Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാമിയ പ്രക്ഷോഭത്തിനിടെ വെടിവയ്പ്; വിദ്യാര്‍ഥിക്ക് പരിക്കേറ്റു, സംഭവം പോലീസ് സാന്നിധ്യത്തില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവയ്പ്. ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥി ഷബാദ് നജാറിനാണ് പരിക്കേറ്റത്. ബലപ്രയോഗത്തിന് ശേഷം അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ ജാമിയക്ക് സമീപം വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ഇതിനിടെയാണ് യുവാവിന്റെ അക്രമം.

Ja

രാം ഭഗത് ഗോപാല്‍ എന്നാണ് തന്റെ പേര് എന്നും ഗ്രേറ്റര്‍ നോയിഡയിലാണ് വീടെന്നും അക്രമി പോലീസിനോട് പറഞ്ഞു. ഇവിടെയാണ് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം എന്ന് ആക്രോശിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ജയ് ശ്രീറാം വിളിച്ചാണ് അക്രമി എത്തിയത്. ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വന്ദേമാതരം ആലപിക്കണമെന്നും അക്രമി പ്രക്ഷോഭകരോട് പറഞ്ഞു. ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വെടിവയ്പ് നടന്നതോടെ വിദ്യാര്‍ഥികള്‍ പരിഭ്രാന്തിയിലാണ്. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. തോക്ക് പിടിച്ച് റോഡിലൂടെ നടന്ന് വന്ന് വെടിവയ്ക്കുന്ന യുവാവിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ഹോളി ഫാമിലിക്ക് പുറത്തെ പോലീസ് ബാരിക്കേഡിന് അടുത്ത് ഇരിക്കുകയായിരുന്നു ഞങ്ങള്‍. ഈ സമയമാണ് ഒരാള്‍ വെടിവച്ചത്. പുറത്തുനിന്നെത്തിയ വ്യക്തിയാണത്- ജാമിയ വിദ്യാര്‍ഥി ആംന ആസിഫ് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി. പൗരത്വ നിമയത്തിനെതിരെ രാജ്ഘട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു വിദ്യാര്‍ഥികള്‍. ഇതിനിടെയാണ് അക്രമി എത്തിയതും വെടിയുതിര്‍ത്തതും.

വീട്ടമ്മമാര്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ബാഗില്‍ ചൊവ്വാഴ്ച തോക്കുമായി ഒരാള്‍ എത്തിയത് വാര്‍ത്തയായിരുന്നു. സമരക്കാര്‍ തന്നെ ഇയാളെ പിടികൂടുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നു. മുഹമ്മദ് ലുഖ്മാന്‍ എന്നയാളാണ് ലൈസന്‍സുള്ള തോക്കുമായി ഷഹീന്‍ബാഗില്‍ പിടിയിലായതെന്ന് പോലീസ് പിന്നീട് അറിയിച്ചു. റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാരുമായി ചര്‍ച്ച നടത്താനാണ് ഇയാള്‍ വന്നതെന്നും പോലീസ് പറഞ്ഞു.

Recommended Video

cmsvideo
    ജയ് ശ്രീറാം വിളിച്ച് ജാമിയ വിദ്യാര്തഥികൾക്ക് നേരെ വെടിവെച്ച് സംഘപുത്രൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+