കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതാ ബാനര്‍ജി സിപിഎമ്മുമായി അടുക്കുന്നു; ബിജെപിയെ ഭയന്ന് സഖ്യമുണ്ടാക്കുമോ?

  • By അൻവർ സാദത്ത്
Google Oneindia Malayalam News

കൊല്‍ക്കത്ത: ഒരുകാലത്ത് പശ്ചിമ ബംഗാളില്‍ കടുത്ത ശത്രുക്കളായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും അടുക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തകാലത്ത് മമതാ ബാനര്‍ജി നടത്തിയ പരാമര്‍ശങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാത്രമല്ല, കഴിഞ്ഞദിവസം സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് മമത പിറന്നാള്‍ ആശംസിച്ചത് മഞ്ഞുരുകുന്നതായി സൂചിപ്പിക്കുന്നു.

എസ്എസ്എൽസി പരീക്ഷയ്ക്ക് പോയ പെൺകുട്ടികൾക്ക് നേരെ ഓട്ടോ ഡ്രൈവറുടെ നഗ്നതാ പ്രദർശനം...എസ്എസ്എൽസി പരീക്ഷയ്ക്ക് പോയ പെൺകുട്ടികൾക്ക് നേരെ ഓട്ടോ ഡ്രൈവറുടെ നഗ്നതാ പ്രദർശനം...

്ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പരാജയത്തിന്റെ മുഖ്യ ഉത്തരവാദി കോണ്‍ഗ്രസ് ആണെന്നാണ് മമത ആരോപിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത് ത്രിപുരയില്‍ ബിജെപിക്ക് ജീവന്‍ നല്‍കിയെന്ന് മമത പറയുമ്പോള്‍ സിപിഎമ്മിനെതിരെ കാര്യമായ വിമര്‍ശിച്ചില്ല.

 mamtabanergy

കഴിഞ്ഞദിവസം ലെനിന്‍ പ്രതിമ തകര്‍ത്തപ്പോഴും ശക്തമായ പ്രതികരണവുമായെത്തിയ നേതാവാണ് മമത. സിപിഎമ്മിനെതിരായ ശത്രുത മാറ്റിവെക്കുന്നതായിപ്പോലും അവര്‍ സൂചിപ്പിച്ചു. രാജ്യത്ത് സംഘപരിവാര്‍ എല്ലാ സംസ്ഥാനങ്ങളിലും പിടിമുറുക്കുന്നുണ്ടെന്നും ദേശീയതലത്തില്‍ സഖ്യം വേണമെന്നും മമത നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്.

ബംഗാളില്‍ സിപിഎമ്മിനെ മറികടന്ന് ബിജെപി മുന്നില്‍ കയറുന്നതും ആശങ്കയോടെയാണ് അവര്‍ നോക്കിക്കാണുന്നത്. കോണ്‍ഗ്രസുമായോ സിപിഎമ്മുമായോ രാജ്യത്തെ മറ്റു കക്ഷികളുമായോ സഖ്യമുണ്ടാക്കുന്നതില്‍ മമതയ്ക്ക് എതിര്‍പ്പില്ല. മുഖ്യശത്രു ബിജെപിയാണെന്നും അവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. മമതാ ബാനര്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി മഹാസഖ്യം വേണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കെ സിപിഎമ്മുമായി അവര്‍ അടുക്കുന്നത് ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നതാണ്.

ഷുഹൈബ് വധം; കോണ്‍ഗ്രസിനുള്ളില്‍ കലഹംഷുഹൈബ് വധം; കോണ്‍ഗ്രസിനുള്ളില്‍ കലഹം

ഹാദിയയെ രണ്ടാം ഭാര്യയാക്കാൻ ശ്രമിച്ചു! ഫസൽ മുസ്തഫയേയും ഭാര്യയേയും എൻഐഎ തിരയുന്നുഹാദിയയെ രണ്ടാം ഭാര്യയാക്കാൻ ശ്രമിച്ചു! ഫസൽ മുസ്തഫയേയും ഭാര്യയേയും എൻഐഎ തിരയുന്നു

English summary
Mamata Banerjee moving closer to CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X