കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് സംസാരിക്കാനറിയില്ല.... ഭീഷണിപ്പെടുത്തുന്ന ഭാഷ!! രാഷ്ട്രപതിക്ക് മന്‍മോഹന്റെ കത്ത്!!

മോദിക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് മന്‍മോഹന്‍ സിംഗ്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ അത്ര നല്ല ബന്ധത്തില്‍ അല്ല മുന്നോട്ടു പോകുന്നത്. കോണ്‍ഗ്രസിനെ നാമാവശേഷമാക്കുമെന്നാണ് മോദിയുടെ വെല്ലുവിളി. ബിജെപി അധ്യക്ഷനും മോദിയുടെ വലംകൈയ്യുമായ അമിത് ഷായ്ക്കും ഇതേ മുദ്രാവാക്യം തന്നെയാണുള്ളത്. എന്തായാലും കോണ്‍ഗ്രസ് കിട്ടുന്ന അവസരങ്ങളിലൊക്കെ മോദിയുടെ രീതിയല്ല തങ്ങള്‍ക്കുള്ളതെന്ന് വ്യക്തമാക്കാറുണ്ട്. എന്നാല്‍ അടുത്തിടെ മോദി കുറച്ച് അതിരുകടന്ന് സംസാരിച്ചിരുന്നു.

ഇത് വരെ ഇല്ലാത്ത രീതിയില്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോദി പൊട്ടിത്തെറിച്ചത്. സൂക്ഷിച്ച് സംസാരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിലെ അമ്മയും മകനും മറ്റ് നേതാക്കളും അനുഭവിക്കേണ്ടി വരുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഇതെന്തായാലും വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കുകയാണ്. മോദിക്ക് സംസാരിക്കാനറിയില്ലെന്ന് കാണിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരിക്കുകയാണ്.

മോദിക്ക് സംസാരിക്കാനറിയില്ല

മോദിക്ക് സംസാരിക്കാനറിയില്ല

പ്രധാനമന്ത്രി പ്രസംഗത്തില്‍ വളരെ മിടുക്കനാണ്. പക്ഷേ കര്‍ണാടകത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം ഒരിക്കലും പറയാന്‍ പാടില്ലാത്തതായിരുന്നു. ജനങ്ങള്‍ പോലും ആ പരാമര്‍ശങ്ങളെ അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. കോണ്‍ഗ്രസ് കുറച്ച് വൈകിയാണെങ്കിലും പ്രസിഡന്റിന് കത്തയച്ചത് ആശ്വാസം നല്‍കുന്ന കാര്യമാണ്. മോദിയുടെ ഭാഷ എതിരാളികളെ ഭീഷണിപ്പെടുത്തുന്നതും അപമാനിക്കുന്നതുമാണ് മന്‍മോഹന്‍ കത്തില്‍ പറയുന്നു. യാതൊരു തെളിവുമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് മറ്റുള്ളവരെ മോശക്കാരാക്കി ചിത്രീകരിക്കുകയാണെന്നും മന്‍മോഹന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പ്രസിഡന്റ് ഇടപെട്ട് തടയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

അപലപിക്കേണ്ട പരാമര്‍ശം

അപലപിക്കേണ്ട പരാമര്‍ശം

കര്‍ണാടകയില്‍ മോദി പറഞ്ഞത് അങ്ങേയറ്റം മോശം കാര്യമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ എന്റെ വാക്കുകള്‍ ശ്രദ്ധിച്ച് കേള്‍ക്കുക. നിങ്ങള്‍ പരിധി ലംഘിക്കുമ്പോള്‍ ഒരു കാര്യം ആലോചിച്ചാല്‍ നല്ലത്. നിങ്ങള്‍ അതിന് വലിയ വിലനല്‍കേണ്ടി വരും. ഇത് മോദിയാണ്. എന്നായിരുന്നു പറഞ്ഞിരുന്നത്. പ്രധാനമന്ത്രിയുടേത് അപലപിക്കേണ്ട പരാമര്‍ശമാണ് കോണ്‍ഗ്രസ് പറഞ്ഞു. ഒരു പ്രധാനമന്ത്രി ഇത്തരത്തില്‍ ഒരിക്കലും സംസാരിക്കാന്‍ പാടില്ല. ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയുടെ ഭാഷ ഏകാധിപതിയുടേത് പോലെയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

രാഷ്ട്രപതി വിലക്കണം....

രാഷ്ട്രപതി വിലക്കണം....

മോദിയെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് രാഷ്ട്രപതി വിലക്കണമെന്ന് കത്തില്‍ പറയുന്നു. കോണ്‍ഗ്രസിനെതിരെ മാത്രമല്ല ഏതെങ്കിലുമൊരു പാര്‍ട്ടിയെയോ നേതാക്കളെയോ ഇത്തരത്തില്‍ ഭീഷണിപ്പെടുത്താന്‍ പാടില്ല. പ്രധാനമന്ത്രിയെന്ന നിലയില്‍ മോദി മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടയാളാണെന്നും കത്തില്‍ പറയുന്നു. രാഷ്ട്രീയമായി നേട്ടം ലഭിക്കുന്നതിന് വേണ്ടി വായില്‍ തോന്നിയ എന്തും വിളിച്ചു പറയുന്ന മോദി അത് തിരുത്താന്‍ തയ്യാറാവണം. അദ്ദേഹം വഹിക്കുന്ന സ്ഥാനം നുണകള്‍ പ്രചരിപ്പിക്കാനുള്ളതല്ലെന്ന് ഓര്‍മിക്കണമെന്നും മന്‍മോഹന്‍ പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍...

മുതിര്‍ന്ന നേതാക്കള്‍...

മന്‍മോഹന്‍ സിംഗിന് പുറമേ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പി ചിദംബരം, അംബികാ സോണി, ആനന്ദ് ശര്‍മ, മോത്തിലാല്‍ വോറ, കരണ്‍ സിംഗ്, അഹമ്മദ് പട്ടേല്‍, കമല്‍നാഥ് എന്നിവരാണ് കത്തില്‍ ഒപ്പുവച്ച മുതിര്‍ന്ന നേതാക്കള്‍. പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന വാചകത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. മുന്‍പ് ഇന്ത്യയില്‍ അധികാരത്തിലിരുന്ന എല്ലാ പ്രധാനമന്ത്രിമാരും അവരുടെ അന്തസ്സ് കാത്തുസൂക്ഷിച്ചവരായിരുന്നു. പൊതുമധ്യത്തിലും ഇവര്‍ ഇതേ രീതിയാണ് പിന്തുടര്‍ന്നത്. എന്നാല്‍ മോദിയുടേത് ഭീഷണിപ്പെടുത്തുന്ന ഭാഷയാണെന്നും അത് തടയേണ്ടതാണെന്നും കത്തില്‍ പറയുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പിലും....

ഗുജറാത്ത് തിരഞ്ഞെടുപ്പിലും....

പ്രധാനമന്ത്രി ഇതാദ്യമായിട്ടല്ല എതിരാളികളെ വളറെ മോശക്കാരാക്കി ചിത്രീകരിക്കുന്നത്. നേരത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ സിംഗും മണിശങ്കര്‍ അയ്യരും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു എന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഇത് വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. മോദി പാര്‍ലമെന്റില്‍ മാപ്പുപറയണമെന്ന് വരെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാപ്പുപറഞ്ഞതോടെയാണ് ഈ പ്രശ്‌നം തീര്‍ന്നത്. സമാനമായ ഇടപെടല്‍ രാഷ്ട്രപതിയില്‍ നിന്ന് ഉണ്ടാകണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

വിലക്കയറ്റം മുതല്‍ വര്‍ഗീയത വരെ... മോദിയുടെ ജനപ്രീതി ഇടിഞ്ഞു!! ഭരണവിരുദ്ധ വികാരമില്ല, ബിജെപി തന്നെ!വിലക്കയറ്റം മുതല്‍ വര്‍ഗീയത വരെ... മോദിയുടെ ജനപ്രീതി ഇടിഞ്ഞു!! ഭരണവിരുദ്ധ വികാരമില്ല, ബിജെപി തന്നെ!

ബംഗാള്‍ കത്തുന്നു.... കൊലക്കത്തിക്കിരയായത് ആറുപേര്‍!! ബൂത്ത് പിടിച്ചെടുക്കല്‍, ഭീഷണി!!ബംഗാള്‍ കത്തുന്നു.... കൊലക്കത്തിക്കിരയായത് ആറുപേര്‍!! ബൂത്ത് പിടിച്ചെടുക്കല്‍, ഭീഷണി!!

English summary
Manmohan Singh Writes to President Objects to PM Modis Threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X