കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍ത്ത് ചെക്കപ്പിനായി പരീക്കര്‍ യുഎസ്സിലേക്ക്, വിദഗ്ധ ചികിത്സയെന്ന് ബന്ധുക്കള്‍, രോഗം ഗുരുതരമോ?

കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് പരീക്കര്‍ അമേരിക്കയിലേക്ക് പോകുന്നത്

Google Oneindia Malayalam News

പനാജി: മുന്‍ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ അതിജീവിച്ച് വന്ന് അദ്ദേഹം ഗോവ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്.

അദ്ദേഹം വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ പരീക്കറെ കുറിച്ചുള്ള ആശങ്കകള്‍ ഭരണതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹം മനസ് തുറന്നിട്ടില്ല.

യുഎസിലേക്ക്....

യുഎസിലേക്ക്....

പരീക്കര്‍ മുംബൈയില്‍ പ്രത്യേക ഹെല്‍ത്ത് ചെക്കപ്പിനായി പോയിരുന്നു. ഇതിന് ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുന്നതില്‍ ഡോക്ടര്‍മാരും ആശങ്ക പങ്കുവെച്ചതായിട്ടാണ് സൂചന. ഇതിനെ തുടര്‍ന്നാണ് അമേരിക്കയിലേക്ക് പോകാന്‍ അദ്ദേഹം തീരുമാനിച്ചത്.

കുടുംബത്തിന്റെ സമ്മര്‍ദം

കുടുംബത്തിന്റെ സമ്മര്‍ദം

പരീക്കറിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കുടുംബം കടുത്ത വിഷമത്തിലായിരുന്നു. ഇവരുടെ നിരന്തരര ആവശ്യം പരിഗണിച്ചാണ് അമേരിക്കയിലേക്ക് പോകാന്‍ പരീക്കര്‍ സമ്മതിച്ചത്. യുഎില്‍ വേണ്ട സൗകര്യങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബം തയ്യാറാക്കിയിട്ടുണ്ട്.

മന്ത്രിമാരുമായി ചര്‍ച്ച

മന്ത്രിമാരുമായി ചര്‍ച്ച

മുംബൈയില്‍ മെഡിക്കല്‍ ചെക്കപ്പനായി പോവുന്നതിന് മുമ്പ് പരീക്കര്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. തന്റെ അഭാവത്തില്‍ കാര്യങ്ങള്‍ നോക്കാന്‍ കാബിനറ്റ് അഡൈ്വസറി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളും ഇവരാകും നിയന്ത്രിക്കുക. മുതിര്‍ന്ന നേതാവായ സുധിന്‍ ദാവാലിക്കര്‍, ഫ്രാന്‍സിസ് ഡിസൂസ എന്നിവര്‍ക്കാണ് നിയമസഭ നിയന്ത്രിക്കുക.

ലീലാവതി ഹോസ്പിറ്റല്‍

ലീലാവതി ഹോസ്പിറ്റല്‍

പരീക്കറെ നേരത്തെ രക്തസമ്മര്‍ദവും നിര്‍ജലീകരണവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാം തവണയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ബജറ്റ് അവതരണത്തിന് ശേഷമായിരുന്നു ഇത്. എന്നാല്‍ പരീക്കറുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

മനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ.. രക്തസമ്മർദം കുറഞ്ഞതും നിർജലീകരണവും കാരണംമനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ.. രക്തസമ്മർദം കുറഞ്ഞതും നിർജലീകരണവും കാരണം

മുഖ്യമന്ത്രിയുടെ ഉറപ്പ്! നഴ്സുമാരുടെ കൂട്ട അവധി സമരം പിൻവലിച്ചു... ശമ്പള പരിഷ്കരണം ഈ മാസം...മുഖ്യമന്ത്രിയുടെ ഉറപ്പ്! നഴ്സുമാരുടെ കൂട്ട അവധി സമരം പിൻവലിച്ചു... ശമ്പള പരിഷ്കരണം ഈ മാസം...

മഴവിൽ മനോരമയിലെ ഉടൻ പണ'ത്തിനും ആർജെ മാത്തുക്കുട്ടിക്കും പണി കിട്ടി.. രൂക്ഷ വിമർശനംമഴവിൽ മനോരമയിലെ ഉടൻ പണ'ത്തിനും ആർജെ മാത്തുക്കുട്ടിക്കും പണി കിട്ടി.. രൂക്ഷ വിമർശനം

English summary
manohar parrikar likely to travel overseas for treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X