ഈസ്റ്റര്‍ പ്രവര്‍ത്തി ദിനം: മണിപ്പൂരില്‍ വന്‍ പ്രതിഷേധം; ആശങ്ക അറിയിച്ചെന്ന് രാജീവ് ചന്ദ്രശേഖര്‍
ഇംഫാര്‍: ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച്ച പ്രവൃത്തി ദിനമാക്കിയ ഗവര്‍ണര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം. ഗവര്‍ണര്‍ അനുസൂയ ഉക്കി മാര്‍ച്ച് 30-31 തിയതികളാണ് പ്രവൃത്തി ദിനമായി പ്രഖ്യാപിച്ചത്. പൊതുമേഖല സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സൊസൈറ്റികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഈ വാരാന്ത്യത്തിലാണ് ഈസ്റ്റര്‍ വരുന്നത്. നിരവധി ആദിവാസി സംഘടനകളാണ് തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇന്‍ഡിജിനസ് ട്രൈബര്‍ ലീഡേഴ്‌സ് ഫോറം(ഐടിഎല്‍എഫ്) ഗവര്‍ണറുടെ തീരുമാനത്തെ വിമര്‍ശിച്ചു. ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് തീരുമാനമെന്ന് സംഘടന അറിയിച്ചു.

മണിപ്പൂരില്‍ നിരവധി ക്രിസ്ത്യാനികളുണ്ട്. ശനിയാഴ്ച്ച വിശ്രമദിനമാണ്. അതുപോലെ ഈസ്റ്ററുമാണെന്നും ഐടിഎല്‍എഫ് വക്താവ് ജിന്‍സ വുവാല്‍സോംഗ് പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പൗമെയ് നാഗ സിദൗമെ മി സംഘടന ആവശ്യപ്പെട്ടു. ഇത് നാഗാ വിദ്യാര്‍ത്ഥി സംഘടനകളുടെ സമിതിയാണ്. മണിപ്പരില്‍ 2.8 മില്യണ്‍ ക്രിസ്ത്യാനികളുണ്ട്.
സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 40.1 ശതമാനം വരുമിത്. 2011ലെ സെന്‍സസ് പ്രകാരമുള്ള കണക്കാണിത്. കുക്കി, സോ, നാഗാ എന്നിങ്ങനെയുള്ള തദ്ദേശീയമായ ആദിവാസി ഗ്രൂപ്പുകളാണ് ഇവര്‍. വാരാന്ത്യങ്ങളില്‍ ഒാഫീസുകള്‍ എന്തുവന്നാലും തുറക്കണമെന്നാണ് ഗവര്‍ണറുടെ ഉത്തരവ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാല്‍ അത്യാവശ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം ഈസ്റ്റര്‍ പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച നടപടിയില്‍ മണിപ്പൂര്‍ സര്‍ക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. അത് വര്‍ക്കിംഗ് ഡേ ആക്കാന്‍ പാടില്ല. ക്രിസ്തീയ വിശ്വാസികള്‍ക്ക് അന്ന് പുണ്യദിനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മണിപ്പൂര്‍ സര്‍ക്കാര്‍ തീരുമാനം മാറ്റുമെന്ന് ഉറപ്പുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.












Click it and Unblock the Notifications