ഇന്ത്യ മുന്നണിയുടെ തലപ്പത്തേക്ക് മമത എത്തുമോ? എസ്‌പിയുടെ പിന്തുണ, കോൺഗ്രസിന്റെ എതിർപ്പിന് കാരണം ഇത്
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ തലപ്പത്തേക്ക് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി എത്താൻ കളമൊരുങ്ങുന്നു. മുന്നണിയെ നയിക്കാൻ തയ്യാറാണെന്ന മമതയുടെ പ്രസ്‌താവന പുറത്തുവന്നതിന് പിന്നാലെ വ്യത്യസ്‌ത അഭിപ്രായങ്ങളാണ് മുന്നണിക്കുള്ളിൽ നിന്ന് ഉയരുന്നത്. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ അപ്രതീക്ഷിത വിജയത്തിന് പിന്നാലെയാണ് പ്രതിപക്ഷ സഖ്യത്തിന് നാഥൻ വേണമെന്ന ആവശ്യം ശക്തമാവുന്നത്.
ഇക്കാര്യത്തിൽ മമതയെ പിന്തുണയ്ക്കാനാണ് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുടെ തീരുമാനം. എന്നാൽ സഖ്യത്തിലെ പ്രധാന കക്ഷിയായ കോൺഗ്രസ് ഇക്കാര്യത്തിൽ ഒട്ടും തൃപ്‌തരല്ല. കടുത്ത എതിർപ്പാണ് കോൺഗ്രസ് മമതയുടെ പ്രസ്‌താവനയോട് ഉന്നയിച്ചിരിക്കുന്നത്. ഇതോടെ പ്രതിപക്ഷ സഖ്യത്തിൽ ചൂടേറിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്.

മമത ബാനർജിയുടെ നിർദ്ദേശം ഇന്ത്യ മുന്നണിയിൽ ചർച്ച ചെയ്യണമെന്നും ടിഎംസി അധ്യക്ഷയ്ക്ക് ഇക്കാര്യത്തിൽ 100 ശതമാനം പിന്തുണയും സഹകരണവും നൽകുമെന്നും സമാജ്‌വാദി പാർട്ടി ദേശീയ വക്താവ് ഉദയ്‌വീർ സിംഗ് നിലപാട് സ്വീകരിച്ചിരുന്നു. കൂടാതെ മുന്നണിയിൽ ഒരു ആത്മപരിശോധന വേണമെന്ന നിലപാടുമായി സിപിഐയും രംഗത്ത് വന്നതോടെ കോൺഗ്രസിന് നേരെയാണ് ചോദ്യമുനകൾ നീളുന്നത്.
മമത സഖ്യത്തിന്റെ തലപ്പത്തേക്ക് വരുന്നത് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് സമാജ്‌വാദി പാർട്ടി കണക്കുകൂട്ടുന്നത്. കൂടാതെ ബംഗാളിൽ ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടി അവരെ തുരത്തിയെന്ന ബഹുമതിയും മമതയ്ക്ക് കൈകൊടുക്കാൻ എസ്‌പിയെ പ്രേരിപ്പിക്കുന്നുണ്ട്. കൂടാതെ മമതയുമായുള്ള നല്ല ബന്ധവും അവരുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
ഇതിന് പുറമേ ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിലെ വലിയ പരാജയം കോൺഗ്രസിന് നേരെ പരോക്ഷമായി വിമർശനമായി ഉന്നയിക്കാനും എസ്‌പി മുതിരുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസിന് തന്നെയാണ് ഉത്തരവാദിത്തം എന്നാണ് എസ്‌പി ചൂണ്ടിക്കാണിക്കുന്നത്. ഇതാണ് മമതയെ തലപ്പത്തേക്ക് കൊണ്ടുവരാൻ അവരെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം.
കോൺഗ്രസിന്റെ എതിർപ്പിന് പിന്നിലെ കാരണം?
മമതയെ മുന്നണിയുടെ തലപ്പത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തെ നഖശിഖാന്തം എതിർക്കാൻ തന്നെയാവും കോൺഗ്രസിന്റെ തീരുമാനം. അതിന് പിന്നിൽ അവർക്ക് കൃത്യമായ അജണ്ടകൾ ഉണ്ട് താനും. 'മമത ബാനർജി അങ്ങനെ ചിന്തിക്കുന്നുണ്ടാവും, പക്ഷേ ഞങ്ങൾ കരുതുന്നില്ല. മമത പറയുന്നത് പോലെയാണ് അവരുടെ പാർട്ടി പ്രവർത്തിക്കുന്നത്. എന്നാൽ ഞങ്ങൾ കോൺഗ്രസ് പറയുന്നത് പോലെയാണ് മുന്നോട്ട് നീങ്ങുന്നത്' എന്നായിരുന്നു തലപ്പത്തേക്ക് വരാനുള്ള മമതയുടെ ആഗ്രഹത്തെ കുറിച്ച് കോൺഗ്രസ് പ്രതികരിച്ചത്.
മമത മുന്നണിയുടെ തലപ്പത്തേക്ക് വന്നാൽ 2029ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അവരെ ഉയർത്തികാട്ടുമോ എന്ന ഭയമാണ് പ്രധാനമായും കോൺഗ്രസിനെ പിടികൂടിയിരിക്കുന്നത്. കൂടാതെ മുന്നണിയിലെ ഒന്നാമൻ എന്ന പദവിക്ക് ഇതോടെ വിള്ളൽ വീഴുമെന്നും അവർ ഭയപ്പെടുന്നു. ഈ സാഹചര്യത്തിൽ മമതയുടെ വരവിനെയും ഏതുവിധേനയും തടയിടാനാവും അവരുടെ ശ്രമം.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില












Click it and Unblock the Notifications