ഇന്റര്‍നെറ്റ് മണിപ്പൂരില്‍ ഭാഗികമായി പുന:സ്ഥാപിച്ചു; സോഷ്യല്‍ മീഡിയക്ക് വിലക്ക് തുടരും
ഇംഫാല്‍: മണിപ്പൂരില്‍ ഇന്റര്‍നെറ്റിനുള്ള നിരോധനം ഭാഗികമായി നീക്കി. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്റ്റാറ്റിക് ഐപി കണക്ഷന്‍ ഉള്ളവര്‍ക്ക് നിയന്ത്രിതമായ അളവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ബ്രോഡ്ബാന്റ് കണക്ഷനുകള്‍ക്ക് മാത്രമാണ് നിരോധനമില്ലാത്തത്. അതേസമയം മൊബൈല്‍ ഇന്റര്‍നെറ്റിനുള്ള നിരോധനം തുടരുകയാണ്.
രണ്ട് മാസത്തില്‍ അധികമായി മണിപ്പൂരില്‍ ഇന്റര്‍നെറ്റിന് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയക്കുള്ള നിരോധനം നീക്കിയിട്ടില്ല. മെയ്തികളും കുക്കികളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയത്. സ്റ്റാറ്റിക് ഐപിയല്ലാത്ത ഒരു കണക്ഷനും ലഭ്യമാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. മറ്റേതെങ്കിലും കണക്ഷനുകള്‍ പ്രകാരം ഏതെങ്കിലും ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ സര്‍വീസ് ദാതാക്കളായിരിക്കും ഉത്തരവാദികള്‍.

ഒരു ഡിവൈസില്‍ സ്റ്റാറ്റിക് ഐപി ഉപയോഗിക്കുമ്പോള്‍ അതിനെ നിരീക്ഷിക്കാന്‍ സര്‍ക്കാരിന് എളുപ്പമാണ്. സ്റ്റാറ്റിക് ഐപിയില്‍ യൂനീക്ക് അഡ്രസ്സ് മാറില്ല. ഡൈനാമിക് ഐപി അഡ്രസ്സുകളാണ് മിക്ക കമ്പ്യൂട്ടറുകളും പിന്തുടരുന്നത്. ഇവ പക്ഷേ മാറും. അത് പക്ഷേ അനുവനീയമല്ല. വളരെ നിയന്ത്രിതമായ അളവില്‍ മാത്രമേ ഇന്റര്‍നെറ്റ് മണിപ്പൂരില്‍ ലഭ്യമാവൂ എന്ന് ഇതിലൂടെ സര്‍ക്കാരിന് ഉറപ്പിക്കാം. വൈഫൈ ഹോട്ട്‌സ്‌പോട്ടുകളും അനുവദനീയമല്ല. ഇതിലൂടെ സര്‍ക്കാരിന് വളരെ കുറച്ച് പേരുടെ വിവരങ്ങള്‍ മാത്രമേ നോക്കാന്‍ ഉണ്ടാവൂ എന്ന് ഉറപ്പിക്കാം.
ഇന്റര്‍നെറ്റ് യൂസര്‍മാരോട് വിപിഎന്‍ ഉപയോഗിക്കരുതെന്നും, പുതിയവ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലൂടെ ഇന്റര്‍നെറ്റ് വിവരങ്ങള്‍ സര്‍ക്കാരിന് ലഭ്യമാവില്ല. ഇതാണ് നിര്‍ദേശം പുറപ്പെടുവിക്കാന്‍ കാരണം. അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് തുടര്‍ച്ചയായ നാലാം ദിവസം പ്രക്ഷുബ്ധം. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ പ്രസ്താവന നടത്തില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഇരുസഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ ബഹളമാണ് ഇരുസഭകളിലുമുണ്ടാക്കിയത്.
പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മൈക്കും പ്രസംഗത്തിനിടെ ഓഫ് ചെയ്തു. ബിജെപി നേതാക്കള്‍ രാജസ്ഥാനിലെ ലൈംഗിക അതിക്രമം ചൂണ്ടിക്കാണിച്ച് ഹ്രസ്വ ചര്‍ച്ചയ്ക്ക് നല്‍കിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭാ അധ്യക്ഷന്‍ പറഞ്ഞിരുന്നു. ഇതും വലിയ പ്രതിഷേധത്തിനിടയാക്കി. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുന്നതിനുള്ള ആലോചനയിലാണ് ഇന്ത്യാ സഖ്യം. അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി പ്രതിപക്ഷത്തിന് ദിശാബോധമില്ലെന്ന് തുറന്നടിക്കുകയും ചെയ്തു.












Click it and Unblock the Notifications