Get Updates
Get notified of breaking news, exclusive insights, and must-see stories!

'വീൽ ചെയറിൽ ഇരുന്ന് കൊണ്ട് പോലും അദ്ദേഹം പ്രവർത്തിച്ചു'; മൻമോഹൻ സിംഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിംഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ സംസാരിക്കവേയാണ് മോദി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നൽകിയ സംഭാവനകളെ അഭിനന്ദിച്ചത്. മൻമോഹൻ സിംഗ് വീൽചെയറിൽ പോലും കർമനിരതനായിരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വിരമിക്കുന്ന രാജ്യസഭാംഗങ്ങളുടെ യാത്രയയപ്പ് വേളയിൽ സഭയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. "മറ്റൊരു സന്ദർഭത്തിൽ സഭയിലെ വോട്ടെടുപ്പിനിടെ, ട്രഷറി ബെഞ്ച് വിജയിക്കുമെന്ന് അറിയാമായിരുന്നു എങ്കിലും ഡോ. മൻമോഹൻ സിംഗ് തന്റെ വീൽചെയറിൽ വന്ന് വോട്ട് രേഖപ്പെടുത്തുകയുണ്ടായി" പ്രധാനമന്ത്രി മോദി പറഞ്ഞു.

narendramodimanmohansingh

വോട്ടെടുപ്പിൽ മൻമോഹൻ സിംഗ് ആരെയാണ് പിന്തുണച്ചത് എന്നതല്ല പ്രധാനമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പക്ഷേ, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നടപടിയായിരുന്നു അദ്ദേഹത്തിന്റേത്. നമ്മെ നയിക്കാൻ അദ്ദേഹത്തിന് ദീർഘായുസ് ഉണ്ടാകട്ടെയെന്നും നരേന്ദ്ര മോദി ആശംസിച്ചു.

"പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾക്ക് വലിയ ആയുസില്ല. പക്ഷേ രാജ്യസഭയേയും ഈ രാജ്യത്തെയും ദീർഘകാലം അദ്ദേഹം നയിച്ച രീതിയും നൽകിയ സംഭാവനകളും, ഇന്ത്യൻ ജനാധിപത്യവുമായി ബന്ധപ്പെട്ട ചർച്ചകളിൽ എക്കാലവും ഓർമിക്കപ്പെടും" പ്രധാനമന്ത്രി പറഞ്ഞു.

ഇതിന് പിന്നാലെ മൻമോഹൻ സിംഗിനെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുകയും ചെയ്‌തു.
ഇങ്ങനെ തന്നെയാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ല കാര്യങ്ങളെ അഭിനന്ദിക്കാനും മോശം കാര്യങ്ങളെ വിമർശിക്കാനും കഴിയണമെന്നും മല്ലികാർജുൻ ഗാർഖെ ചൂണ്ടിക്കാട്ടുകയുണ്ടായി.

"സ്വന്തം കടമകളിൽ ജാഗരൂകനായ ഒരു അംഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്" പ്രധാനമന്ത്രി പറഞ്ഞു. വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്ക് ഡൽഹിയിലെ ചെയർമാൻ ജഗ്‌ദീപ് ധൻഖറിന്റെ വസതിയിൽ യാത്രയയപ്പ് നൽകുന്ന ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിൽ നടന്ന ഗ്രൂപ്പ് ഫോട്ടോ സെഷനിൽ രാജ്യസഭാംഗങ്ങൾ പങ്കെടുത്തു.

അതേസമയം, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നിലനിൽക്കെ മൻമോഹൻ സിംഗിനെ പാർലമെന്റിൽ എത്തിച്ച കോൺഗ്രസിന്റെ നടപടിയെ അന്ന് ബിജെപി നേതാക്കൾ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചിരുന്നത്. കോൺഗ്രസ് കാട്ടിയ ഈ ഭ്രാന്ത് രാജ്യം മറക്കില്ല എന്നായിരുന്നു ബിജെപിയുടെ വിമർശനം. എന്നാൽ ഇതേ സംഭവം ചൂണ്ടിക്കാട്ടിയാണ് മോദി ഇപ്പോൾ മൻമോഹൻ സിംഗിനെ പുകഴ്ത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+