മമതയുടെ '2024 പ്ലാൻ' തകർത്ത് അരവിന്ദ് കെജ്‌രിവാൾ
ന്യൂഡൽഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾക്ക് യുപി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ തുടക്കമായിക്കഴിഞ്ഞു . 2017ലെ നരേന്ദ്രമോദി- രാഹുൽ ഗാന്ധി പോരാട്ടത്തിൽ നിന്ന് മാറി സംസ്ഥാന പാർട്ടികളും ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകുമെന്ന് ഈ തെരഞ്ഞെടുപ്പോടെ ഏകദേശം ധാരാണയായി. ഹിന്ദി ഹൃദയ ഭൂമിക്ക് പുറത്തു നിന്നുള്ള നേതാക്കളും 2024ൽ ഡൽഹി പിടിക്കാൻ പണിയെടുക്കും.
അരവിന്ദ് കെജ്‌രിവാളിന്‍റെ ആംആദ്‌മി പാർട്ടിയും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ജനറൽ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ തെരഞ്ഞെടുപ്പിനെ കണ്ടത്. ഡൽഹിയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ആംആദ്‌മി പാർട്ടിക്ക് പഞ്ചാബ് നിയമസഭ ഫലപ്രഖ്യാപനത്തോടെ ഒരു സംസ്ഥാന ഭരണം കൂടി സ്വന്തമായി. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്ക് ഭീഷണിയായി ഉയർന്നു വരുന്നത് ഈ സംസ്ഥാന പാർട്ടി നേതാക്കളാണ്.

അരവിന്ദ് കെജ്‌രിവാളിന്‍റെ ഉദയത്തോടെ മങ്ങിപ്പോയ നേതാവാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ മുട്ടികുത്തിച്ച മമതക്ക് ലഭിച്ച പ്രഭാവത്തെ ചുരുക്കുന്നതായിരുന്നു ഗോവയിൽ തൃണമൂൽ കോൺഗ്രസിനുണ്ടായ പരാജയം. ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മമത നേരിട്ട് ഗോവയിലെത്തിയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. എന്നാൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ മമത ബാനർജിക്ക് സാധിച്ചില്ല. മണിപ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട പരാജയവും മമതയെ പിന്നോട്ടാക്കിയിട്ടുണ്ട്.

പഞ്ചാബിലെ വിജയത്തോടെ ആംആദ്‌മി പാർട്ടി രണ്ടിടങ്ങളിലാണ് ഭരണത്തിലുള്ളത്. ബിജെപിക്കും കോൺഗ്രസിനും ശേഷം രണ്ടിടങ്ങളിൽ ഭരണത്തിലുളള ഏക പാർട്ടിയെന്ന വിശേഷണവും ആംആദ്‌മി പാർട്ടിക്കുള്ളതാണ്. കമ്യൂണിസ്റ്റ് പാർട്ടി പോലും ഒരു സംസ്ഥാനത്തേക്ക് ഒതുങ്ങിപ്പോയ കാലഘട്ടത്തിലാണ് ആംആദ്‌മിയുടെ വമ്പൻ തിരിച്ചുവരവ്.

തെലങ്കാനയിൽ ഭരണത്തിലിരിക്കുന്ന തെലങ്കാന രാഷ്‌ട്ര സമിതി,പേരു പോലെ തന്നെ സംസ്ഥാനത്തേക്ക് ചുരുങ്ങുന്നു. കെസിആറിന് ഇതുവരെ ദേശിയ പ്രതിഛായ ഉണ്ടാക്കിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. മോദിക്ക് സമാനമായി ദേശിയ തലത്തിൽ പ്രതിഛായ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് അത് സാധിച്ചിട്ടില്ല. ബിജെപിയെ വെല്ലുവിളിക്കാൻ മാത്രമുള്ള ഒരു ശക്തിയായി ഇനിയും ടിആർഎസ് വളർന്നിട്ടില്ല.

കോൺഗ്രസിന് നഷ്‌ടപ്പെടുന്ന സംസ്ഥാനങ്ങളെയാണ് അരവിന്ദ് കെജ്‌രിവാളും മമത ബാനർജിയും നിലവിൽ ലക്ഷ്യം വക്കുന്നത്. ഡൽഹിയിലും പഞ്ചാബിലും അരവിന്ദ് കെജ്‌രിവാളിന് വിജയം കൊയ്യാനായതും ഈ സാഹചര്യത്തിലാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിലും ഗോവയിലും ആംആദ്‌മി മത്സരിക്കാനെത്തിയത്. പഞ്ചാബിൽ വൻ ഭൂരിപക്ഷത്തോടെ ഭരണത്തിൽ കയറിയപ്പോൾ ഗോവയിൽ രണ്ട് സീറ്റുകൾ നേടാനും ആംആദ്‌മിക്ക് സാധിച്ചു. ഈ ഒരു സ്‌പേസിലേക്ക് തന്നെയാണ് മമതാ ബാനർജിയും കളിക്കാനിറങ്ങുന്നത്. ഗോവയിലും മണിപ്പൂരിലും മമതാ ബാനർജി ശ്രമിച്ചതും ഈ ഒരു നേട്ടത്തിനായിരുന്നു. എന്നാൽ അവിടെ മമതാ ബാനർജിയുടെ പദ്ധതികൾ തകരുകയായിരുന്നു.

ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാന പാർട്ടിയെന്ന് അവകാശവാദം ഉന്നയിക്കാൻ ആംആദ്‌മി പാർട്ടിക്ക് കഴിയും. ഗോവയിൽ ആറ് ശതമാനത്തിലേറെ വോട്ടാണ് ആംആദ്‌മിക്ക് കിട്ടിയത്. നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയായി അംഗീകരിക്കുകയോ, പാർലമെന്‍ററി തെരഞ്ഞെടുപ്പിൽ ആറ് ശതമാനം വോട്ട് ലഭിക്കുമ്പോഴോ ആണ് ഒരു പാർട്ടിയെ ദേശിയ പാർട്ടിയായി അംഗീകരിക്കുക. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ദേശിയ പാർട്ടികളെന്ന് അവകാശപ്പെടുന്ന പല പാർട്ടികൾക്കും മാനദണ്ഡം പ്രകാരം ഈ പദവി നഷ്‌ടമായിട്ടുണ്ട്.
Recommended Video
യോഗിയുടെ മന്ത്രിസഭ ഒരുങ്ങുന്നു, മന്ത്രിസ്ഥാനം ഇവര്‍ക്ക് മാത്രം, ഇക്കാര്യങ്ങളും പരിഗണിക്കും
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications