മറാത്താ സംവരണം കത്തുന്നു... യുവാവ് ആത്മഹത്യ ചെയ്തു... ട്രെയിനിന് മുന്നിലേക്ക് എടുത്തു ചാടി.!!
ഔറംഗബാദ്: മഹാരാഷ്ട്രയില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മറാത്താ വാദം ശക്തമാകുന്നു. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഫേസ്ബുക്കില്‍ തന്റെ അവസാനത്തെ വീഡിയോ ആണെന്ന് പറഞ്ഞ് കൊണ്ടാണ് പ്രമോദ് ജെയ്‌സിങ് ഹോറെ എന്ന യുവാവ് ആത്മഹത്യ ചെയ്തത്. ഇയാള്‍ മറാത്താ സംവരണ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന വ്യക്തിയാണ്. ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്തികള്‍ക്ക് സംവരണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഔറംഗബാദിലെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.

ഒരു മറാത്ത പോവുകയാണ്. മറ്റുള്ളവര്‍ പോരാടട്ടെ എന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ടായിരുന്നത്. മറാത്തകളുടെ സംവരണത്തിനായി എന്തെങ്കിലും ചെയ്യണം എന്നും ഇയാള്‍ അപേക്ഷിക്കുന്നുണ്ടായിരുന്നു. അതേസമയം പ്രമോദിന്റെ സുഹൃത്ത് ഇയാളെ തടുത്ത് നിര്‍ത്താന്‍ നോക്കിയെങ്കിലും നടന്നില്ല. പ്രമോദ് മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയ്ക്ക് തയ്യാറെടുത്തിരിക്കുകയായിരുന്നു. അതേസമയം നിരവധി പേരാണ് പ്രമോദിന് പിന്തുണയുമായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. സര്‍ക്കാരാണ് ഇതിന് കാരണമെന്ന് പലരും ആരോപിക്കുന്നുണ്ടായിരുന്നു.
അതേസമയം പ്രമോദിന്റെ മരണത്തോടെ പ്രക്ഷോഭം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ഷക സമരം പരിഹരിച്ചതിന് പിന്നാലെ വരുന്ന ഈ പ്രക്ഷോഭം സര്‍ക്കാരിന് തലവേദനയാണ്. സര്‍ക്കാര്‍ സംവരണം അനുവദിക്കുന്നത് വരെ പ്രമോദിന്റെ മൃതദേഹം ആരും ഏറ്റുവാങ്ങില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. പ്രമോദ് മുകുന്ദ് വാഡിയില്‍ കട നടത്തിയിരുന്നു. എന്നാല്‍ സംവരണമില്ലാത്തിനാല്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു ഇയാളുടെ പരാതി. നേരത്തെ കഴിഞ്ഞ ആഴ്ചകളിലായി മൂന്നു പേര്‍ ഇത്തരത്തില്‍ മരിച്ചിരുന്നു. എല്ലാവരും സംവരണ ആവശ്യമാണ് ഉന്നയിച്ചിരുന്നത്. നേരത്തെ ഇവരുടെ പ്രക്ഷോഭത്തിനിടെ ഒരാള്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.












Click it and Unblock the Notifications