Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീദിയുടെ ഗെയിം നന്ദിഗ്രാമിലേക്ക്, സുവേന്ദുവിന് പണി ഇങ്ങനെ, മമതയെ ഭയന്നോടി ബിജെപി

കൊല്‍ക്കത്ത: ബിജെപിക്കെതിരെ തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ നീക്കത്തിനാണ് മമതാ ബാനര്‍ജി ഒരുങ്ങുന്നത്. ബിജെപിയുടെ ട്രംപ് കാര്‍ഡായ സുവേന്ദു അധികാരിയുടെ കോട്ട പൊളിക്കുക തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം. മേദിനിപൂരില്‍ നിന്ന് കൂടുതല്‍ മന്ത്രിമാരാണ് മന്ത്രിസഭയില്‍ എത്തിയിരിക്കുന്നത്. ബിജെപി മമതയെ പേടിച്ചിരിക്കുമ്പോഴാണ് ഈ നീക്കം. എംഎല്‍എമാരോട് വേഗം എംപി സ്ഥാനത്തേക്ക് മടങ്ങിയെത്താനും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

സുവേന്ദുവിനെ വിടില്ല

സുവേന്ദുവിനെ വിടില്ല

സുവേന്ദുവിനെ വെല്ലുവിളിക്കാന്‍ തന്നെയാണ് മമതയുടെ പ്ലാന്‍. മേദിനിപൂര്‍ ജില്ലകളില്‍ നിന്ന് ഏഴ് മന്ത്രിമാരാണ് വന്നിരിക്കുന്നത്. പുര്‍ബ ഈസ്റ്റ്, പുര്‍ബ പശ്ചിം സീറ്റുകളാണ് ഇവ. പുര്‍ബ മേദിനിപൂര്‍ സുവേന്ദു അധികാരിയുടെ തട്ടകമാണ്. ബിജെപിയുടെ പ്രതിപക്ഷ നേതാവ് കൂടിയാണ് അദ്ദേഹം. പശ്ചിമ മേദിനിപൂരിലും സുവേന്ദുവിന് നല്ല സ്വാധീനമുണ്ട്. മമതയെ തോല്‍പ്പിച്ചതിന്റെ ആവേശവും സുവേന്ദുവിനുണ്ട്. നന്ദിഗ്രാമില്‍ അടക്കം നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാണ് മമതയുടെ നീക്കം.

43 മന്ത്രിമാര്‍

43 മന്ത്രിമാര്‍

43 മന്ത്രിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സുവേന്ദു വിരുദ്ധനായ അഖില്‍ ഗിരിയാണ് മന്ത്രിസഭയില്‍ ഇടംപിടിച്ച പ്രമുഖം. ഫിഷറീസ് വകുപ്പ് അഖിലിനാണ്. ദീര്‍ഘകാലം മന്ത്രിയായിരുന്നു അഖില്‍. മമതയ്‌ക്കൊപ്പം അഖില്‍ വരുന്നത് സുവേന്ദുവിന് വലിയ ഭീഷണിയാണ്. അത് അറിഞ്ഞ് തന്നെയാണ് മമത നീങ്ങിയത്. അഖില്‍ സുവേന്ദുവിന് പകരം മമതയുടെ വലം കൈയ്യായി മാറുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ആ ഫാക്ടര്‍ വര്‍ക്കായില്ല

ആ ഫാക്ടര്‍ വര്‍ക്കായില്ല

സുവേന്ദു ഫാക്ടര്‍ പക്ഷേ ബിജെപിക്ക് ബംഗാളില്‍ വലിയ നേട്ടമുണ്ടാക്കി കൊടുത്തിട്ടില്ല. സ്വന്തം തട്ടകത്തിലും അങ്ങനെ തന്നെയാണ്. ഇവിടെയുള്ള 16 സീറ്റുകളില്‍ ഒമ്പതെണ്ണവും തൃണമൂല്‍ നേടി. ബങ്കുര, പുരുലിയ, പശ്ചിമ മേദിനിപൂര്‍ എന്നീ സുവേന്ദുവിന് സ്വാധീനമുള്ള മറ്റ് ഇടങ്ങളിലും ബിജെപി പിന്നിട്ട് നിന്നു. തൃണമൂല്‍ 21 സീറ്റ് സീറ്റാണ് ഇവിടെ നിന്ന് നേടിയത്. ബിജെപി 15 സീറ്റിലൊതുങ്ങും. എന്നാല്‍ ഈ നാല് ജില്ലകളിലായി 21 സീറ്റുകള്‍ 2016നെ അപേക്ഷിച്ച് ബിജെപി നേടി.

മന്ത്രിമാര്‍ ഇങ്ങനെ

മന്ത്രിമാര്‍ ഇങ്ങനെ

തൃണമൂല്‍ സുവേന്ദു വിരുദ്ധരെ തിരഞ്ഞു പിടിച്ച് മന്ത്രിസഭയിലെത്തിച്ചിട്ടുണ്ട്. സിയൂലി സാഹയെയും മമത മന്ത്രിയാക്കി. തൃണമൂലില്‍ നിന്ന് മറുകണ്ടം ചാടിയ മുകുള്‍ റോയിയുടെ അടുപ്പക്കാരനാണ് സാഹ. എന്നാല്‍ റോയ് പാര്‍ട്ടി വിട്ടപ്പോള്‍ കൂടെ പോവാതെ പോരാടിയ നേതാക്കളില്‍ ഒരാളാണ് സാഹ. സുവേന്ദു ബംഗാളില്‍ ഒന്നുമല്ലെന്ന് സാഹ പറയുന്നു. മേദിനിപൂരില്‍ നിന്ന് കൂടുതല്‍ മന്ത്രിമാര്‍ ഇത്തവണയുണ്ട്. മറ്റുള്ളവരുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് എപ്പോഴും സുവേന്ദു ശ്രമിച്ചിട്ടുള്ളത്. മമതയേക്കാള്‍ വലുത് ബംഗാളില്‍ ഒന്നുമില്ലെന്നും സാഹ വ്യക്തമാക്കി.

Recommended Video

cmsvideo
    Kangana Ranaut's Twitter account permanently suspended
    ജനപ്രീതി മുന്നോട്ട്

    ജനപ്രീതി മുന്നോട്ട്

    മമതയെ നേരിട്ട് തോല്‍പ്പിക്കുക എളുപ്പമല്ലെന്ന് ബിജെപി തിരിച്ചറിഞ്ഞിരിക്കുകയാണ്. സര്‍വസന്നാഹങ്ങളും അനുകൂല സാഹചര്യങ്ങളും ഉണ്ടായിട്ടും മമതെ വീഴ്ത്താന്‍ ബിജെപിക്ക് സാധിച്ചില്ല. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബംഗാളില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാവാനാണ് സാധ്യത. അതുകൊണ്ടാണ് എംപി സ്ഥാനം രാജിവെക്കേണ്ടെന്ന് എംപിമാരോട് നിര്‍ദേശിച്ചിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. അത് ബിജെപിക്ക് നഷ്ടപ്പെടുകയും ചെയ്യും. മമതയുടെ ജനപ്രീതിയും ബിജെപി നേരിട്ട് തോല്‍പ്പിച്ചതോടെ ഉയര്‍ന്നിരിക്കുകയാണ്.

    രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+