ഹരിയാണയില്‍ ബിജെപി-ജെജെപി സര്‍ക്കാര്‍ !! മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്തു
ചണ്ഡീഗഡ്: ഹരിയാണയില്‍ പുതിയ ബിജെപി-ജെജപി സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറി. മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യദേവ് നാരായണണ് ആര്യ സത്യവാചകം ചൊല്ലികൊടുത്തു.53 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ ഹരിയാണയില്‍ വീണ്ടും അധികാരത്തില്‍ ഏറുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ശിരോമണി അകാലി ദള്‍ നേതാവ് പ്രകാശ് സിംഗ് ബാദല്‍, സുഖ്ബീര്‍ സിംഗ് ബാദല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ബിജെപിക്ക് സാധിക്കാതിരുന്നതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപി ജെജെപിയുടെ പിന്തുണ തേടിയത്. 40 സീറ്റുകളായിരുന്നു ബിജെപി നേടിയത്. കോണ്‍ഗ്രസ് 31 സീറ്റുകളിലും വിജയിച്ചു. ജെജെപിക്ക് 12 സീറ്റുകളും ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളായിരുന്നു വേണ്ടത്. നിലവില്‍ ജെജെപിയുടേയും സ്വതന്ത്രരുടേയും അടക്കം 56 പേരുടെ പിന്തുണ ബിജെപിക്കുണ്ട്.
Chandigarh: Manohar Lal Khattar takes oath as the Chief Minister of Haryana, at the Raj Bhawan. #HaryanaAssemblyPolls pic.twitter.com/SBqHELyaAk
— ANI (@ANI) 27 October 2019
അധികാരത്തില്‍ ഏറിയ പിന്നാലെ ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. ബിജെപിയുമായുള്ള സഖ്യം ജനഹിതത്തിന് എതിരാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസിനും എതിരേയാണ് മത്സരിച്ച് വിജയിച്ചതെന്ന് ദുഷ്യന്ത് പറഞ്ഞു. ബിജെപിയുമായി കൈകോര്‍ത്ത് ജെജെപി ജനത്തെ വഞ്ചിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്.
Chandigarh: Dushyant Chautala takes oath as the Deputy Chief Minister of Haryana, at the Raj Bhawan. #HaryanaAssemblyPolls pic.twitter.com/iXr7oyFauk
— ANI (@ANI) 27 October 2019
അതേസമയം ബിജെപി-ജെജെപി സഖ്യസര്‍ക്കാര്‍ അധികനാള്‍ നീണ്ട് പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ പ്രതികരിച്ചു. ബിജെപി-ജെജെപി സഖ്യം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്.തങ്ങളെ ഒറ്റിക്കൊടുത്തവരെ ജനം മറക്കില്ല, ദീപേന്ദര്‍ ഹൂഡ ട്വീറ്റ് ചെയ്തു.
വിവാഹം കഴിക്കാന്‍ ലക്ഷ്യം വെച്ചത് ഷാജുവിനെ അല്ല, മറ്റൊരാളെ..പാരയായത് ഭാര്യ,ജോളിയുടെ വെളിപ്പെടുത്തല്‍
'രാഹുൽ ഗാന്ധി രാജിവച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങൾ രാജി വച്ചാൽ ഉണ്ടാകില്ലെന്ന് പറയണം'
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം എന്നും തുറക്കാത്ത കടകള്‍ പോലെയാണ്; ഈ രീതി മാറണമെന്ന് യൂത്ത് നേതാവ്
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications