മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രി! ഹരിയാണയില്‍ സത്യപ്രതിജ്ഞ ഇന്ന്
ചണ്ഡീഗഡ്: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ഹരിയാണയില്‍ ഇന്ന് ബിജെപി-ജെജെപി സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ ഏറും. ഇത് രണ്ടാം തവണയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ജെജെപി നേതാവ് ദുഷ്യന്ത ചൗട്ടാല ഉപമുഖ്യമന്ത്രിയാകും. രാജ്ഭവനില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2.15 നാണ് സത്യപ്രതിജ്ഞ. പ്രമുഖ ബിജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

ശനിയാഴ്ച സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചത്.ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് ഹരിയാണയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ജെജെപിയുടെ പിന്തുണ തേടുകയായിരുന്നു.
കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. ബിജെപിക്ക് 41 സീറ്റുകളും കോണ്‍ഗ്രസിന് 30 സീറ്റുകളുമാണ് ലഭിച്ചത്. 11 സീറ്റുകളായിരുന്നു ജെജെപി നേടിയത്. ഉപമുഖ്യമന്ത്രിപദമടക്കം മൂന്ന് മന്ത്രി സ്ഥാനങ്ങള്‍ ജെജെപിക്ക് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് വിവരം.
അതേസമയം ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്കുന്നതില് ബിജെപിക്കുള്ളില്‍ അതൃപ്തി ശക്തമാണ്. മുതിര്‍ന്ന ബിജെപി നേതാവായ അനില്‍ വിജിനെ ഉപമുഖ്യമന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. അതിനിടെ ഹരിയാണ ലോകിത് പാര്‍ട്ടി എംഎല്‍എ ഗോപാല്‍ ഗോയല്‍ കാണ്ഡെയുടെ പിന്തുണ ബിജെപി തേടില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. 13 മന്ത്രിമാരാണ് ഖട്ടര്‍ സര്‍ക്കാരില്‍ ഉണ്ടാകുക. ഇന്ന് തന്നെ പകുതിയോളം മന്ത്രിമാരേയും അവരുടെ വകുപ്പളും പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോന്നിയിലെ ഇടത് കോട്ടകൾ തകർത്ത് കെ സുരേന്ദ്രൻ! പിണറായി പ്രചാരണം നടത്തിയ പഞ്ചായത്തിലും ബിജെപി!
മുംബൈയില്‍ ഒത്തുകൂടി ശിവസേന എംഎല്‍എമാര്‍.... ആദിത്യയെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ!!
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications