മമതയുമായി കൂടിക്കാഴ്ച്ച, 5 ആവശ്യങ്ങള്‍ ഉന്നയിച്ച് ഡോക്ടര്‍മാര്‍; പരിഹാരം കാണാമെന്ന് സര്‍ക്കാര്‍
കൊല്‍ക്കത്ത: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തി ജൂനിയര്‍ ഡോക്ടര്‍മാര്‍. ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗ കൊലയ്ക്ക് ഇരയായ സംഭവത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. അതേസമയം ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.
സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. സുരക്ഷ അടക്കം ഡോക്ടര്‍മാര്‍ക്കോ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കോ ഇല്ലെന്ന് ഇവര്‍ ആരോപിച്ചിരുന്നു. സൗത്ത് കൊല്‍ക്കത്തയിലെ കാലിഘട്ടിലുള്ള മമത ബാനര്‍ജിയുടെ വസതിയില്‍ വെച്ചായിരുന്നു ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ച്ച.

ഡോക്ടര്‍മാര്‍ പ്രതിഷേധം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് മമത അഭ്യര്‍ത്ഥിച്ചുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് സാധാരണ രോഗികളാണ് ബുദ്ധിമുട്ടുന്നത്. സുപ്രീം കോടതി ഈ വിഷയത്തില്‍ ചൊവ്വാഴ്ച്ച വാദം കേള്‍ക്കുന്നുണ്ടെന്നും മമത പറഞ്ഞു.
കൂടിക്കാഴ്ച്ച തത്സമയ സ്ട്രീമിംഗിന്റെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അതേസമയം ആരോഗ്യ വിഭാഗത്തില്‍ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്ത പോലീസ് കമ്മീഷണറും, ഹെല്‍ത്ത് സെക്രട്ടറിയും ഇവരില്‍ വരും.
നേരത്തെ ജൂനിയര്‍ ഡോകര്മാര് മമതയുടെ വീട്ടിലെത്തിയത് അഞ്ചാമത്തെയും അവസാനത്തെയും യോഗമാണെന്ന അറിയിപ്പ് ലഭിച്ചതോടെയാണ്. രണ്ട് ദിവസം മുമ്പ് നടന്ന യോഗം പരാജയപ്പെട്ടിരുന്നു. ലൈവ് സ്ട്രീമിംഗിന്റെ കാര്യത്തില്‍ മമതയും ഡോക്ടര്‍മാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ഇരുവിഭാഗങ്ങളും ചര്‍ച്ച നടത്തുകയാണെങ്കില്‍ മിനുട്സ് രേഖപ്പെടുത്തണമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ലൈവ് സ്ട്രീമിംഗ് ആവശ്യം തള്ളിയ സര്‍ക്കാര്‍ മിനുട്സ് ഡോക്ടര്‍മാരുമായി പങ്കുവെക്കാമെന്ന് അറിയിച്ചിരുന്നു. മമത ബാനര്‍ജി സെപ്റ്റംബര്‍ പതിനാലിന് സ്വസ്ഥ്യ ഭവനിലുള്ള പ്രതിഷേധ വേദിയിലേക്ക് മമത അപ്രതീക്ഷിതമായി എത്തിയിരുന്നു. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മമത അറിയിച്ചിരുന്നു.
അതേസമയം ഇന്ന് നടന്ന ചര്‍ച്ച രണ്ട് മണിക്കൂറോളമാണ് നീണ്ടുനിന്നത്. അഞ്ച് ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ആര്‍ജി കാര്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗ കൊലയുടെ ഭാഗമായ എല്ലാ പ്രതികള്‍ക്കും, തെളിവ് നശിപ്പിച്ചവര്‍ക്കും ശിക്ഷ വാങ്ങി നല്‍കണം, ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പിള്‍ സന്ദീപ് ഘോഷിനെതിരെ അച്ചടക്ക നടപടിയെടുക്കണം, കൊല്‍ക്കത്ത കമ്മീഷണര്‍ വിനീത് ഗോയല്‍, ആരോഗ്യ സെക്രട്ടറി നാരായണ്‍ സ്വരൂപ് നിഗം എന്നിവര്‍ രാജിവെക്കണം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ അടക്കം നേരിടുന്ന സുരക്ഷയില്ലായ്മ പൂര്‍ണമായും ഇല്ലാതാക്കുക എന്നീ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications