Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം മുഴുവന്‍ ഒളിംപിക്സ് താരങ്ങളുടെ വിജയിത്താനായുള്ള ആകാംക്ഷയില്‍: നരേന്ദ്ര മോദി

ദില്ലി: ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം മുഴുവന്‍ താരങ്ങളുടെ വിജയത്തിനായുള്ള ആകാംക്ഷയിലാണെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാ താരങ്ങള്‍ക്കും മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയട്ടേയെന്ന് ആശംസിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെ രാജ്യത്തെ അഭിംസഭോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

ഓഗസ്റ്റ് 15 ന് നടക്കുന്ന സ്വാതന്ത്ര ദിന ആഘോഷ പരിപാടികളില്‍ എല്ലാവരും പങ്ക് ചേരുകയെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി ക്വിറ്റ് ഇന്ത്യ സമരവും അനുസ്മരിച്ചു. ടോക്കിയോയിലേക്ക് പോയ ഓരോ താരത്തിനും വർഷങ്ങൾ നീണ്ട പോരാട്ടത്തിന്റെയും അധ്വാനത്തിന്റെയും കഥകൾ പറയാനുണ്ടാകും. അവര്‍ ഓരോരുത്തരും അവര്‍ക്ക് വേണ്ടി മാത്രല്ല, രാജ്യത്തിന് വേണ്ടി കൂടിയാണ് പോയതെന്നും അദ്ദേഹം പറഞ്ഞു.

 modi

സാരിയില്‍ അതീവ സുന്ദരിയായി ഗായിക രഞ്ജനി ജോസ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

റേഡിയോയിലൂടെ പ്രധാനമന്ത്രി രാജ്യത്തോട് സംവദിക്കുന്ന മന്‍ കി ബാത്തിന്‍റെ 79-ാമത് പതിപ്പാണ് ഇന്ന് നടക്കുന്നത്. ടിവി, ഫേസ്ബുക്ക്, ട്വിറ്റർ പേജ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലും ഈ പരിപാടി തത്സമയം പ്രക്ഷേപണം ചെയ്യുന്നു. എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് മന്‍ കി ബാത്തിന്‍റെ പ്രക്ഷേപണം. അതേസമയം 2014 മുതല്‍ നടക്കുന്ന പരിപാടിക്ക് 30.80 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

വരുമാനത്തിന്റെ കാര്യത്തില്‍ 2017-18 കാലയളവിലാണ് ഏറ്റവുമധികം നേട്ടം മന്‍ കീ ബാത്തിന് ഉണ്ടായത്. 10.64 കോടി രൂപയാണ് ഈ കാലയളവില്‍ മന്‍ കീ ബാത്ത് നേടിയത് എന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ വ്യക്തമാക്കിയത്. 2018-19ല്‍ 7.47 കോടിയും, 2019-20ല്‍ 2.56 കോടിയും 2020-21ല്‍ 10.2 കോടിയുമാണ് വരുമാനമായി ലഭിച്ചത്. 2018 മുതല്‍ 2020 വരെയുള്ള ബാര്‍ക് റേറ്റിംഗില്‍ ആറ് കോടി മുതല്‍ 14.35 കോടി വരെ വ്യൂവര്‍ഷിപ്പ് മാന്‍ കീ ബാത്തിനുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍

പുതിയ മെയ്‌ക്കോവറില്‍ അന്ന രാജന്‍; താരത്തിന്റെ പുതിയ ലുക്ക് തമിഴ് ചിത്രത്തിന് വേണ്ടി

Recommended Video

cmsvideo
    Tokyo Olympics starts today | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+