വീണ്ടും വിള്ളല്‍? ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കില്ല; കാരണം ഇതാണ്
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യം ജൂണ്‍ ഒന്നിന് നടക്കുന്ന യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. അതേസമയം കോണ്‍ഗ്രസുമായുള്ള എതിര്‍പ്പാണോ മമത പങ്കെടുക്കാത്തതിന് കാരണമെന്ന അഭ്യൂഹങ്ങളും സജീവമായിരിക്കുകയാണ്. ബംഗാളില്‍ അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാണ് തൃണമൂല്‍ പ്രതിനിധിയായി മമത പങ്കെടുക്കാതിരിക്കുന്നത്.
തിരഞ്ഞെടുപ്പ് മാത്രമല്ല റേമല്‍ ചുഴലിക്കാറ്റും ബംഗാളില്‍ നാശം വിതയ്ക്കുന്നുണ്ട്. നാല് പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്. ഇതെല്ലാം മുന്‍നിര്‍ത്തി ജൂണ്‍ ഒന്നിന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് മമത വ്യക്തമാക്കി. അതേസമയം ഇതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.

ഇന്ത്യ സഖ്യം നേരത്തെ ജൂണ്‍ ഒന്നിന് യോഗം ചേരുമെന്ന് അറിയിച്ചിരുന്നു. തനിക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് പങ്കെടുക്കാനാവില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഒരു വശത്തും മറുവശത്ത് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടക്കുമ്പോള്‍ തനിക്ക് എങ്ങനെയാണ് യോഗത്തില്‍ പങ്കെടുക്കാനാവുകയെന്നും മമത ചോദിച്ചു.
ജനങ്ങള്‍ക്ക് സാധ്യമായ സഹായങ്ങള്‍ നല്‍കുക, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നതാണ് താന്‍ മുന്‍ഗണന നല്‍കുന്ന കാര്യം. ഇവിടെ താനൊരു യോഗം ചേരുന്നുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാധിക്കപ്പെട്ടവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും മമത പറഞ്ഞു.
പശ്ചിമ ബംഗാളിലെ 9 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനാണ് നടക്കുന്നത്. കൊല്‍ക്കത്ത ദക്ഷിണ്‍, കൊല്‍ക്കത്ത ഉത്തര്‍ സീറ്റുകളും ഇതില്‍ വരും. ജാദവ്പൂര്‍, ഡം ഡം, ബരാസത്ത്, ബസിര്‍ഹട്ട്, ജയാനഗര്‍, മഥുരാപൂര്‍, ഡയമണ്ട് ഹാര്‍ബര്‍ എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍.
അതേസമയം ഇന്ത്യ സഖ്യം നിര്‍ണായക യോഗമാണ് ജൂണ്‍ ഒന്നിന് ചേരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും വേണ്ടിയാണ് യോഗം ചേരുന്നത്. ഡല്‍ഹിയിലാണ് യോഗം നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നേതൃത്വം നല്‍കുന്നത്.
പ്രതിപക്ഷത്തിന് ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പ് കൂടിയാണിത്. തൃണമൂല്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസുമായോ മറ്റേതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിയുമായോ ബംഗാളില്‍ സഖ്യമില്ല. തൃണമൂലിന്റെ ലളിതേഷ് ത്രിപാഠിയെ യുപിയില്‍ എസ്പി പിന്തുണയ്ക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസിന് ഏറ്റവും നിര്‍ണായകം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. കൂടുതല്‍ സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ എന്തുചെയ്യുമെന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കൂടിയാണ് കോണ്‍ഗ്രസ് യോഗം വിളിച്ചിരിക്കുന്നത്.












Click it and Unblock the Notifications