• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്; നിർണ്ണായകമായി നാഗാ ഹിൽസ്

 • By Akhil Prakash
Google Oneindia Malayalam News

ഇംഫാൽ; മണിപ്പൂരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏറെ നിർണ്ണായകമായി നാ ഗാ ഹിൽസ് ഉൾപ്പെടെ സംസ്ഥാനത്തെ ആറ് ജില്ലകളിലായി 22 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. നാഗാ ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള സംസ്ഥാനത്തെ മലയോര മേഖലകളിലെ 11 മണ്ഡലങ്ങൾ ഉൾപ്പെടുന്ന് പ്രദേശമാണ് നാ ഗാ ഹിൽസ്. ഒരുകാലത്ത് ബന്ദിന്റെയും ഉപരോധത്തിന്റെയും പ്രഭവകേന്ദ്രമായിരുന്നു ഈ സ്ഥലങ്ങൾ. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ ഏറെ നിർണ്ണായകമാണ് ഈ മേഖല.

യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

പ്രധാനമായും നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ കോട്ടയാണ് ഇത്. ഇവിടെ വികസനം പറഞ്ഞ് വോട്ട് പിടിക്കാനാണ് ബിജെപി ശ്രമം. ഒരു കാലത്ത് വെടിയൊച്ചകൾ മാത്രം കേട്ടിരുന്ന താഴ്വരകൾ തലസ്ഥാന ന ഗരമായ ഇംഫാലിലേക്ക് ബന്ധിപ്പിക്കാൻ ഹൈവേ നിർമ്മിക്കുമെന്ന് ഇവിടെ ബിജെപി വാ ഗ്ദാനം ചെയ്തു. സ്ഥലത്തെ പതിനൊന്ന് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.

ക്രൈസ്തവ വോട്ടുകൾ ഒരുപാടുള്ള ഉഖ്രുളിൽ മുൻ ദേശീയ ഫുട്‌ബോൾ താരം സൊമതായ് ഷൈസയെയാണ് ബി.ജെ.പി രം ഗത്ത് ഇറക്കിയിരിക്കുന്നത്. "ഇത്തവണ ബിജെപി ഇവിടെ സർക്കാർ രൂപീകരിക്കും. അതിനാൽ ഇവിടത്തെ ജനങ്ങളും ബിജെപിക്കൊപ്പം നിൽക്കാനും സർക്കാരിന്റെ ഭാഗമാകാനും ആഗ്രഹിക്കുന്നു. രാഷ്ട്രീയം ഫുട്ബോളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ അത് സമാനമാണ്. നിരീക്ഷിക്കുക, വിശകലനം ചെയ്യുക, നടപ്പിലാക്കുക ഇതാണ് ഫുട്ബോളിലും രാഷ്ട്രീയത്തിലും വേണ്ടത്." സോമതായി പറഞ്ഞു.

എന്നാൽ നാഗാ പീപ്പിൾസ് ഫ്രണ്ട് തങ്ങളുടെ കോട്ടയെ എളുപ്പം കൈവിടില്ല. മുൻ ബ്യൂറോക്രാറ്റായ റാം മുയ്വയാണ് നാഗാ പീപ്പിൾസിനായി ഉഖ്രുളിൽ മത്സരിക്കുന്നത്. "ഉഖ്‌റുളിൽ നല്ല റോഡുകളും വെള്ളവും ഇന്റർനെറ്റും ഇല്ല, വൈദ്യുതി വിതരണവും നല്ല രീതിയിൽ നടക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ പോലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമാധാന ഉടമ്പടി എന്ന നിലയിലാണ്, എൻ‌പി‌എഫ് മാത്രമാണ് ഇവിടത്തെ ജനങ്ങളുടെ പ്രശ്നം സംസാരിക്കുന്ന പാർട്ടി." റാം മുയ്വ പറഞ്ഞു.

2017ലെ തിരഞ്ഞെടുപ്പിൽ ഇവിടത്തെ 11 മണ്ഡലങ്ങളിൽ എൻപിഎഫ് നാല്, കോൺഗ്രസ് നാല്, ബിജെപി ഒന്ന്, എൻപിപി ഒന്ന് എന്നിങ്ങനെയായിരുന്നു വിജയിച്ചത്. മണിപ്പൂരിലെ നാഗ മലനിരകളിൾ ആര് വിജയിക്കും എന്നത് അനുസരിച്ച് ഇരിക്കും സംസ്ഥാനത്തെ സർക്കാരിന്റെ രൂപികരണവും. അത്രയേറെ നിർണ്ണായക മേഖലയാണിത്. വർഷങ്ങളായി ഇവിടത്തുകാരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭ്യമാക്കുന്നതിൽ മാറിമാറി വരുന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്ന് പരിസരവാസികൾ പലരും പറയുന്നു.

Recommended Video

cmsvideo
  രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
  English summary
  Naga Hills is a region in the hilly region of the state of Naga, comprising 11 constituencies.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X