മണിപ്പൂരില്‍ നേരിയ ആശ്വാസം; കലാപത്തിന് കുറവില്ല, 13000 സാധാരണക്കാരെ രക്ഷപ്പെടുത്തി സൈന്യം
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിന് ചെറിയ അയവ്. എന്നാല്‍ കലാപം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴും രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാണ്. ചെറിയൊരു ആശ്വാസം മാത്രമാണ് ലഭിച്ചിരിക്കുന്നത്. പല ജില്ലകളുടെയും പ്രവര്‍ത്തനം തന്നെ താളം തെറ്റിയിരിക്കുകയാണ്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗവര്‍ണറും, കേന്ദ്ര സര്‍ക്കാരും നിര്‍ദേശിച്ചിട്ടുണ്ട്.
നിരവധി വീടുകളും, കെട്ടിടങ്ങളും, സ്‌കൂളുകളും, ക്രിസ്ത്യന്‍ പള്ളികളും, വാഹനങ്ങളും കലാപകാരികള്‍ കത്തിച്ചു. അക്രമകാരികള്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ കഴിഞ്ഞ ദിവസം തന്നെ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. ഒരാളോടും മൃദുസമീപനം വേണ്ടെന്നായിരുന്നു കേന്ദ്ര നിര്‍ദേശം.

മെയ് മൂന്നിന് മണിപ്പൂര്‍ അഖിലേന്ത്യാ ആദിവാസി വിദ്യാര്‍ത്ഥി സംഘടന റാലി നടത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്താകെ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ റാലിയില്‍ 60000ത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് കണക്ക്. നിലവില്‍ 14 കമ്പനി പാരാമിലിട്ടറി സേനകളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ആര്‍എഎഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയവരും ഇവിടെയുണ്ട്.
കൂടുതല്‍ സേനകള്‍ ഇവിടേക്ക് എത്തും. അതേസമയം 13000 സാധാരണക്കാരെ കലാപ മേഖലയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് സൈന്യം അറിയിച്ചു. ഇവര്‍ സൈനിക കമ്പനികളുടെ ബേസുകളിലാണ് താമസിക്കുന്നത്. അതിസുരക്ഷാ മേഖലയാണിത്.
ചൂരചാന്ദ്പൂര്‍, കാങ്‌പോക്പി, മോറെ, കാക്ചിംഗ് എന്നീ സ്ഥലങ്ങള്‍ ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വ്യാഴാഴ്ച്ച രാത്രിയില്‍ ഇവിടെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം കലാപത്തെ തുടര്‍ന്ന് ആളുകള്‍ പലരും വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങുന്നില്ല.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്‍, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
ഷൂട്ട് അറ്റ് സൈറ്റ് അവസാന മാര്‍ഗം മാത്രമാണ് ഡിജിപി ഡൗങ്കല്‍ പറഞ്ഞു. പൊതുജനം ശാന്തമായി പോവുകയാണെങ്കില്‍ അതിന്റെ ആവശ്യം വരില്ലെന്ന് ഡൗങ്കല്‍ പറഞ്ഞു. ഫ്‌ളാഗ് മാര്‍ച്ചുകള്‍ ആരംഭിച്ച് കഴിഞ്ഞു. സൈന്യം രംഗത്തുണ്ട്. പോലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ആയിരിക്കില്ല സൈന്യം കൈകാര്യം ചെയ്യുകയെന്ന് ഓര്‍മ വേണമെന്ന് ഡിജിപി പറഞ്ഞു.
ശത്രുക്കളോട് എങ്ങനെ പോരാടണമെന്നതില്‍ ട്രെയിനിംഗ് ലഭിച്ചവരാണ് സൈനികര്‍. പോലീസ് സ്വന്തം ജനങ്ങളെ അക്രമത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നതാണ് ലക്ഷ്യമായി കാണുന്നത്. അതുകൊണ്ട് എല്ലാവരോടും പറയുന്നത്, വീടുകളില്‍ തന്നെ തുടരാനാണ്. കലാപം തീരുന്നത് വരെ അത് തുടരണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
അതേസമയം പോലീസില്‍ നിന്ന് കൊള്ളയടിച്ച തോക്കുകളും, വെടിക്കോപ്പുകളും തിരികെ നല്‍കണമെന്നും ഡൗങ്കല്‍ അഭ്യര്‍ത്ഥിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഇക്കാര്യത്തിലുണ്ട്. അതുകൊണ്ട് ആരാണ് തോക്കുകള്‍ മോഷ്ടിച്ചതെന്ന് അറിയാം. അത് തിരിച്ചുനല്‍കിയിട്ടില്ലെങ്കില്‍ കര്‍ശനമായ നടപടിയെടുക്കേണ്ടി വരുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി.
വെടിയുണ്ടകള്‍ തിരിച്ചുനല്‍കിയിട്ടില്ലെങ്കില്‍, തോക്കുകള്‍ കൈയ്യിലേന്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടി വരുമെന്നും ഡിജിപി പറഞ്ഞു. അതേസമയം സൈന്യവും പോലീസും കലാപകാരികളെ നേരിടാന്‍ ഇറങ്ങിയതോടെ അക്രമത്തിന് കുറവ് വന്നിട്ടുണ്ട്.












Click it and Unblock the Notifications