'അതിനുള്ള സമയമായി'; കര്‍ണാടകയില്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്ത് മന്ത്രി
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്ത് കര്‍ണാടക മന്ത്രി സി അശ്വത് നാരായണ്‍. ഏറ്റുമുട്ടലുകളുടെ സമയം വന്നിരിക്കുന്നു എന്നും ഭാവിയില്‍ ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തും എന്നും അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളില്‍ ഇത്തരം കൊലപാതകങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഭയപ്പെടുത്തുന്ന തരത്തില്‍ നടപടിയെടുക്കുമെന്ന് അശ്വത് നാരായണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രകോപനം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ചിലര്‍ കര്‍ണാടകയുടെ ക്ഷമ പരീക്ഷിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഞങ്ങളും ഏറ്റുമുട്ടലിന് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബി ജെ പി -
യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടറുവിനെ ജൂലായ് 26 ന് മൂന്ന് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബി ജെ പി പ്രവര്‍ത്തകര്‍ തന്നെ തെരുവിലിറങ്ങിയിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച ദക്ഷിണ കന്നഡ ജില്ലയില്‍ 23 വയസ്സുള്ള മുസ്ലീം യുവാവ് ഫാസില്‍ കൊല്ലപ്പെട്ടത്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നെട്ടറുവിനും ഫാസിലിനും മുന്‍പ് 18 വയസ്സുള്ള കാസര്‍ഗോഡ് സ്വദേശിയായ ദിവസ വേതനക്കാരനായ മസൂദ് ബി എന്ന യുവാവ് ജൂലൈ 19 ന് ആക്രമിക്കപ്പെടുകയും ഗുരുതര പരിക്കേറ്റ ഇയാള്‍ ജൂലൈ 21 ന് മരിക്കുകയും ചെയ്തിരുന്നു. ഈ മൂന്ന് കൊലപാതകങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജൂലായ് 30 വരെ ദക്ഷിണ കന്നഡ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
കണ്ണെടുക്കാന്‍ തോന്നില്ല.. അതാണ് ചിരിയും ലുക്കും..; ഷംന കാസിമിന്റെ തകര്‍പ്പന്‍ ഫോട്ടോസ്
വെള്ളിയാഴ്ച അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും പൊലീസ് കനത്ത ജാഗ്രതയിലാണ്. വ്യാഴാഴ്ച രാത്രി സൂറത്ത്കലില്‍ കൊല്ലപ്പെട്ട ഫാസിലിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മുഹ്യിദ്ദീന്‍ ജുമാമസ്ജിദ് കബര്‍സ്ഥാനിലാണ് കബറടക്കിയത്. കര്‍ശനെപാലീസ് നിരീക്ഷണത്തിലായിരുന്ന ചടങ്ങ് നടത്തിയത്.
ശനിയാഴ്ച രാവിലെ 11-ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസില്‍ സര്‍വകക്ഷിയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. വിവിധ മത, സംഘടന, രാഷ്ട്രീയ നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് നേതാക്കളോട് പൊലീസ് ആവശ്യപ്പെടും.












Click it and Unblock the Notifications