Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്തുമായി പ്രശ്‌നമില്ല, മമതയ്‌ക്കൊപ്പം ഐപാക്ക് ഉറപ്പ്, ഗോവയിലെ ഫലത്തില്‍ പിണക്കം മറന്ന് തൃണമൂല്‍

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മമത ബാനര്‍ജിയും പ്രശാന്ത് കിഷോറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. തൃണമൂലിന്റെ വേദിയില്‍ മാസങ്ങള്‍ക്ക് ശേഷം മമതയ്‌ക്കൊപ്പം പ്രശാന്തിനെയും കണ്ടത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. തൃണമൂലിന്റെ വനിതാ ദിന ആഘോഷങ്ങളിലാണ് പ്രശാന്ത് കിഷോര്‍ പങ്കെടുത്തത്.

ദിലീപിന്റെ ഫോണ്‍ എന്‍ഐഎ ലാബില്‍, 12 നമ്പറിലെ വിവരങ്ങള്‍ പുറത്തുവരുമെന്ന് സംവിധായകന്‍

ടിഎംസിക്കൊപ്പം തന്നെ താനുണ്ടെന്ന് നേതാക്കളെ അറിയിക്കാന്‍ കൂടിയാണ് പ്രശാന്ത് വന്നത്. അഭിഷേക് ബാനര്‍ജിയും ചടങ്ങിനുണ്ടായിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളൊക്കെ അവസാനിച്ചുവെന്ന് നേതാക്കള്‍ക്ക് സിഗ്നല്‍ കൊടുക്കാനുള്ള ശ്രമമാണ് മമത നടത്തിയത്.

1

മമത ദേശീയ പ്ലാനുമായി മുന്നോട്ട് പോവുകയാണെന്ന് വ്യക്തമാണ്. താനാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നും മമത വ്യക്തമാക്കിയതാണ്. നിലവില്‍ അഭിഷേകിനെയാണ് ബംഗാളിന് പുറത്തുള്ള ചുമതലകള്‍ക്കായി മമത നിയോഗിച്ചത്. പ്രശാന്ത് കിഷോറിന്റെ സേവനം ഇക്കാര്യത്തിലാണ് കൂടുതല്‍. ഗോവ, ഹരിയാന, ഉത്തര്‍പ്രദേശ്, ബീഹാര്‍, നോര്‍ത്ത് ഈസ്റ്റ്, എന്നിവിടങ്ങളിലേക്കാണ് പാര്‍ട്ടി വളര്‍ത്താന്‍ ഉദ്ദേശിക്കുന്നത്. ഗോവയില്‍ പാര്‍ട്ടി ഒരു വോട്ടുബാങ്ക് ഉണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത്തവണ സീറ്റൊന്നും ഗോവയില്‍ പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. പക്ഷേ അഞ്ച് ശമാനത്തിന് മുകളില്‍ പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഭാവിയില്‍ തൃണമൂലിന് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ സൂചനയാണ്.

2

ഗോവയിലെ മുന്നേറ്റത്തില്‍ മമത വലിയ സന്തോഷത്തിലാണ്. സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര വലിയൊരു വോട്ട് ശതമാനം പാര്‍ട്ടി വിചാരിച്ചിരുന്നില്ല. പ്രശാന്തിന്റെയും അഭിഷേകിന്റെയും മിടുക്കായിട്ടാണ് ഇതിന്റെ മമത കാണുന്നത്. ഇരുവരെയും പാര്‍ട്ടിയുടെ സുപ്രധാന പരിപാടിയിലേക്ക് വിളിപ്പിച്ചതും അതുകൊണ്ടാണ്. അതേസമയം പ്രശാന്തിനെ ഒഴിവാക്കാന്‍ മമത താല്‍പര്യപ്പെടുന്നില്ല. 2024 മുന്നില്‍ കണ്ട് പ്രശാന്ത് ഒരുക്കുന്ന പ്ലാന്‍ മമതയ്ക്ക് ആവശ്യമാണ്. കാരണം രണ്ട് പുതിയ വെല്ലുവിളികളാണ് പാര്‍ട്ടിയെ തേടിയെത്തിയിരിക്കുന്നത്. ഒന്ന് ആംആദ്മി പാര്‍ട്ടിയാണ്. മറ്റൊന്ന് പ്രാദേശിക സ്വഭാവം ഒഴിവാക്കണമെന്നതാണ്. കെജ്രിവാള്‍ പ്രതിപക്ഷത്തെ നയിക്കാനുള്ള കരുത്ത് പഞ്ചാബിലെ ജയത്തോടെ നേടിയിരിക്കുകയാണ്.

