Get Updates
Get notified of breaking news, exclusive insights, and must-see stories!

പിളര്‍പ്പ് ഒഴിവാക്കണം, അതിവേഗ ഇടപെടലുമായി സോണിയ: ഭക്ത ചരൺ ദാസ് ഇംഫാലില്‍, 2 ദിവസം ചര്‍ച്ച

ഇംഫാല്‍: പിസിസി പ്രസിഡന്റും എട്ടോളം വരുന്ന പാര്‍ട്ടി എംഎല്‍എമാരും ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ക്കിടെ മുൻ കേന്ദ്രമന്ത്രിയും മണിപ്പൂരിന്റെ ചുമതലയുള്ള അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ ഭക്ത ചരൺ ദാസ് മണിപ്പൂരിലെത്തി.

ബുധനാഴ്ച തലസ്ഥാനായ ഇംഫാലില്‍ എത്തിയ ഇദ്ദേഹം രണ്ട് ദിവസം മണിപ്പൂരില്‍ തുടരും. എഐസിസി താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഭക്ത ചരണ്‍ ദാസ് മണിപ്പൂരില്‍ എത്തിയിരിക്കുന്നത്.

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

മണിപ്പൂരിൽ

മണിപ്പൂരിൽ പാർട്ടി പുനഃസംഘടിപ്പിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് എം‌എൽ‌എമാരുമായും മറ്റുള്ളവരുമായും ചർച്ച നടത്തുമെന്ന് ഇംഫാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച ദാസ് വ്യക്തമാക്കി. കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് ഒക്രം ഇബോബിയെ മാറ്റണമെന്ന ആവശ്യം ഒരു അംഗങ്ങളും ഉദ്ദേഹിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം‌പി‌സി‌സി

മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് (എംപിസിസി) ഗോവിന്ദാസ് കോന്തൗജാമിന്റെ രാജി കത്ത് ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി ദാസ് പറഞ്ഞു. എം‌പി‌സി‌സി പ്രസിഡന്റ് സ്ഥാനം വളരെ ഉത്തരവാദിത്തമുള്ളതാണെന്നും പാർട്ടി അംഗീകരിക്കാത്ത, വിവേചനരഹിതമായ പ്രവർത്തനങ്ങളൊന്നും ഈ സ്ഥാനത്ത് ഇരുന്നുകൊണ്ട് ചെയ്യാന്‍ പാടില്ലെന്നും ഭക്ത ചരൺ ദാസ് പറഞ്ഞു.

കോന്തൗജാം

കോന്തൗജാമിന്റെ രാജി കത്തിന് പുറമെ, താഴ്വര മേഖയിലെ ജില്ലകളിൽ നിന്നുള്ള നാല് കോൺഗ്രസ് എം‌എൽ‌എമാരും മലയോര മേഖലയിലെജില്ലകളിൽ നിന്നുള്ള നാല് എം‌എൽ‌എമാരും ബിജെപിയിൽ ചേര്‍ന്നേക്കുമെന്ന് ചില പത്രങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

വർക്കിംഗ് പ്രസിഡന്റ്


കോന്തൗജാമിന്റെ രാജി കത്ത് ദേശീയ നേതൃത്വം സ്വീകരിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന കോൺഗ്രസ് നേതാക്കള്‍ താൽക്കാലികമായി വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു എം‌എൽ‌എയെ തിരഞ്ഞെടുത്തതായും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച പ്രതികരണത്തിന് ദാസ് തയ്യാറായില്ല.

അയോഗ്യതാ കേസില്‍

അതേസമയം, കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് നേരത്തെ ബിജെപിയിലേക്ക് പോയ 12 മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരായ അയോഗ്യതാ കേസില്‍ സുപ്രീംകോടതി 26 ന് വിധി പറയും. ബിജെപി സർക്കാരില്‍ പാർലമെന്ററി സെക്രട്ടറിമാരായി നിയമിതരായ 12 എം‌എൽ‌എമാരെ മണിപ്പൂർ ഹൈക്കോടതി നേരത്തെ അയോഗ്യരാക്കിയിരുന്നു.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    PM Modi calls vaccinated people 'Bahubali'

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+