അജിത് പവാറിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മമത; വിവരം തേടി മോദിയും അമിത് ഷായും
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായിരുന്ന അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ന് രാവിലെ മുംബൈയിൽ നിന്ന് പുറപ്പെട്ട ചെറുവിമാനം ബാരാമതിയിൽ ഇറങ്ങാൻ ശ്രമിക്കവെ തകർന്നു വീഴുകയായിരുന്നു.
പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം മറ്റ് നാല് പേരും അപകടത്തിൽ മരിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അജിത് പവാറിന്റെ ആകസ്‌മിക വിയോഗത്തിൽ താൻ ഞെട്ടിപ്പോയെന്ന് മമത ബാനർജി അറിയിച്ചത്. അജിത് പവാറിന്റെ വിയോഗം വലിയ നഷ്‌ടമാണ് ഉണ്ടാക്കുകയെന്നും മമത പറഞ്ഞു.

പവാർ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ തൃണമൂൽ നേതാവ് അപകടത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. 'അജിത് ജിയുടെ അമ്മാവനായ ശരദ് പവാർ ജിക്കും, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും അനുയായികൾക്കും എന്റെ അനുശോചനം. ഈ സംഭവം കൃത്യമായി അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്' എന്നായിരുന്നു മമത പറഞ്ഞത്.
മമതയുടെ പ്രതികരണം മറ്റ് രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തുന്നതിനിടെയാണ്. ഡൽഹിയിൽ എൻസിപി സ്ഥാപകൻ ശരദ് പവാറിന്റെ വസതിയിലേക്ക് പല പ്രമുഖ നേതാക്കളും എത്തുന്നുണ്ട്. അപകടവിവരങ്ങൾ അറിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ വിളിച്ച് വിവരങ്ങൾ തിരകിയെന്നും വിവരമുണ്ട്.
അപകടത്തിന്റെ സാഹചര്യങ്ങളും അപകടവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചതായി മഹാരാഷ്ട്ര സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ അജിത് പവാറിന് ആദരാഞ്ജലികൾ നേർന്നു രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം, ഇന്ന് രാവിലെ 8 മണിയോടെ മുംബൈയിൽ നിന്ന് പറന്നുയർന്ന പവാറിന്റെ വിമാനം ബാരാമതിയിൽ ലാൻഡിങ്ങിന് ശ്രമിക്കവെ തകരുകയായിരുന്നു. അപകടസ്ഥലത്ത് തീയും, പുകയും, തകർന്ന ഭാഗങ്ങളുമാണ് ദൃശ്യമായത്. തുടർന്ന് വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു.
2023-ൽ അധികാര വടംവലിയിലൂടെ അജിത് പവാർ ശരദ് പവാറിൽ നിന്ന് എൻസിപിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പിന്നാലെ അദ്ദേഹം നയിക്കുന്ന എൻസിപി വിഭാഗത്തിന് ഔദ്യോഗിക പദവി ലഭിക്കുകയും ചെയ്‌തു. തുടർന്നാണ് മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയായി അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. അതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിത വിയോഗവും ഉണ്ടായിരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications