Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയും അമിത്ഷായും മറുപടി പറയണം; അല്ലാത്തപക്ഷം കേന്ദ്രനടപടിയോട് സഹകരിക്കില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: രാജ്യത്തെ ലോക്ക്ഡൗണ്‍ നടപടികള്‍ തുടരുമ്പോഴും ചില സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. പ്രധാന നഗരങ്ങളായ മുംബൈ, പൂനെ, ഇന്‍ഡോര്‍, ജയ്പൂര്‍, കൊല്‍കത്ത എന്നിവിടങ്ങളിലെ സ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്. അതേസമയം തന്നെ രാജ്യത്തെ മൊത്തം കണക്ക് പരിശോധിക്കുമ്പോഴും കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതുവരേയും 17265 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 543 പേര്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1553 കേസുകളും 36 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ സാഹചര്യം കണക്കിലെടുത്ത് കൊറോണ വ്യാപിക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രത്യേക സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമായി സഹകരിക്കില്ലെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

കേന്ദ്ര സംഘം

കേന്ദ്ര സംഘം

കൊറാണയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ ലംഘിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിലയിരുത്തിയിരുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ഒരു സംഘത്തെ സംസ്ഥാനങ്ങളിലേക്കയച്ചത്.

മമത ബാനര്‍ജി

മമത ബാനര്‍ജി

കേന്ദ്രത്തിന്റെ ഈ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സംഘത്തെ അയച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും വിശദീകരണം നല്‍കണമെന്ന് മമത ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകള്‍ സന്ദര്‍ശിക്കുന്നതിനായി രണ്ട് സംഘങ്ങളാണ് ഇവിടെ എത്തിയത്. കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അമിത്ഷാ

അമിത്ഷാ

സന്ദര്‍ശനത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അറിയിക്കുന്നത് ഉച്ചക്ക് ഒരുമണിയോടെയാണെന്നും എന്നാല്‍ കേന്ദ്രസംഘം രാവിലെ പത്ത് മണിയോട് കൂടി തന്നെ കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ടെന്നും മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഇത്തരം ഏകപക്ഷീയമായ നടപടികള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

സഹകരണം

സഹകരണം

'എല്ലാ കൊറോണ പ്രതിരോധ നടപടികളേയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇന്ത്യയിലെ ചില ജില്ലകളില്‍ പോയി ലോക്ക്ഡൗണ്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ കേന്ദ്ര സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്നും' മമത പറഞ്ഞു.

കേന്ദ്രം വ്യക്തമാക്കണം

കേന്ദ്രം വ്യക്തമാക്കണം


'ഇത്തരത്തിലുള്ള ഒരു അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ച മാനദണ്ഡം എന്താണെന്ന് മനസിലാവുന്നില്ല.അത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും വ്യക്തമാക്കണം. അത്തരമൊരു വിശദീകരണം ലഭ്യമാവുന്നത് വരെ ഇതുമായി മുന്നോട്ട് പോകാന്‍ ഭയമുണ്ടെന്നും ഇത് ഫെഡറലിസവുമായി പൊരുത്തപ്പെട്ട് പോകില്ലെന്നും മമത ബാനര്‍ജി' വ്യക്തമാക്കി.

 ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറി

കേന്ദ്ര ഉത്തരവിനെക്കുറിച്ച് സംസ്ഥാനസര്‍ക്കാരിനെ അറിയിച്ച് 15 മിനുട്ടിനുള്ളില്‍ ഇരു സംഘവും ബംഗാളിലെത്തയെന്ന് ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മമതാ ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.
നമ്മള്‍ ചില കാര്യങ്ങള്‍ മറച്ച് വെക്കുന്നത് പോലെയാണ് അവര്‍ നമ്മളോട് പെരുമാറുന്നത്. അവരെ സംസ്ഥാനം മുഴുവന്‍ സഞ്ചരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അവര്‍ ബിഎസ്എഫിനോടൊപ്പം പോകുകയും വരികയും ചെയ്യുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രാജീവ് സിന്‍ഹ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+