കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി 60 സീറ്റില്‍ ഒതുങ്ങും.... കേന്ദ്രത്തില്‍ സര്‍ക്കാരിനെ തീരുമാനിക്കുന്നത് 122 സീറ്റുകള്‍!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പ്രതിരോധത്തിലാണ്. ഇത്തവണ നരേന്ദ്ര മോദിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ല എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇത്തവണ ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി ഇത്തവണ തകര്‍ന്ന് തരിപ്പണമാകുമെന്നാണ് മമതയുടെ പ്രവചനം.

ബിജെപിക്ക് സത്യസന്ധമായി പറഞ്ഞാല്‍ എവിടെ നിന്നും കാര്യമായി സീറ്റുകള്‍ ലഭിക്കില്ലെന്നും മമത പറയുന്നു. എന്നാല്‍ പ്രതിപക്ഷം എവിടെയൊക്കെ ശക്തമായി മുന്നേറ്റം നടത്തുമെന്ന കാര്യവും മമത പ്രവചിക്കുന്നു. അതേസമയം കോണ്‍ഗ്രസിനെ കുറിച്ച് മൗനം പാലിക്കാനാണ് മമത ശ്രമിച്ചത്. ബിജെപി കോണ്‍ഗ്രസ് ഇതര സര്‍ക്കാരാണ് ഉണ്ടാവുകയെന്നും മമത പറയുന്നു.

പ്രാദേശിക കക്ഷികളുടെ സര്‍ക്കാര്‍

പ്രാദേശിക കക്ഷികളുടെ സര്‍ക്കാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയുടെ എന്‍ഡിഎയോ കോണ്‍ഗ്രസിന്റെ യുപിഎയോ അല്ലാത്ത സര്‍ക്കാര്‍ ഉണ്ടാവുമെന്ന് മമത പ്രവചിക്കുന്നു. പ്രാദേശിക കക്ഷികള്‍ ചേര്‍ന്നുള്ള പുതിയ കൂട്ടായ്മയായിരിക്കും ഇതെന്നും മമത പറയുന്നു. ഇവര്‍ എത്രയോ കാലമായി രാജ്യം ഭരിക്കുന്നു. പുതിയ സഖ്യം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും മമത പറയുന്നു.

സഖ്യം നിര്‍ണായകം

സഖ്യം നിര്‍ണായകം

സഖ്യം വളരെ നിര്‍ണായകമാണ്. രണ്ട് സംസ്ഥാനങ്ങളായിരിക്കും ഇതിനെ നിയന്ത്രിക്കുക. ബംഗാളില്‍ 42 സീറ്റുണ്ട്. യുപിയില്‍ 80 സീറ്റുണ്ട്. അതുകൊണ്ട് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ചേര്‍ന്ന സഖ്യം യുപിയില്‍ തൂത്തുവാരുമെന്നും, ബംഗാളില്‍ തന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുമെന്നും ബിജെപിയെ തകര്‍ക്കുമെന്നും മമത പറയുന്നു.

ബിജെപിക്ക് നഷ്ടമാകുന്ന സംസ്ഥാനങ്ങള്‍

ബിജെപിക്ക് നഷ്ടമാകുന്ന സംസ്ഥാനങ്ങള്‍

ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഒരൊറ്റ സീറ്റും പോലും ബിജെപിക്ക് കിട്ടില്ല. വോട്ടുശതമാനവും കുറയും. പഞ്ചാബിലും ദില്ലിയിലും അവര്‍ വട്ടപൂജ്യമാകും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും അവര്‍ കൈവിടും. ഇതോടെ സമ്പൂര്‍ണ തകര്‍ച്ചയാവും ബിജെപി നേരിടുകയെന്നും മമത പറഞ്ഞു. അതേസമയം പുതിയ മുന്നണിയെ ഉത്തര്‍പ്രദേശും ബംഗാളും ചേര്‍ന്ന് നിയന്ത്രിക്കുമെന്ന് മമത വ്യക്തമാക്കി.

ബിജെപിക്ക് തകര്‍ച്ച

ബിജെപിക്ക് തകര്‍ച്ച

ബിജെപി എല്ലാ സംസ്ഥാനങ്ങളില്‍ തിരിച്ചടി ഏറ്റുവാങ്ങും. അവര്‍ വെറും 60 സീറ്റിലേക്ക് വീഴും. അവര്‍ ഏത് സംസ്ഥാനത്തില്‍ നിന്നാണ് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയുള്ളത്. അതേസമയം ഇത്തവണ കോണ്‍ഗ്രസിനും വലിയ സാധ്യത ഉണ്ടാവില്ലെന്ന് മമത പ റയുന്നു. കോണ്‍ഗ്രസിന് ഇത്തവണ ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ല. എല്ലാ പ്രാദേശിക പാര്‍ട്ടികളും ശക്തമാണ്. അതുകൊണ്ട് തന്നെ പുതിയൊരു സഖ്യം അധികാരത്തില്‍ വരുമെന്നും മമത പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിലവില്‍ തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷം കൂട്ടായി എടുക്കുന്ന തീരുമാനമാണിത്. ഏത് സംസ്ഥാനത്ത് നിന്നായാലും പൊതു മിനിമം പദ്ധതിയുടെ അടിസ്ഥാനത്തിലാണ് നേതാവിനെ തിരഞ്ഞെടുക്കുക. അതേസമയം ഇത്തവണ പാര്‍ലമെന്റില്‍ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി തൃണമൂല്‍ ആയിരിക്കുമെന്ന് മമത പറഞ്ഞു. സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ഡിഎംകെ എന്നിവരായിരിക്കും ആദ്യ സ്ഥാനങ്ങളില്‍.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസിന്റെ ന്യായ് 1.2 കോടി വീടുകളിലേക്ക്..... പദ്ധതിയൊരുക്കുന്നത് പ്രിയങ്ക ഗാന്ധി!!കോണ്‍ഗ്രസിന്റെ ന്യായ് 1.2 കോടി വീടുകളിലേക്ക്..... പദ്ധതിയൊരുക്കുന്നത് പ്രിയങ്ക ഗാന്ധി!!

English summary
mamata predicts new combination govt says bengal and up will be kingmakers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X