മോദിക്കെതിരെ വീണ്ടും ഖാർഗെ; 'നേരത്തെ അറിഞ്ഞെങ്കിൽ പഹൽഗാമിലേക്ക് പോവരുതെന്ന് പറയാമായിരുന്നില്ലേ?'
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്റലിജൻസ് വിവരം ലഭിച്ചുവെന്ന ആരോപണം ആവർത്തിച്ച് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. പഹൽഗാമിലെ ആക്രമണത്തിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി തന്റെ കശ്‌മീർ സന്ദർശനം റദ്ദാക്കിയതിനെ ഉദ്ധരിച്ച് കൊണ്ടാണ് മല്ലികാർജുൻ ഖാർഗെ ആരോപണം കടുപ്പിക്കുന്നത്.
ജമ്മു കശ്‌മീരിൽ ഭീകരാക്രമണം നടക്കുമെന്ന രഹസ്യവിവരം ലഭിച്ചിട്ടും പ്രധാനമന്ത്രി നടപടി എടുത്തില്ലെന്ന ഗുരുതര ആരോപണമാണ് ഖാർഗെ മുന്നോട്ട് വച്ചത്. ആക്രമണം തടയുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ ആരോപിച്ചു. മേഖലയിലെ വിനോദസഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ പരാജയമാണ് 26 പേരുടെ ജീവന്‍ നഷ്‍ടമാവുന്നതിലേക്ക് അദ്ദേഹം നയിച്ചതെന്നും കുറ്റപ്പെടുത്തി.

'പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ടത് മോദി സർക്കാർ വിനോദസഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാത്തതുകൊണ്ടാണ്. ഇന്റലിജൻസ് ഏജൻസികൾ ആവശ്യപ്പെട്ടതുകൊണ്ടാണ് മോദി കശ്‌മീരിലേക്ക് പോകാതിരുന്നത്. വിനോദസഞ്ചാരികളോട് പഹൽഗാമിൽ പോകരുതെന്ന് കേന്ദ്ര സർക്കാർ പറയാഞ്ഞത് എന്തുകൊണ്ടാണ്? നിങ്ങൾ അവരോട് പറഞ്ഞിരുന്നെങ്കിൽ 26 ജീവൻ രക്ഷിക്കാമായിരുന്നു, ഈ ചെറിയ യുദ്ധം ഒഴിവാക്കുകയും ചെയ്യാമായിരുന്നു' ഖാർഗെ പറഞ്ഞു.
കർണാടകയിലെ വിജയനഗരയിൽ കോൺഗ്രസ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ഖാർഗെ മോദിക്കെതിരെ വീണ്ടും ആരോപണവുമായി രംഗത്ത് വന്നത്. 'നിങ്ങളുടെ സുരക്ഷയ്ക്കായി അവിടെ പോകുന്നത് ശരിയല്ലെന്ന് ഒരു ഇന്റലിജൻസ് റിപ്പോർട്ട് പറയുമ്പോൾ, നിങ്ങൾ എന്തുകൊണ്ടാണ് സുരക്ഷ, ഇന്റലിജൻസ്, ലോക്കൽ പോലീസ്, അതിർത്തി സേന എന്നിവരെ ജനങ്ങളെ സംരക്ഷിക്കാൻ നിയോഗിക്കാത്തത്?' എന്നും ഖാർഗെ ചോദിച്ചു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ സൈനിക നടപടി രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ മാധ്യമ ഉപദേഷ്‌ടാവായ പിയൂഷ് ബാബെലെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഐആർസിടിസി ഇ-ടിക്കറ്റിന്റെ ഫോട്ടോ ഉൾപ്പെടെ പങ്കിട്ടിരുന്നു.
നേരത്തെയും ഖാർഗെ സമാനമായി പഹൽഗാം ആക്രമണത്തിന് മുൻപ് നരേന്ദ്ര മോദിക്ക് ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നുവെന്ന് ആരോപിച്ചിരുന്നു. പഹൽഗാം ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് യാത്ര റദ്ദാക്കിയതെന്നുമാണ് ഖാർഗെ അന്നും ആരോപിച്ചത്. ഇത് ആവർത്തിക്കുകയാണ് അദ്ദേഹം ഇപ്പോൾ.
'ഇന്ദിരാഗാന്ധി ജീവൻ നൽകി. സ്വാതന്ത്ര്യാനന്തരം മഹാത്മാഗാന്ധി ജീവൻ നൽകി, ഒരു രാജ്യദ്രോഹി അദ്ദേഹത്തെ വെടിവച്ചു കൊന്നു. ഞങ്ങൾ അവിടെ നിന്നാണ് വരുന്നത്. സോണിയ ഗാന്ധി രാജ്യത്തിനായി എല്ലാം നൽകി. പ്രധാനമന്ത്രി സ്ഥാനം രണ്ടുതവണ അവർ നിരസിച്ചു, എന്നാൽ നൂറ് ജീവൻ അപഹരിച്ച ശേഷം ഈ ആളുകൾക്ക് അധികാരത്തിൽ വരാൻ ആഗ്രഹമുണ്ട്' എന്നും ഖാർഗെ പഹൽഗാമിന് ശേഷം ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ മാസം 22ന് ജമ്മു കശ്‌മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരുടെ ജീവനാണ് നഷ്‍ടമായത്. ഇതിൽ ഒരു നേപ്പാളി പൗരനും ഉൾപ്പെട്ടിരുന്നു. ബൈസരൻ താഴ്വരയിൽ വച്ചായിരുന്നു ആക്രമണം നടന്നത്. ഈ ആക്രമണത്തിൽ പാകിസ്ഥാന് കൃത്യമായ പങ്കുണ്ടെന്നായിരുന്നു ഇന്ത്യയുടെ കണ്ടെത്തൽ. എന്നാൽ പാകിസ്ഥാൻ ആവട്ടെ ഇന്ത്യയുടെ ആരോപണങ്ങൾ നിഷേധിച്ചു.
ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ, പാക് അധീന കാശ്‌മീർ എന്നിവിടങ്ങളിലെ ഭീകരവാദികളുടെ കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ അറിയപ്പെട്ട ഈ ആക്രമണത്തിൽ ഒൻപത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. നിരവധി ഭീകരർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications