'ഇന്ത്യൻ കുടിയേറ്റക്കാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം മോദി ട്രംപിനോട് ചോദിക്കണം'; മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിന്റെ പുതിയ നയത്തിന്റെ ഭാഗമായി യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തിൽ ആശങ്ക ഉയർത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് ഇക്കാര്യത്തിൽ തന്റെ ആശങ്ക അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പഴയ സുഹൃത്തായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിളിച്ച് അവരെ ഇങ്ങനെ തിരിച്ചയക്കരുതെന്ന് ആവശ്യപ്പെടണമായിരുന്നുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മോദി യുഎസിൽ എത്തുകയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ച നടത്തുകയും ചെയ്യാനിരിക്കെയാണ് ഖാർഗെയുടെ വിമർശനം.

'മോദിക്ക് ശരിക്കും ആദ്യം ക്ഷണം ലഭിച്ചിരുന്നില്ല. എന്നാൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസിൽ പോയി വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയായിരുന്നു. അതിനുശേഷം മോദിക്ക് ക്ഷണം ലഭിച്ചു, അതുകൊണ്ട് ഇപ്പോൾ സന്ദർശിക്കുന്നു' കർണാടകയിലെ കലബുറഗിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഖാർഗെ അവകാശപ്പെട്ടു.
തന്റെ പഴയ സുഹൃത്തുമായി' (ട്രംപ്) സംസാരിക്കുന്നുണ്ടെന്ന് മോദി തന്നെ അവകാശപ്പെട്ടു, അത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ അവർ അടുത്ത അവർ സുഹൃത്തുക്കളായിരുന്നു എങ്കിൽ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ അത്തരത്തിൽ നാടുകടത്തരുതെന്ന് മോദിക്ക് ട്രംപിനോട് പറയാമായിരുന്നു; ഖാർഗെ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ കുടിയേറ്റക്കാരെ ചരക്ക് വിമാനത്തിൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരികയും മാലിന്യത്തേക്കാൾ മോശമായി രീതിയോള കൈകാര്യം ചെയ്യുകയും ചെയ്‌തുവെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ആരോപിച്ചു. കുടിയേറ്റക്കാരെ യാത്രാവിമാനത്തിൽ അയയ്ക്കാൻ മോദി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ല, ഇവിടെ നിന്ന് ഏർപ്പാടാക്കുകയും ചെയ്‌തിട്ടില്ല. ഇത് തന്നെ ഇവരുടെ സൗഹൃദം കളവാണെന്ന് തെളിയിക്കുന്ന കാര്യമാണ്; ഖാർഗെ പറഞ്ഞു.
വ്യക്തിപരമായ സൗഹൃദങ്ങൾ നല്ലതാണെങ്കിലും രാജ്യങ്ങൾ സൗഹൃദബന്ധം നിലനിർത്തുന്നത് കൂടുതൽ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന മോദിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ട്. അതിനാൽ, അയാൾക്ക് നല്ല ഫലങ്ങൾ അദ്ദേഹത്തിന് ലഭിക്കില്ലെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് നാടുകടത്തുന്നത് സംബന്ധിച്ച് ഫെബ്രുവരി 7ന് ഇന്ത്യ യുഎസിനോട് ആശങ്ക രേഖപ്പെടുത്തുകയും ഇത്തരം നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. സൈനിക വിമാനത്തിൽ 40 മണിക്കൂറിലേറെ നീണ്ട യാത്രയിൽ കൈവിലങ്ങ് അണിയിച്ചാണ് അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് എത്തിച്ചതെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു ഈ നടപടി.












Click it and Unblock the Notifications