രാഹുലിന്റെ യാത്രയ്ക്ക് പിന്നാലെ പാദയാത്രയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍; ബീഹാറില്‍ നാളെ തുടക്കം
ദില്ലി: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് പുതിയൊരു യാത്ര കൂടി തുടങ്ങുന്നു. ഇത്തവണ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെയാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ബീഹാറില്‍ സംസ്ഥാന വ്യാപകമായി പാദയാത്ര നടത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
ബീഹാറിലെ ബന്‍ക ജില്ലയില്‍ നിന്നാണ് വ്യാഴാഴ്ച്ചയാണ് യാത്ര ആരംഭിക്കുക. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സമാനമായിട്ടാണ് ഈ പാദയാത്രയും നടത്തുന്നത്. 1200 കിലോമീറ്റര്‍ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പിന്നിടും. 17 ജില്ലകളിലൂടെ ഇവ കടന്നുപോകും. ഗയയിലാണ് ഈ യാത്ര സമാപിക്കുക.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ യാത്ര ഈ പാദയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ബന്കയിലെ മന്ദര്‍ പര്‍വത് മേഖലയില്‍ നിന്നാണ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്. രാവിലെ പതിനൊന്നര മണിയോടെ ഖാര്‍ഗെ വേദിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിന് ശേഷം അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും, യാത്രയുടെ ഭാഗമാകുന്നവരെയും അഭിമുഖീകരിച്ച് സംസാരിക്കും. തുടര്‍ന്ന് യാത്ര ഫ്ളാഗ് ചെയ്യുമെന്ന് ബീഹാര്‍ കോണ്‍ഗ്രസ് മീഡിയ ഇന്‍ ചാര്‍ജ് രാജേഷ് റാത്തോഡ് പറഞ്ഞു. അതേസമയം റാലി പട്നയിലെത്തിയാല്, വലിയൊരു റാലിയും സംഘടിപ്പിക്കുമെന്നും റാത്തോഡ് പറയുന്നു.
Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
അതേസമയം പട്നയിലെ പൊതു യോഗത്തില്‍ സോണിയാ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ പങ്കെടുക്കും. ഇവരുടെ തിരക്കുകള്‍ പരിഗണിച്ചായിരിക്കും പങ്കെടുക്കുന്നത് ആരായിരിക്കുമെന്ന് തീരുമാനിക്കുക. രാഹുല്‍ ഗാന്ധി ആ സമയം ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരിക്കും. അതിന് മുമ്പ് രാഹുലിന്റെ യാത്ര ഇതിലൂടെ കടന്നുപോയിട്ടുണ്ടാവും.
ഡിസംബര്‍ 28ന് ആരംഭിക്കാനിരുന്ന യാത്രയാണിത്. എന്നാല്‍ ഈ പാദയാത്ര മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ഇതിന് കാരണമൊന്നും കോണ്‍ഗ്രസ് പറഞ്ഞിട്ടിട്ടില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഈ യാത്ര നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.
നിലവില്‍ സംസ്ഥാനത്ത് ദുര്‍ബലമായി കിടക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഈ യാത്ര ഉപകരിക്കുമെന്ന് ഉറപ്പാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളും എംഎല്‍എമാരും ഈ യാത്രയില്‍ പങ്കെടുക്കും.
ജില്ലാ തല കമ്മിറ്റികളും പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. സീനിയര്‍ നേതാക്കള്‍ക്കാണ് ഇതിന്റെ ചുമതല. ഇവര്‍ യാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. യാത്രയില്‍ എല്ലാവിഭാഗവും ആള്‍ക്കാരും പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications