മന്‍ കി ബാത്ത് കോണ്‍ക്ലേവിനിടെ പ്രസവവേദന; അതിഥിയായി വന്ന പൂനം പൊന്നോമനയ്ക്ക് ജന്മം നല്‍കി
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാമത്തെ എപ്പിസോഡാണ്. വളരെ വിപുലമായ പരിപാടികളോടെയാണ് 100ാം എപ്പിസോഡ് ആഘോഷിക്കുന്നത്. രാവിലെ പതിനൊന്ന് മണിക്കാണ് മൻ കി ബാത്തിന്റെ നൂറാമത്തെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നത്.
അതേസമയം ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മൻകി ബാത്ത് @ 100 ൽ പങ്കെടുത്താൻ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു പൂനം ദേവി. ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരി സ്വദേശിയായ പൂനം പ്രത്യേക ക്ഷണിതാവായാണ് മൻകി ബാത്ത് @ 100 ൽ എത്തിയത്. പ്രധാനമന്ത്രി മൻ കി ബാത്തിന്റെ ഒരു എപ്പിസോഡിൽ പൂനത്തിനെക്കുറിച്ച് പറഞ്ഞിരുന്നു.

പൂനത്തിന്റെ സ്വയം സഹായ സംഘത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. മൻ കി ബാത്തിന്റെ 100 ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പൂനത്തിന് പ്രസവ വേദന ഉണ്ടാവുകയും പൂനത്തെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പൂനം ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരിക്കുകയാണ്. കോൺക്ലേവിനിടെ വിഗ്യാൻ ഭവനിൽ വെച്ച് പൂനത്തിനു പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് റാം മനോഹർ ലോഹ്യ ഹോസ്പിറ്റലിൽ എത്തിച്ച് ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ലഖിംപൂർ ഖേരിയിലെ സ്വയം സഹായ സംഘം വാഴത്തണ്ടിൽ നിന്നുള്ള നാരുകൾ ഉപയോഗിച്ച് ഹാൻഡ്‌ബാഗുകൾ, പായകൾ, മറ്റ് വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നുണ്ട്. ഇത് ഗ്രാമത്തിലെ സ്ത്രീകൾക്ക് അധിക വരുമാന മാർഗ്ഗം പ്രദാനം ചെയ്യുകയും മാലിന്യങ്ങൾ കുറയ്ക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നു. സമൂഹത്തിന് നൽകിയ അസാധാരണമായ സംഭാവനകൾ കണക്കിലെടുത്ത് പ്രധാനമന്ത്രി തന്റെ മുൻ മൻ കി ബാത്ത് എപ്പിസോഡുകളിൽ പേരുകൾ പരാമർശിച്ച 100 ക്ഷണിതാക്കളിൽ പൂനവും ഉൾപ്പെടുന്നു.
2014 ഒക്ടോബറിലാണ് മൻ കി ബാത്തിന്റെ ആദ്യത്തെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. പിന്നീട് പ്രതിമാസ പരിപാടിയായി.
ഞായറാഴ്ച സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ആഘോഷിക്കുന്നതിനാണ് ഒരു ദിവസം നീണ്ടുനിൽക്കുന്ന കോൺക്ലേവ് സംഘടിപ്പിച്ചത്. കോൺക്ലേവ് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധങ്കർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ എന്നിവരും കോൺക്ലേവിൽ സംസാരിച്ചു.
Hair care: മുടി തിളങ്ങാനും കരുത്തോടെ വേഗം വളരാനും ഈ 4 എണ്ണ മാത്രം മതി












Click it and Unblock the Notifications