കൊച്ചിയിൽ അശ്ലീല കമന്റടി, ഹൈദരാബാദിൽ ചെരുപ്പേറ്... നടി തമന്നയ്ക്ക് നേരെ അതിക്രമം തുടരുന്നു...
ഹൈദരാബാദിലെ ഹിമായത്ത് നഗറിൽ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നടിക്ക് നേരെ ചെരുപ്പേറുണ്ടായത്.
ഹൈദരാബാദ്: കൊച്ചിയിലെ അശ്ലീല കമന്റടിക്ക് പിന്നാലെ പ്രശസ്ത തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയക്ക് നേരെ ചെരുപ്പേറ്. ഹൈദരാബാദിലെ ഹിമായത്ത് നഗറിൽ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് നടിക്ക് നേരെ ചെരുപ്പേറുണ്ടായത്. തമന്നക്ക് നേരെ ചെരുപ്പെറിഞ്ഞ ബിടെക്ക് ബിരുദധാരിയായ യുവാവിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിലെത്തിയപ്പോഴും തമന്നയ്ക്ക് മോശം അനുഭവം നേരിടേണ്ടി വന്നിരുന്നു. കൊച്ചിയിലെ മാളിലെത്തിയ നടിക്ക് നേരെ ആരാധകർ അശ്ലീല കമന്റുകൾ പാസാക്കിയതും ലിഫ്റ്റിൽ തള്ളിക്കയറാൻ ശ്രമിച്ചതും ദേശീയതലത്തിൽ വാർത്തയാകുകയും ചെയ്തു. സ്കെച്ച് എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു നടി തമന്നയും നടൻ വിക്രമും കൊച്ചിയിലെത്തിയത്.

ജ്വല്ലറി ഉദ്ഘാടനം...
ഹൈദരാബാദിലെ ഹിമായത്ത് നഗറിൽ ഒരു ജ്വല്ലറി ഉദ്ഘാടനത്തിനിടെയാണ് നടി തമന്നയ്ക്ക് നേരെ ചെരുപ്പേറുണ്ടായത്. ജനുവരി 28 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

ആൾക്കൂട്ടത്തിൽ...
നടി തമന്ന ജ്വല്ലറി ഉദ്ഘാടനത്തിന് എത്തുമെന്നറിഞ്ഞ് വൻ ജനാവലി ഹിമായത്ത് നഗറിൽ തടിച്ചുകൂടിയിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നടി ഉദ്ഘാടന സ്ഥലത്തെത്തിയത്. തുടർന്ന് ആൾകൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് നടിക്ക് നേരെ ചെരുപ്പേറുണ്ടായത്.

സുരക്ഷാ ഉദ്യോഗസ്ഥർ...
തമന്നയെ ലക്ഷ്യമാക്കിയാണ് ചെരുപ്പ് എറിഞ്ഞതെങ്കിലും നടിയുടെ ദേഹത്ത് തട്ടിയില്ല. നടിക്ക് നേരെ ചെരുപ്പേറുണ്ടായതോടെ ബൗൺസേഴ്സ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെ സുരക്ഷ ഉറപ്പുവരുത്തി.

അഭിനയം മോശം...
ഹൈദരാബാദ് സ്വദേശിയും ബിടെക്ക് ബിരുദധാരിയുമായ കരീമുള്ള എന്ന യുവാവാണ് നടിക്ക് നേരെ ചെരുപ്പെറിഞ്ഞത്. സംഭവത്തിന് ശേഷവും ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്ന ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ പിടികൂടിയിരുന്നു. തമന്നയുടെ അഭിനയം മോശമായതിനാൽ ചെരുപ്പെറിഞ്ഞ് പ്രതിഷേധമറിയിക്കുകയായിരുന്നു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

കേസ്...
സംഭവത്തിൽ കരീമുള്ളയ്ക്കെതിരെ സെക്ഷൻ 324 പ്രകാരം നാരായൺഗുഡ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹിമായത്ത് നഗറിലെ പരിപാടിക്ക് ശേഷം കോണ്ടാപൂരിലെ മറ്റൊരു പരിപാടിയിലും തമന്ന പങ്കെടുത്തിരുന്നു. എന്നാൽ ഇവിടെ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.

അശ്ലീല കമന്റടി...
ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിലെ മാളിൽ വെച്ചും നടി തമന്നയ്ക്ക് നേരെ ആരാധകരുടെ അതിക്രമമുണ്ടായിരുന്നു. മാളിലെത്തിയ നടിയോട് ആരാധകർ അശ്ലീല കമന്റുകൾ പറഞ്ഞതും, ലിഫ്റ്റിൽ തള്ളിക്കയറാൻ ശ്രമിച്ചതും വലിയ വാർത്തയായിരുന്നു.

സിനിമാ പ്രൊമോഷൻ...
സ്കെച്ച് എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയപ്പോഴാണ് നടിക്ക് നേരെ അശ്ലീല കമന്റടിയുണ്ടായത്. അശ്ലീല പ്രയോഗങ്ങളിൽ കലിപൂണ്ട തമന്ന ഒടുവിൽ ആരാധകരോട് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications