ബിജെപിയെ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു; വോട്ടെടുപ്പിന് തൊട്ടുമുന്‍പ് സ്ഥാനാര്‍ത്ഥിയെ പുറത്താക്കി കോണ്‍ഗ്രസ്

ഇംഫാല്‍: മണിപ്പൂരിലെ വാംഗോയ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പുറത്താക്കി കോണ്‍ഗ്രസ്. മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ സലാം ജോയ് സിംഗിനെയാണ് വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് പുറത്താക്കിയത്. ബി ജെ പി സ്ഥാനാര്‍ത്ഥി ഒയിനം ലുഖോയ് സിംഗിനെ പിന്തുണച്ചുവെന്നാരോപിച്ചാണ് സലാം ജോയ് സിംഗിനെ കോണ്‍ഗ്രസ് പുറത്താക്കിയത്. ഒയിനം ലുഖോയ് സിംഗിന് അനുകൂലമായി സലാം ജോയ് സിംഗ് സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും നേതാക്കളില്‍ നിന്നും പാര്‍ട്ടിക്ക് തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. അച്ചടക്കം ലംഘിച്ചതിന് സലാം ജോയ് സിംഗിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ചയാണ്, സലാം ജോയ് സിംഗ് നിലവിലെ ബി ജെ പി എം എല്‍ എ ഒയിനം ലുഖോയ് സിംഗിന് പിന്തുണ നല്‍കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

1

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് വാംഗോയ്. എന്‍ പി പി സ്ഥാനാര്‍ത്ഥി ഖുറൈജാം ലോകെന്‍ സിംഗാണ് മണ്ഡലത്തിലെ മറ്റൊരു സ്ഥാനാര്‍ത്ഥി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മണിപ്പൂരില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. മണിപ്പൂരിലെ വെസ്റ്റ് ഇംഫാല്‍ ജില്ലയിലാണ് വാംഗോയ് മണ്ഡലം ഉള്‍പ്പെടുന്നത്. കോണ്‍ഗ്രസ്, ബി ജെ പി, എന്‍ പി പി പാര്‍ട്ടികളാണ് മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ 21 സീറ്റ് നേടിയ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

2

ബി ജെ പി ആദ്യമായാണ് സംസ്ഥാനത്ത് അധികാരത്തിലേറിയത്. എട്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ പിന്നീട് പാര്‍ട്ടി വിട്ടു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി), നാഗാ പീപ്പിള്‍സ് ഫ്രണ്ട്, ലോക് ജനശക്തി എന്നിവയുമായി ചേര്‍ന്നാണ് ബി ജെ പി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചുത്. എന്‍ ബിരേന്‍ സിംഗാണ് നിലവില്‍ മണിപ്പൂരിന്റെ മുഖ്യമന്ത്രി. ഇത്തവണയും ബി ജെ പി തന്നെ അധികാരത്തിലെത്തുമെന്നാണ് ബിരേന്‍ സിംഗ് ഇന്ന് വോട്ട് ചെയ്ത ശേഷം പ്രതികരിച്ചത്. രാവിലെ ഏഴ് മണിയ്ക്കാണ് ആരംഭിച്ച ഒന്നാം ഘട്ട വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെയാണ്.

3

ആദ്യ ഘട്ടത്തില്‍ 38 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. 60 അംഗ നിയമസഭയാണ് മണിപ്പൂരിലേത്. 173 സ്ഥാനാര്‍ഥികളാണ് ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്നത്. ഇവരില്‍ 15 പേര്‍ സ്ത്രീകളാണ്. 10.49 ലക്ഷം സ്ത്രീകളും 9.58 ലക്ഷം പുരുഷന്മാരും ഉള്‍പ്പെടെ 20 ലക്ഷത്തിലധികം വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉള്ളത്. 5,80,607 പുരുഷന്മാരും 6,28,657 സ്ത്രീകളും 175 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടെ ആകെ 12,09,439 വോട്ടര്‍മാര്‍ ഒന്നാം ഘട്ടത്തില്‍ വോട്ട് ചെയ്യും. 1,721

4

പോളിംഗ് സ്റ്റേഷനുകളിലാണ് ഒന്നാം ഘട്ടത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് അഞ്ചിന് നടക്കും. രണ്ടാം ഘട്ടത്തില്‍ 22 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും. നേരത്തെ മണിപ്പൂരില്‍ ഫെബ്രുവരി 27 - ന് ഒന്നാം ഘട്ട വോട്ടെടുപ്പും മാര്‍ച്ച് മൂന്നിന് രണ്ടാം ഘട്ട വോട്ടെടുപ്പുമാണ് തീരുമാനിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+