Get Updates
Get notified of breaking news, exclusive insights, and must-see stories!

മനോഹര്‍ പരീക്കറിന്റെ മകന്‍ വിമതനാവും? ഓഫറുമായി ശിവസേന, പ്രതിപക്ഷം ഒന്നാകെ ജയിപ്പിക്കാനിറങ്ങും

പനാജി: ഗോവയില്‍ വീണ്ടും അപ്രതീക്ഷിത സംഭവങ്ങള്‍. ബിജെപി നേതൃത്വത്തെ തന്നെ അമ്പരപ്പിക്കുന്ന നീക്കങ്ങളാണ് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ വിമതനായി മത്സരിക്കുമെന്നാണ് സൂചന. ബിജെപിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടാവാന്‍ പോവുന്നത്. അത് മാത്രമല്ല പ്രതിപക്ഷ നിര ഒന്നാകെ ഉത്പലിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന.

ബിജെപിക്കെതിരെ പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്ന തുറുപ്പുച്ചീട്ടാണ് ഈ സീറ്റ്. അതേസമയം ബിജെപി ഉത്പലിന് സീറ്റ് നിഷേധിച്ചു എന്നത് യാഥാര്‍ഥ്യമാണ്. ശിവസേനയുടെ നേതൃത്വത്തിലാണ് പരീക്കറിന്റെ മകനെ വിജയിപ്പിക്കാന്‍ പ്രതിപക്ഷം ഇറങ്ങുകയെന്നും സൂചനയുണ്ട്.

1

പനാജി സീറ്റ് ഇത്തവണ ബിജെപി പ്രമുഖനായ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുന്‍ മന്ത്രി അതനാസിയോ ബാബുഷ് മോന്‍സരാറ്റിയെ മത്സരിപ്പിക്കുമെന്ന സൂചനകളാണ് ബിജെപി നേതൃത്വം നല്‍കുന്നത്. മനോഹര്‍ പരീക്കര്‍ 25 വര്‍ഷത്തോളം കൈവശം വെച്ച സീറ്റാണിത്. ഈ സീറ്റില്‍ മത്സരിപ്പിക്കാമെന്ന മോഹത്തിലായിരുന്നു ഉത്പല്‍ പരീക്കര്‍. പിതാവിന്റെ സീറ്റ് കൈവിട്ട് പോകുന്നതില്‍ അസ്വസ്ഥനായിരുന്നു ഉത്പല്‍. ഇതാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നതിലേക്ക് നയിച്ചിരിക്കുന്നത്. പാര്‍ട്ടിക്കെതിരെ വിമതനാവാനാണ് ഉത്പല്‍ പരീക്കറിന്റെ പ്ലാന്‍. പനാജിയില്‍ നിന്ന് സ്വതന്ത്രനായി അദ്ദേഹം മത്സരിക്കാനിറങ്ങുമെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.

2

ഉത്പല്‍ മത്സരിക്കാനിറങ്ങുമെന്ന് കേദേശം തീരുമാനമായ സാഹചര്യത്തില്‍ ശിവസേന പിന്തുണ അറിയിച്ചിരിക്കുകയാണ്. മനോഹര്‍ പരീക്കറിന് ശരിക്കുമൊരു ആദരമായിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം പരീക്കറിന്റെ മകന്‍ ഉത്പതിനെ പിന്തുണയ്ക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. ബിജെപി ഇതര പാര്‍ട്ടികളോടാണ് ഒറ്റക്കെട്ടായി പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവരോടാണ് പിന്തുണ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പിന്തുണ പ്രതിപക്ഷം നല്‍കാന്‍ തീരുമാനിച്ചാല്‍ വന്‍ പോരാട്ടം തന്നെ പനാജിയില്‍ നടക്കും. ബിജെപിയുടെ കോട്ടയാണ് ഇത്.

3

നേരത്തെ ഉത്പല്‍ പരീക്കര്‍ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്റെ പിതാവിന്റെ സീറ്റ് ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു നേതാവിന് നല്‍കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉത്പല്‍ പറഞ്ഞിരുന്നു. ഗോവയില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയത്തെ വെച്ചുപൊറുപ്പിക്കാനാവില്ല. ബിജെപി ജയസാധ്യത മാത്രമാണോ പരിഗണിക്കുന്നത്. അവര്‍ക്ക് വിശ്വാസ്യതയില്‍ പ്രശ്‌നമില്ലേ? വ്യക്തിത്വം എന്നത് അവര്‍ക്ക് ബാധകമല്ലേ? ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ഒരാള്‍ എങ്ങനെയാണ് ബിജെപി ടിക്കറ്റ് നല്‍കും. ഇത് കണ്ട് മിണ്ടാതിരിക്കുമെന്ന് നിങ്ങള്‍ ആരും കരുതേണ്ടെന്നും ഉത്പല്‍ തുറന്നടിച്ചിരുന്നു.

4

അതേസമയം ബിജെപി നേതൃത്വം ഉത്പലിനെ ഗൗരവത്തിലെടുത്തിട്ടില്ല. മനോഹര്‍ പരീക്കര്‍ ബിജെപി ഗോവയില്‍ ശക്തമാക്കുന്നതിന് ഒരുപാട് പ്രയത്‌നിച്ച വ്യക്തിയാണ്. എന്നാല്‍ പരീക്കറിന്റെ മകനായത് കൊണ്ട് ഒരാള്‍ക്കും അങ്ങനെ വെറുതെ ടിക്കറ്റ് കിട്ടില്ല. അവര്‍ക്ക് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് ടിക്കറ്റ് ലഭിക്കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞിരുന്നു. ഗോവയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അദ്ദേഹമാണ്. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുന്നതെന്നും ഫട്‌നാവിസ് പറഞ്ഞു. ഇത് ഉത്പലിനുള്ള മറുപടിയായിട്ടാണ് കണ്ടിരുന്നത്. ബിജെപി അദ്ദേഹത്തെ പരിഗണിക്കില്ലെന്ന സൂചനയും ഇതിലുണ്ടായിരുന്നു.

5

നേരത്തെ പനാജിയില്‍ മനോഹര്‍ പരീക്കറിനെ വിയോഗത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാല്‍ ബിജെപിയെ അമ്പരപ്പിച്ച് കോണ്‍ഗ്രസായിരുന്നു ഈ സീറ്റില്‍ വിജയിച്ചത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ബാബുഷ് മോന്‍സറാട്ടിയായിരുന്നു വിജയിച്ചത്. എന്നാല്‍ പിന്നീട് ഇയാള്‍ ബിജെപിയിലേക്ക് കൂറുമാറുകയായിരുന്നു. ഉത്പല്‍ നേരത്തെ തന്നെ ഈ സീറ്റില്‍ മത്സരിക്കാനുള്ള താല്‍പര്യം അറിയിച്ചിരുന്നു. പ്രമുഖരെ അദ്ദേഹം കാണുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്പലിനെ പിന്തുണയ്ക്കുന്നതില്‍ പ്രതിപക്ഷ നിരയില്‍ ചെറിയ സംശയങ്ങളുണ്ട്. ജനപ്രീതിയുടെ കാര്യത്തില്‍ ഉത്പലിന് എത്രത്തോളം കരുത്തുണ്ടെന്ന് വ്യക്തമല്ല. ഇനി ജയത്തിന് ശേഷം ഉത്പല്‍ ബിജെപി പാളയത്തിലേക്ക് പോകുമോ എന്ന സംശയവും പ്രതിപക്ഷത്തിനുണ്ട്. അതുകൊണ്ട് പിന്തുണ എളുപ്പത്തില്‍ കിട്ടിയേക്കില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+