മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാലില്‍ വീടിന് തീയിട്ടു, പോലീസുകാരുടെ തോക്ക് പിടിച്ചെടുത്തു
ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘര്‍ഷം. അജ്ഞാതര്‍ ഇംഫാലില്‍ വീടിന് തീയിട്ടു. ന്യൂ ലംബുലേന്‍ മേഖലയിലാണ് സംഭവം. മൂന്ന് വീടുകളാണ് അഗ്നിക്കിരയാക്കിയത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. അതേസമയം അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്.

തീയണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം കേന്ദ്ര-സംസ്ഥാന പോലീസ് സേനകളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ജനക്കൂട്ടം തങ്ങളെ സ്വന്തം മേഖലയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേനകള്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
അതേസമയം മണിപ്പൂരില്‍ തന്നെ മറ്റൊരു സംഭവത്തില്‍ അജ്ഞാതരായ അക്രമികള്‍ സുരക്ഷാ സേനയില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തു. മൂന്ന് തോക്കുകളാണ് ഇവര്‍ പിടിച്ചെടുത്തത്. മുന്‍ ആരോഗ്യ-കുടുംബ ക്ഷേമ ഡയറക്ടറായിരുന്നു കെ രാജോയുടെ വീടിന് കാവല്‍ നിന്നിരുന്ന സുരക്ഷാ സൈനികരില്‍ നിന്നാണ് ഇവര്‍ തോക്ക് തട്ടിയെടുത്തതെന്നും പോലീസ് വ്യക്തമാക്കി.
ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സാഗോള്‍ബന്ദ് ബിജോയ് ഗോവിന്ദയിലാണ് സംഭവം നടന്നത്. രണ്ട് എകെ 47 തോക്കുകളും നഷ്ടമായതില്‍ വരും. അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. തോക്ക് തിരിച്ച് പിടിക്കാനും, അക്രമികളെ അറസ്റ്റ് ചെയ്യാനുമാണ് ശ്രമമെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications