'എല്ലാ പാർട്ടികളുമായും ചർച്ച നടത്തണം'; ജാതി സെൻസസിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ജാതി സെൻസസ് സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സർക്കാർ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ദേശീയ തലത്തിലെ ജാതി സെൻസസിനായി തെലങ്കാന മാതൃകയിലുള്ള ജാതി സർവേ പിന്തുടരണമെന്ന് മോദി സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ സംവരണത്തിനുള്ള 50 ശതമാനം പരിധി നീക്കം ചെയ്യണമെന്നും മല്ലികാർജുൻ ഖാർഗെ തന്റെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് സംവരണം നൽകുന്ന ആർട്ടിക്കിൾ 15(5) ഉടൻ നടപ്പിലാക്കണമെന്നും മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യമുന്നയിച്ചു.

'നമ്മുടെ സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവർക്കും, അടിച്ചമർത്തപ്പെട്ടവർക്കും, അരികുവൽക്കരിക്കപ്പെട്ടവർക്കും അവരുടെ അവകാശങ്ങൾ നൽകുന്ന ജാതി സെൻസസ് പോലുള്ള ഏതൊരു പ്രക്രിയയും നടത്തുന്നത് ഒരു തരത്തിലും ഭിന്നിപ്പിക്കലായി കണക്കാക്കാനാവില്ല, കണക്കാക്കരുത്' മല്ലികാർജുൻ ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.
'പഹൽഗാമിൽ അടുത്തിടെ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങൾക്ക് ശേഷം നമ്മൾ ചെയ്‌തതുപോലെ, നമ്മുടെ മഹത്തായ രാഷ്ട്രവും നമ്മുടെ വിശാലഹൃദയരായ ജനങ്ങളും ആവശ്യമുള്ളപ്പോഴെല്ലാം ഒന്നിച്ചു രംഗത്തിറങ്ങിയിട്ടുണ്ട്' എന്നും മെയ് 5ന് പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തിൽ അദ്ദേഹം പറഞ്ഞു. കത്തിനെ കുറിച്ച് ഖാർഗെ തന്നെയാണ് എക്‌സ് പോസ്‌റ്റിലൂടെ വിവരം പങ്കുവച്ചത്.
അന്തിമ ജാതി സെൻസസിൽ ഒന്നും മറച്ചുവെക്കരുതെന്നും ഓരോ ജാതിയുടെയും സാമൂഹിക-സാമ്പത്തിക വിവരം പൊതുസഞ്ചയത്തിൽ വയ്ക്കണമെന്നും ഖാർഗെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടന ഭേദഗതി ചെയ്‌തുകൊണ്ട് സംവരണത്തിന്റെ 50 ശതമാനം എന്ന പരിധി നീക്കം ചെയ്യുന്നതിനുള്ള പാർട്ടിയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു.
ചോദ്യാവലിയുടെ രൂപകൽപ്പനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ തെലങ്കാന മാതൃകയെ ആശ്രയിക്കണമെന്നാണ് ഖാർഗെ പറയുന്നത്. ചോദ്യാവലി അന്തിമമാക്കുന്നതിന് സ്വീകരിച്ച ശാസ്ത്രീയമായ രീതിയും, ചോദിച്ച ചോദ്യങ്ങളുടെ അന്തിമ സെറ്റും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
'ഒരോ ജാതിയുടെയും പൂർണമായ സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഭരണഘടനാപരമായി സാധ്യമായ അവകാശങ്ങൾ നൽകുന്നതിനും ഒരു സെൻസസ് മുതൽ മറ്റൊന്നിലേക്കുള്ള സാമൂഹിക-സാമ്പത്തിക പുരോഗതി അളക്കുന്നതിനും ഒടുവിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിലെ ഒന്നും മറച്ചുവെക്കരുത്' ഖാർഗെ നിലപാട് വ്യക്തമാക്കി.
സാമൂഹിക നീതിയെ കുറിച്ച് ഉന്നയിച്ചതിന് പ്രധാനമന്ത്രിയും സഹപ്രവർത്തകരും കോൺഗ്രസിനെ എങ്ങനെ ആക്രമിച്ചുവെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ഖാർഗെ തന്റെ കത്ത് ആരംഭിച്ചത്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിജ്ഞയെടുത്തതുപോലെ സാമൂഹികവും സാമ്പത്തികവുമായ നീതിയും പദവിയുടെയും അവസരത്തിന്റെയും തുല്യതയും ഉറപ്പാക്കാൻ ജാതി സെൻസസ് അത്യവശ്യമാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
അടുത്തിടെയാണ് രാജ്യത്ത് ജാതി സെൻസസ് വീണ്ടും നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. അടുത്ത സെൻസസിന്റെ ഭാഗമായിരിക്കും ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് എന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് ഉപേക്ഷിക്കപ്പെട്ടആശയമായിരുന്നു ഇത്. രാജ്യത്ത് സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള തീരുമാനം കൂടിയാണിത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര മന്ത്രിസഭാ സമിതിയിൽ എടുത്ത തീരുമാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെ സ്വാഗതം ചെയ്‌തു. പത്ത് വർഷം കൂടുമ്പോൾ രാജ്യത്ത് നടത്തി വന്നിരുന്ന സെൻസസ് നിലവിൽ നാല് വർഷത്തോളം വൈകിയ സാഹചര്യമാണ്. എന്നാൽ കണക്കെടുപ്പ് എപ്പോഴാണ് ആരംഭിക്കുക എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications