ഗുജറാത്ത് പിടിക്കാന്‍ മമത, തൃണമൂല്‍ കേല ഹോബെ ദിവസ് ആചരിക്കും, ഗോധ്രയില്‍ ഫുട്‌ബോള്‍ മത്സരം
അഹമ്മദാബാദ്: ഗുജറാത്ത് പിടിക്കാന്‍ കളത്തിലിറങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്. മമതാ ബാനര്‍ജിയുടെ ദേശീയ പ്ലാനിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കങ്ങള്‍ പല സംസ്ഥാനങ്ങളിലായി തൃണമൂല്‍ ആരംഭിച്ചിരിക്കുന്നത്. കേല ഹോബെ ദിവസ് ഗുജറാത്തില്‍ ആഘോഷിക്കാനാണ് തൃണമൂലിന്റെ തീരുമാനം. ഇതിനുള്ള അനുമതി ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയിരിക്കുകയാണ്. ഓഗസ്റ്റ് 16ന് വിവിധ സംസ്ഥാനങ്ങളിലായിട്ടാണ് തൃണമൂല്‍ ഈ ദിവസം ആഘോഷിക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേല ഹോബെ ദിവസ് ആഘോഷിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. മമതയുടെ രാഷ്ട്രീയ നീക്കത്തിന് പൂട്ടിടാന്‍ കൂടിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വെള്ളപ്പറവയായി തിളങ്ങി നടി സംയുക്ത മേനോന്‍; സമാന്തയെ പോലെയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍

ബംഗാളില്‍ വിപുലമായിട്ടാണ് കേല ഹോബെ ദിവസ് ആചരിക്കുന്നത്. പലയിടങ്ങളായുള്ള ബംഗാളി വോട്ടര്‍മാരെ കൈയ്യിലെടുക്കാനുള്ള മമതയുടെ തന്ത്രം കൂടിയാണിത്. ഗോധ്രയിലെ കോളേജ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരം നടത്താനാണ് മറ്റൊരു തീരുമാനം. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായ ഗോധ്രയില്‍ തന്നെ ഇത്തരമൊരു മത്സരം നടത്തുന്നതില്‍ മമതയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങളുണ്ട്. മമതയുടെ കേല ഹോബെ ദിവസ് പ്രഖ്യാപനത്തിന് പിന്നാലെ മികച്ച പ്രതികരണമാണ് യുവാക്കളില്‍ നിന്ന് ലഭിക്കുന്നതെന്ന് ഗുജറാത്തിലെ ടിഎംസി പ്രവര്‍ത്തകര്‍ പറയുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസ് ടീം ഷഹീദ് ഭഗത് സിംഗ് ടീം എന്നിങ്ങനെ പേരിട്ടാണ് രണ്ട് ടീമുകളെ മത്സരത്തിനായി ഇറക്കുന്നത്. അതേസമയം ദേശീയതയില്‍ ബിജെപിക്കുള്ള കുത്തക പൊളിക്കാന്‍ കൂടിയുള്ള നീക്കമാണിത്. അന്‍പതോളം പ്രാദേശിക ഫുട്‌ബോള്‍ ക്ലബുകളും മത്സരത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് സുഖന്ദു ശേഖര്‍ റോയ് പറഞ്ഞു. യുവാക്കള്‍ തൃണമൂലിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഈ ആഘോഷങ്ങളിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും പ്രാദേശിക നേതാവ് ജിതേന്ദ്ര ഖഡായദ പറഞ്ഞു. മമതയുടെ രാഷ്ട്രീയ ടൂറിസം മാത്രമാണ് ഇതെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പരിഹസിച്ചു.
കേല ഹോബെ ദിവസ് ദേശീയ തലത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒന്നായി മാറ്റണമെന്നാണ് മമത ആഗ്രഹിക്കുന്നത്. ദേശീയ തലത്തില്‍ മുഖം മിനുക്കാനുള്ള മമതയുടെ നീക്കത്തിന്റെ ഭാഗമാണിത്. അതേസമയം ബംഗാളിന് പിന്നാലെ തൃണമൂല്‍ ഭരണം പിടിക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാനമാണ് ത്രിപുര. ഇവിടെയും കേല ഹോബെ ദിവസ് ആഘോഷിക്കുന്നുണ്ട്. ഫുട്‌ബോള്‍ താരം പ്രസൂണ്‍ ബാനര്‍ജി ബിജെപിക്കെതിരെ ചില പരാമര്‍ശങ്ങളുമായി രംഗത്ത് വന്നിട്ടുമുണ്ട്. ഒരൊറ്റ ഷോട്ട് മതി ബിജെപി തകരാന്‍. കൂടുതല്‍ ഷോട്ട് എടുത്താല്‍ ത്രിപുരയില്‍ അവരുടെ പൊടിപോലുമുണ്ടാവില്ല. രണ്ടായിരം ഗോളിന് അവര്‍ തോല്‍ക്കുന്ന അവസ്ഥ വരുമെന്നും പ്രസൂണ്‍ ബാനര്‍ജി പറഞ്ഞു
കടല്‍തീരത്ത് വീണ വായിച്ച് ഉപ്പും മുളക് താരം അശ്വതി നായര്‍, ഫോട്ടോഷൂട്ട് വൈറല്‍
ത്രിപുര ശരിക്കുമുള്ള കുരുക്ഷേത്രമാണെന്ന് തൃണമൂല്‍ പറയുന്നു. ബിജെപിക്കെതിരെ ജനങ്ങള്‍ ടിഎംസിക്കൊപ്പം അണിനിരക്കുന്ന ദിനമാണിത്. ബംഗാളും ഗുജറാത്തും ഒപ്പം ചേരും. ജനങ്ങളുടെ വിശ്വാസം തൃണമൂലിനൊപ്പമുണ്ടെന്നും എംപി അര്‍പിത ഘോഷ് പറഞ്ഞു. ത്രിപുരയില്‍ ഐപാക് അംഗങ്ങളുടെ വീട്ടുതടങ്കലിനെ തുടര്‍ന്നാണ് തൃണമൂല്‍ ശക്തമായി ഇടപെടാന്‍ തുടങ്ങിയത്. അഭിഷേക് ബാനര്‍ജിക്ക് നേരെയുള്ള അക്രമങ്ങളും തൃണമൂലിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. അതേസമയം കേല ഹോബെ ദിവസ് തൃണമൂലിന്റെ ഗൂഢാലോചനയാണെന്ന് ബിജെപിയുടെ സുബ്രത ചക്രവര്‍ത്തി ആരോപിച്ചു. അതേസമയം ബിജെപി ഇതേ ദിവസം ആശിര്‍വാദ് യാത്രയും ത്രിപുരയില്‍ സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം യുപിയില്‍ അനുമതി നല്‍കാത്തത് തൃണമൂലിനെ അമ്പരിപ്പിച്ചിരിക്കുകയാണ്. വളരെ മുമ്പ് അനുമതിക്കായി അപേക്ഷിച്ചതാണെന്നും, എന്നാല്‍ അവസാന നിമിഷമാണ് അനുമതി നിഷേധിച്ചതെന്നും സംസ്ഥാന അധ്യക്ഷന്‍ നീരജ് റായ് പറഞ്ഞു. നേരത്തെ രക്തസാക്ഷി ദിനത്തില്‍ മമതയുടെ പ്രസംഗം യുപിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആ പരിപാടിയില്‍ പങ്കെടുത്തവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പത്ത് ദിവസം മുമ്പേ അനുമതി വാങ്ങാതിരുന്നത് കൊണ്ടാണ് അറസ്റ്റെന്നും അന്ന് പറഞ്ഞിരുന്നു.












Click it and Unblock the Notifications