Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ ഒത്തുകൂടി ശിവസേന എംഎല്‍എമാര്‍.... ആദിത്യയെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ!!

മുംബൈ: മഹാരാഷ്ട്രയില്‍ എളുപ്പത്തില്‍ അധികാരത്തില്‍ വരാമെന്ന മോഹങ്ങള്‍ ബിജെപി ഉപേക്ഷിക്കുന്നു. സഖ്യകക്ഷിയായ ശിവസേന സമ്മര്‍ദ തന്ത്രം ശക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പദം സ്ഥിരമായി ബിജെപിക്ക് നല്‍കാനാവില്ലെന്നാണ് ശിവസേന ഉന്നയിക്കുന്നത്. ശിവസേനയുടെ എംഎല്‍എമാരെല്ലാം മുംബൈയില്‍ യോഗം ചേര്‍ന്നത് ബിജെപിയെ ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്.

അതേസമയം സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കാന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ സ്വതന്ത്രര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ശിവസേനയും കോണ്‍ഗ്രസും പറയുന്നു. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ ശിവസേനയെ സഖ്യമുണ്ടാക്കാനായി ക്ഷണിച്ചിട്ടുണ്ട്. ആദിത്യ താക്കറെയ്ക്ക് മുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനോട് ശിവസേന നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

ട്വിസ്റ്റുമായി എംഎല്‍എമാര്‍

ട്വിസ്റ്റുമായി എംഎല്‍എമാര്‍

ശിവസേനയുടെ എംഎല്‍എമാര്‍ ബിജെപിയെ ഞെട്ടിച്ച് കൊണ്ട് മുംബൈയില്‍ യോഗം ചേര്‍ന്നിരിക്കുകയാണ്. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ നല്‍കുമെന്നാണ് ഇവരുടെ തീരുമാനം. ബിജെപിക്ക് ഭൂരിപക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് 50:50 ഫോര്‍മുല ശിവസേന മുന്നോട്ട് വെച്ചത്. എന്നാല്‍ ഇതിനോട് ബിജെപി അനുകൂലമായി പ്രതികരിച്ചിട്ടില്ല. അമിത് ഷാ ഇത് അംഗീകരിച്ചെന്നാണ് ശിവസേന നേതാക്കളും പറയുന്നത്.

ഉദ്ധവ് തീരുമാനമെടുക്കും

ഉദ്ധവ് തീരുമാനമെടുക്കും

ഉദ്ധവ് താക്കറെയുടെ നിലപാട് മുഖ്യമന്ത്രി സ്ഥാനത്തില്‍ നിര്‍ണായകമാകും. ആദിത്യയെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത് താനെ സിറ്റി എംഎല്‍എ പ്രതാപ് സര്‍നായിക്ക് തുറന്ന് പറഞ്ഞു. ഉദ്ധവ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും സര്‍നായിക്ക് പറഞ്ഞു. മറ്റൊരു എംഎല്‍എ അബ്ദുള്‍ സത്താറും ഇതേ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാന്‍ ബിജെപി തീരുമാനിച്ചിട്ടില്ല. ദേവേന്ദ്ര ഫട്‌നാവിസ് സ്വതന്ത്രരെ കൂടെ നിര്‍ത്താനുള്ള ശ്രമവും ഒരു വശത്ത് സജീവമാക്കിയിരിക്കുകയാണ്.

ഫോര്‍മുല ഇങ്ങനെ

ഫോര്‍മുല ഇങ്ങനെ

സര്‍ക്കാരില്‍ തുല്യ പങ്കാളിത്തമാണ് ശിവസേനയുടെ ആവശ്യം. മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കുവെക്കുക പ്രധാന ആവശ്യമാണ്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ എഴുതി നല്‍കുന്ന ഉറപ്പില്‍ മാത്രമേ വിശ്വസിക്കൂ എന്നും പ്രതാപ് സര്‍നായിക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്. ആദ്യത്തെ രണ്ടരവര്‍ഷം മുഖ്യമന്ത്രി സ്ഥാനം ബിജെപി കൈവശം വെച്ചാല്‍. അവസാന രണ്ടരവര്‍ഷം ആദിത്യ താക്കറെയ്ക്ക് നല്‍കണമെന്നാണ് കരാറില്‍ വ്യവസ്ഥ വേണ്ടതെന്ന് സര്‍നായിക് പറഞ്ഞു.

അമിത് ഷായുടെ ഉറപ്പ്

അമിത് ഷായുടെ ഉറപ്പ്

അമിത് ഷാ എന്‍ഡിഎ യോഗത്തില്‍ 50:50 ഫോര്‍മുല അംഗീകരിച്ചതാണ്. രണ്ട് പാര്‍ട്ടികള്‍ക്കും രണ്ടരവര്‍ഷം ഇതിലൂടെ ലഭിക്കും. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്‍കാമെന്ന് ഉറപ്പ് നല്‍കിയതാണെന്നും എംഎല്‍എമാര്‍ പറഞ്ഞു. ഞങ്ങള്‍ ഒരുപാട് സഹിച്ചു. ഇനിയും അത് പറ്റില്ല. ബിജെപി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്നും എംഎല്‍എമാര്‍ പറഞ്ഞു. അതേസമയം എന്‍ഡിഎ നേതാവ് രാംദാസ് അത്തവാലെയും ശിവസേന പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ശിവസേനയ്ക്ക് ക്ഷണം

ശിവസേനയ്ക്ക് ക്ഷണം

ശിവസേനയ്ക്ക് വീണ്ടും കോണ്‍ഗ്രസില്‍ നിന്ന് പിന്തുണ വന്നിരിക്കുകയാണ്. ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ കോണ്‍ഗ്രസിനെ സമീപിക്കാമെന്ന് വിജയ് വാഡെതിവാര്‍ പറഞ്ഞു. അക്കാര്യം ഞങ്ങള്‍ ഹൈക്കമാന്‍ഡുമായി സംസാരിക്കാമെന്നും വാഡെതിവാര്‍ ഉറപ്പ് നല്‍കി. നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റും ശിവസേനയുടെ പിന്തുണ തേടിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം ആദിത്യ താക്കറെയ്ക്ക് നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+