ട്രെയിനിലെ പുതപ്പ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, രോഗം വരാന്‍ വേറെ എവിടെയും പോകേണ്ട
ദില്ലി: ശുചിത്വം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ ഇത്തരം അനാസ്ഥ കാണിച്ചാല്‍ എങ്ങനെയിരിക്കും. രാജ്യത്തെ റെയില്‍വെയുടെ കാര്യം വളരെ പരിതാപകരം തന്നെ. ദീര്‍ഘദൂര യാത്രയ്ക്കിടെ ട്രെയിനില്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന പുതപ്പിന്റെ കാര്യം അറിഞ്ഞാല്‍ മൂക്കത്ത് വിരല്‍ വെക്കും. ട്രെയിനില്‍ നിന്ന് നല്‍കുന്ന പുതപ്പ് രണ്ടു മാസത്തില്‍ ഒരിക്കല്‍ മാത്രമേ അലക്കാറുള്ളൂവെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി മനോജ് സിന്‍ഹ പറയുന്നു.
രോഗം വരാന്‍ ജനങ്ങള്‍ക്ക് വേറെ എവിടെയും പോകേണ്ടല്ലോ. ട്രെയിനില്‍ ഉപയോഗിക്കുന്ന കിടക്കയും മറ്റും എല്ലാ ദിവസവും കഴുകും. എന്നാല്‍, പുതപ്പ് രണ്ടു മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് കഴുകാറുള്ളതെന്ന് മനോജ് സിന്‍ഹ രാജ്യസഭയില്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വെയുടെ വൃത്തിയും ഗുണനിലവാരവും ഇത്രയുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

41 അലക്കു കേന്ദ്രങ്ങളാണ് ഇന്ത്യന്‍ റെയില്‍വെയ്ക്കുള്ളത്. യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് എല്ലാ ജോലികളും ചെയ്യിപ്പിക്കുന്നത്. 25 കേന്ദ്രങ്ങള്‍ കൂടി രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. മന്ത്രിയുടെ പരാമര്‍ശത്തെ നേതാക്കള്‍ പരിഹസിക്കുകയും ചെയ്തു.
സ്വന്തം തലയണയും പുതപ്പും കൊണ്ടുവരുന്നതായിരിക്കും യാത്രക്കാരുടെ ആരോഗ്യത്തിന് നല്ലതെന്ന് ഹാമിദ് അന്‍സാരി പറയുകയുണ്ടായി. നല്ല ഉപദേശമാണെന്ന് പറഞ്ഞ മനോജ് യാത്രക്കാര്‍ പഴയ ശീലങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ റെയില്‍വെയ്ക്ക് ഒരു പ്രശ്‌നമില്ലെന്നും വ്യക്തമാക്കി.












Click it and Unblock the Notifications