കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ക്‌സിനെയും ലെനിനെയും തൊട്ടാല്‍ സഹിക്കില്ലെന്ന് മമതാ ബാനര്‍ജി

  • By അൻവർ സാദത്ത്
Google Oneindia Malayalam News

കൊല്‍ക്കത്ത: സിപിഐഎം തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയാണെങ്കിലും വ്‌ളാദിമര്‍ ലെനിനെയും, മാര്‍ക്‌സിനെയും തൊട്ടാല്‍ തനിക്ക് വേദനിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ത്രിപുരയില്‍ ബിജെപി അധികാരമേറ്റതിന് ശേഷം ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതികരിക്കവെയാണ് ഇത്തരം നടപടികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മമത വ്യക്തമാക്കിയത്. തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്നും 90 കി.മീറ്റര്‍ അകലെയുള്ള ബെലോണിയ പട്ടണത്തിലാണ് ലെനിന്റെ പ്രതിമ തകര്‍ത്തത്.

ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങുന്നു?? ഉപാധികള്‍ കര്‍ശനം, തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍!ദാവൂദ് ഇബ്രാഹിം ഇന്ത്യയിലേയ്ക്ക് മടങ്ങുന്നു?? ഉപാധികള്‍ കര്‍ശനം, തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍!

25 വര്‍ഷക്കാലം ഭരണത്തിലിരുന്ന സിപിഎം നേതൃത്വത്തിലുള്ള മണിക് സര്‍ക്കാരിനെ മുഖ്യമന്ത്രി കസേരയില്‍ നിന്നും താഴെയിറക്കിയതിന് പിന്നാലെ സംസ്ഥാനത്തിന്റെ പല ഭാഗത്തും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. 'ലെനിന്റെ പ്രതിമ തകര്‍ത്ത നടപടി അംഗീകരിക്കാന്‍ കഴിയില്ല. സിപിഎം ഞങ്ങളുടെ എതിരാളികളാണ്, ലെനിന്‍ ഞങ്ങളുടെ നേതാവുമല്ല. പക്ഷെ മാര്‍ക്‌സിന്റെയും, ലെനിന്റെയും പ്രതിമ തകര്‍ക്കുന്നത് അനുവദിക്കാന്‍ കഴിയില്ല', തൃണമുല്‍ കോണ്‍ഗ്രസ് മേധാവി ഒരു റാലിയില്‍ വ്യക്തമാക്കി.

 mamatabanerjee

2011ല്‍ 33 വര്‍ഷക്കാലത്തെ സിപിഎം ഭരണത്തിന്റെ അടിത്തറ ഇളക്കിയാണ് മമത ബംഗാളില്‍ ഭരണത്തിലേറിയത്. എന്നാല്‍ ബിജെപിയുടെ വിജയത്തേരോട്ടം തന്നെ പോലുള്ള സംസ്ഥാന കക്ഷികള്‍ക്ക് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞാണ് ഈ പ്രതികരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാല ഐക്യം രൂപീകരിക്കാന്‍ തെലങ്കാന മുഖ്യന്‍ കെ ചന്ദ്രശേഖര റാവുവിനെയും, ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിനുമായും അവര്‍ ബന്ധപ്പെട്ട് കഴിഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഹകരിക്കണമെന്ന ആവശ്യം ഉയരവെയാണ് മമതയുടെ ഈ മമത.

മാര്‍ക്‌സും, ലെനിനും മറ്റു ചില പാര്‍ട്ടികള്‍ക്കും റഷ്യക്കുമൊക്കെ വലുതായത് കൊണ്ടാണ് തന്റെ ഈ പരിഭവം പറച്ചിലെന്നും മമത ബാനര്‍ജി ന്യായീകരിക്കുന്നു. ജനാധിപത്യത്തില്‍ അധികാരക്കൈമാറ്റം സ്വാഭാവികമാണ്. പക്ഷെ അപ്പോഴൊന്നും എതിരാളികളെ വേട്ടയാടരുത്. ബംഗാളില്‍ തന്റെ പാര്‍ട്ടിക്കാരെ സിപിഎം ക്രൂരമായി കൊന്നതിന് പ്രതികാരം വീട്ടാന്‍ അധികാരത്തില്‍ എത്തിയപ്പോഴും ശ്രമിച്ചിട്ടില്ലെന്നും മമത അവകാശപ്പെട്ടു.

പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..പെരിയാർ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം! പെട്രോൾ ബോംബ് എറിഞ്ഞു..

സൗദി ടെലിവിഷന്‍ ശൃംഖലയില്‍ നിന്ന് തുര്‍ക്കി സീരിയലുകള്‍ ഔട്ട്സൗദി ടെലിവിഷന്‍ ശൃംഖലയില്‍ നിന്ന് തുര്‍ക്കി സീരിയലുകള്‍ ഔട്ട്

English summary
Lenin statue toppled in Tripura, Mamata Banerjee says won’t tolerate it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X