത്യക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ല. ഇപ്പോള്‍ നാവികാഭ്യാസത്തില്‍ നിന്ന് പിന്‍മാറിയത് ഇന്ത്യയെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്. നഷീദിനെ പരസ്യമായി പിന്തുണയ്ക്കാനും ഇന്ത്യ തയ്യാറാവുമെന്നാണ് സൂചന. ഇതോടൊപ്പം ചൈനയെ പ്രതിരോധത്തിലാക്കാനും ഇന്ത്യ ശ്രമിച്ചേക്കും.

ആഭ്യന്തര കാര്യങ്ങളിൽ‍ ഇടപെടരുത്!! ഇന്ത്യയ്ക്ക് താക്കീതുമായി മാലിദ്വീപ് സർക്കാർആഭ്യന്തര കാര്യങ്ങളിൽ‍ ഇടപെടരുത്!! ഇന്ത്യയ്ക്ക് താക്കീതുമായി മാലിദ്വീപ് സർക്കാർ

ശ്രീദേവി മരിച്ച അർദ്ധരാത്രിയിൽ ബോണി കപൂറിന്റെ ഫോൺകോൾ.. ആദ്യം വിളിച്ചത് പ്രമുഖ നേതാവിനെശ്രീദേവി മരിച്ച അർദ്ധരാത്രിയിൽ ബോണി കപൂറിന്റെ ഫോൺകോൾ.. ആദ്യം വിളിച്ചത് പ്രമുഖ നേതാവിനെ

ഷുഹൈബിന്റെ ജീവനെടുത്ത ആയുധം എവിടെയെന്ന് ഹൈക്കോടതി! സിബിഐ തീരുമാനം ഒരാഴ്ചയ്ക്കകം...ഷുഹൈബിന്റെ ജീവനെടുത്ത ആയുധം എവിടെയെന്ന് ഹൈക്കോടതി! സിബിഐ തീരുമാനം ഒരാഴ്ചയ്ക്കകം...

English summary
maldives declines indias invite for naval exercise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X