ഗോവയില്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും... കോണ്‍ഗ്രസ് നീക്കം പാളി!!
ദില്ലി: മനോഹര്‍ പരീക്കര്‍ ഗോവയിലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള കോണ്‍ഗ്രസിന്റെയും എന്‍ഡിഎ കക്ഷികളുടെയും നീക്കം പാളി. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം അദ്ദേഹം തിരിച്ചെത്തുന്നത് വരെ പകരക്കാരന്‍ ഉണ്ടാവില്ലെന്ന സൂചനയാണ് അമിത് ഷാ നല്‍കുന്നത്. അതേസമയം മന്ത്രിസഭയില്‍ സര്‍ക്കാര്‍ വകുപ്പുകളിലും കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. അസംതൃപ്തരായ സഖ്യകക്ഷികള്‍ കൂടുതല്‍ സ്ഥാനങ്ങ ള്‍ നല്‍കി തൃപ്തിപ്പെടുത്താനാണ് ബിജെപിയുടെ നീക്കം. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിക്ക് ഉപമുഖ്യമന്ത്രി പദം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കേന്ദ്ര സംഘത്തിന്റെ കൃത്യ സമയത്തുള്ള ഇടപെടലും സഖ്യകക്ഷികളെ നേരിട്ട് വിളിച്ച അമിത് ഷായുടെ നീക്കങ്ങളുണാണ് സര്‍ക്കാരിനെ താഴെ വീഴാതെ നിര്‍ത്തിയിരിക്കുന്നത്. അതേസമയം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന കോണ്‍ഗ്രസിന്റെ വാദങ്ങളും ഇതോടെ അപ്രസക്തമായിരിക്കുകയാണ്. നേരത്തെ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്നും പകരം തങ്ങളുടെ നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ആരും പിന്തുണച്ചിരുന്നില്ല. ഇതിന് പിന്നാലെ സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിക്കുകയും ചെയ്തു. എംജിപിയുമായും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായി അവര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സഖ്യം വിടില്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications