Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവിന്ദ് കെജ്രിവാള്‍ ജയിലില്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയെ മനീഷ് സിസോദിയ നയിക്കും

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ മനീഷ് സിസോദിയ നയിക്കും. അരവിന്ദ് കെജ്രിവാള്‍ കെജ്രിവാള്‍ ജയിലിലായതിനാലാണ് സിസോദിയ ചുമതല ഏറ്റെടുത്തത്. ഡല്‍ഹി, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തെയാണ് സിസോദിയ നയിക്കുക. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷമാണ് നടക്കുന്നത്.

ഹരിയാനയിലേത് ഈ വര്‍ഷവും നടക്കും. ഹരിയാനയില്‍ ഇത്തവണ കടുത്ത മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 സീറ്റിലും മത്സരിക്കുമെന്ന് എഎപി നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ സിസോദിയ 17 മാസത്തോളം ജയിലിലായിരുന്നു അടുത്തിടെയാണ് സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

manish-sisodia

അതേസമയം സിസോദിയ, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായത് എഎപിക്ക് വലിയ തിരിച്ചടിയായിരുന്നു. സിസോദിയക്ക് ജാമ്യം ലഭിച്ചത് എഎംപി വലിയ ആശ്വാസം കൂടിയാണ്. ഞായറാഴ്ച്ച സിസോദിയയുടെ വസതിയില്‍ എഎപി നേതാക്കളുമായി കൂടിക്കാഴ്ച്ചയുണ്ടായിരുന്നു. ഇത് നിര്‍ണായക യോഗമായിരുന്നു.

അടുത്ത വര്‍ഷം നടക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പിലേക്കുള്ള തന്ത്രമൊരുക്കുന്നതിനാണ് ഈ യോഗം ചേര്‍ന്നത്. സീനിയര്‍ നേതാക്കളായ അതീഷി, സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, എംപിമാരായ സഞ്ജയ് സിംഗ്, സന്ദീപ് പഥക് എന്നിവരും യോഗത്തിലുണ്ടായിരുന്നു. ഡല്‍ഹി ഘടകത്തിന്റെ കണ്‍വീനറാണ് ഗോപാല്‍ റായ്.

നിലവില്‍ ഡല്‍ഹിയിലെ രാഷ്ട്രീയ സാഹചര്യമെല്ലാം ചര്‍ച്ച ചെയ്തുവെന്ന് സന്ദീപ് പഥക് പറഞ്ഞു. തിങ്കളാഴ്ച്ച എഎപി എംഎല്‍എമാരുടെ യോഗം ചേരുന്നുണ്ട് സിസോദിയ. പാര്‍ട്ടിയുടെ കൗണ്‍സിലര്‍മാരുമായി ചൊവ്വാഴ്ച്ച മറ്റൊരു യോഗവും സിസോദിയ ചേരും. അതേസമയം ഓഗസ്റ്റ് പതിനാലിന് സിസോദിയ കാല്‍നട മാര്‍ച്ച് ആരംഭിക്കും.

ഡല്‍ഹിയിലെ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നിന് സിസോദിയ നടത്തുന്നതിനാണിത്. ഇതുവരെ അറസ്റ്റില്‍ അടക്കം വിശദീകരണം ഈ മാര്‍ച്ചില്‍ ഉണ്ടായിരിക്കണം. രാജ്യത്തെ ജനങ്ങള്‍ക്ക് ബിജെപിക്ക് ഒരേയൊരു അജണ്ട മാത്രമാണ് ഉള്ളതെന്ന് മനസ്സിലായിട്ടുണ്ട്.

എഎപിയുടെ വികസന പ്രവര്‍ത്തനങ്ങളെ തടയുകയും, പാര്‍ട്ടിയെ തകര്‍ക്കുകയും മാത്രമാണതെന്നും സിസോദിയ പറഞ്ഞു. ബിജെപി അത്തരം ശ്രമങ്ങള്‍ നടത്തിയെങ്കിലും എഎപി ഇപ്പോഴും കരുത്തോടെ തുടരുകയാണ്. ജനങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും സിസോദിയ വ്യക്തമാക്കി.

അതേസമയം എഎപിയുടെ സീനിയര്‍ നേതാക്കളായ സത്യേന്ദര്‍ ജെയിന്‍, മുഖ്യമന്ത്രി കെജ്രിവാള്‍ എന്നിവര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ എഎപി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സന്ദീപ് പഥക് പറഞ്ഞു. അവിടെയും മികച്ച പ്രകടനം നടത്തും.

സിസോദിയക്ക് പാര്‍ട്ടിയില്‍ ഏതെങ്കിലും പദവി നല്‍കുന്നതോ അതല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമാകുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അത് അറിയിക്കുമെന്നും പഥക് പറഞ്ഞു. ഹരിയാനയില്‍ മികച്ച പ്രകടനം പാര്‍ട്ടി നടത്തുമെന്നും പഥക് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+