3

അതേസമയം പാര്‍ട്ടിക്ക് ത്രിപുരയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ പന്ത്രണ്ട് ശതമാനം വോട്ട് ലഭിച്ചിരുന്നു. ഇത് കഴിഞ്ഞ വര്‍ഷമാണ് നടന്നത്. ഗോവയില്‍ കുറച്ച് സമയം മാത്രമാണ് മുന്നൊരുക്കത്തിന് ലഭിച്ചതെന്നാണ് മമതയുടെ വിലയിരുത്തല്‍. എല്ലാ ബിജെപി വിരുദ്ധ പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ പ്രശാന്തിനേ സാധിക്കൂ. അതുകൊണ്ട് അദ്ദേഹത്തെ ഒഴിവാക്കാനാവില്ല. ഉത്തര മേഖലയിലെയും ദക്ഷിണ മേഖലയിലെയും നേതാക്കളുമായി വലിയ ബന്ധമുണ്ട് പ്രശാന്തിന്. ഐപാക്ക് കൂടെയുണ്ടെങ്കില്‍ മമതയ്ക്ക് പ്രചാരണത്തിന്റെ ടെന്‍ഷനില്ലാതെ മുന്നോട്ട് പോവുകയും ചെയ്യാം. അവരുടെ പ്ലാനിംഗ് അത്രത്തോളം മികവുള്ളതാണ്.

4

അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം ഒരിക്കലും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് എല്ലാവരേക്കാളും നന്നായിട്ടറിയാം. 2012ല്‍ യുപിയില്‍ എസ്പിയുടെ തരംഗമായിരുന്നു. ബിജെപി വെറും നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2014ല്‍ എന്താണ് സംഭവിച്ചത്. ബിജെപിയുടെ തരംഗമാണ് സംസ്ഥാനത്ത് കണ്ടത്. രണ്ട് വര്‍ഷം കൊണ്ട് എന്തും സംഭവിക്കാം. അത് ദീര്‍ഘകമായ കാലയളവാണ്. നിയമസഭയിലേക്ക് വോട്ട് ചെയ്യുന്നത് പോലെയല്ല യുപി ജനത ലോക്‌സഭയിലേക്ക് വോട്ട് ചെയ്യുന്നതെന്നും പ്രശാന്ത് പറഞ്ഞു. നിലവില്‍ ബിജെപിയുടെ ജയം ലീഗ് മത്സരത്തില്‍ ജയിച്ചത് പോലെയാണെന്നും പ്രശാന്ത് പറഞ്ഞു.

5

ഇതേ ബിജെപിയെ തന്നെയാണ് പ്രതിപക്ഷത്തിന് നേരിടാനുള്ളത്. മോദി ഇവരെ പരാജയപ്പെടുത്തിയത് കൊണ്ട് ഫൈനലില്‍ ജയിക്കണമെന്നില്ല. 2012ല്‍ മോദിക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്തൊന്നും മോദി ജയിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ 2011-12 കാലത്തേ മോദി ജയിക്കുമെന്ന് തോന്നിയിരുന്നുവെന്നാണ് പലരും പറയുന്നത്. ഇത് ശരിയായ കാര്യമല്ലെന്നും പ്രശാന്ത് പറഞ്ഞു. മോദി ആ സമയം ഗുജറാത്ത് തിരഞ്ഞെടുപ്പിനെ കുറിച്ചാണ് ചിന്തിച്ചിരുന്നത്. യുപിയെ കുറിച്ചായിരുന്നില്ല. മോദി ചെയ്തിരുന്ന കാര്യങ്ങള്‍ ആര്‍ക്കും ചെയ്യാമായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കൊണ്ട് ഒന്നും മാറില്ലെന്ന് കരുതരുതെന്നും പ്രശാന്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+