മണിപ്പൂർ സംഘർഷം ഉടൻ പരിഹരിക്കും; കുക്കി, മെയ്തി വിഭാഗക്കാരുമായി ചർച്ച നടത്തുമെന്ന് അമിത് ഷാ
ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി ഇടപെട്ട് കേന്ദ്ര സർക്കാർ. ഇതിനായി സംസ്ഥാനത്തെ പ്രബല വിഭാഗങ്ങളായ കുക്കി, മെയ്തി എന്നിവരുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സംസ്ഥാനത്തെ സംഘർഷങ്ങളിൽ അയവ് വരാത്ത സാഹചര്യത്തിലാണ് കേന്ദ്രം ഇടപെടുന്നത്.
അക്രമം നടത്തുന്നവർക്കെതിരെ നിയമപ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ നിർദ്ദേശിച്ചു. മണിപ്പൂരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു അമിത് ഷായുടെ നടപടി. ഏറെനാളത്തെ ആവശ്യത്തിന് ഒടുവിലാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നത്.

ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രസേനയെ ഇറക്കുമെന്നും സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ അവരെ തന്ത്രപരമായി ഉപയോഗിക്കണമെന്നും ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു. ഒരു വർഷത്തിലേറെയായി വർഗീയ സംഘർഷങ്ങളുടെ പേരിൽ വീർപ്പുമുട്ടുന്ന സംസ്ഥാനത്ത് ഇനി അക്രമ സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമെന്ന നിർദ്ദേശവും ആഭ്യന്തരമന്ത്രി നടത്തി.
കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾക്ക് ശരിയായ ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളും അവരുടെ പുനരധിവാസവും ഉറപ്പാക്കാനും അദ്ദേഹം മണിപ്പൂർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. വംശീയ വിഭജനം എത്രയും വേഗം പരിഹരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം മെയ്തി, കുക്കി വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്നാണ് അമിത് ഷാ തന്റെ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.
ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, വെള്ളം, മരുന്നുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉണ്ടോയെന്ന് അദ്ദേഹം യോഗത്തിൽ വിലയിരുത്തി. യോഗത്തിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പങ്കെടുത്തിരുന്നില്ല. സംസ്ഥാന ഉപദേഷ്‌ടാവ് കുൽദീപ് സിംഗ്, ചീഫ് സെക്രട്ടറി വിനീത് ജോഷി എന്നിവരാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരായത്.
അതേസമയം, അടുത്തിടെ വിഷയത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെ പ്രതികരിച്ചിരുന്നു. ഒരു വർഷത്തിൽ അധികമായി മണിപ്പൂർ സമാധാനത്തിനായി കേഴുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഫലപ്രദമല്ലെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനവും ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ഭൂരിപക്ഷ വിഭാഗമായ മെയ്തി സമുദായത്തിന്റെ പട്ടിക വർഗ പദവി ആവശ്യത്തിനെതിരെ പ്രതിഷേധിച്ച് സംസ്ഥാനത്തെ മലയോര ജില്ലകളിൽ നടന്ന ഗോത്രവർഗ ഐക്യദാർഢ്യ മാർച്ചിന് ശേഷമാണ് 2023 മെയ് 3ന് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. അതിന് ശേഷം വിവിധ അക്രമ സംഭവങ്ങളിലായി ഇരുന്നൂറിൽ അധികം പേരാണ് മണിപ്പൂരിൽ കൊല്ലപ്പെട്ടത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications