മാവോവാദികള്‍ ഉപയോഗിച്ചത് 50 കിലോഗ്രാം സ്ഫോടക വസ്തു; സ്ഫോടനത്തില്‍ രൂപപ്പെട്ട് വലിയ കുഴി
ദില്ലി: ചത്തീസ്ഗഡില്‍ മാവാവോദി ആക്രമണം അടുത്ത കാലത്ത് കണ്ട ഏറ്റവും ആക്രമണങ്ങളിലൊന്നെന്ന് റിപ്പോര്‍ട്ട്. പത്ത് സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം മാവോയിസ്റ്റുകള്‍ അന്‍പത് കിലോഗ്രാമോളം വരുന്ന ഐഇഡി സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ഫോടനത്തിന്റെ ശക്തിയില്‍ റോഡിയില്‍ വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. മരങ്ങളൊക്കെ കടപുഴകിയിരിക്കുകയാണ്.
ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിന്റെ പോലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നു. വാടകയ്ക്കെടുത്ത മിനി വാനിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. അതേസമയം യാതൊരു വിധ ആയുധങ്ങളും ഈ വാഹനത്തിലുണ്ടായിരുന്നില്ല. അതുകൊണ്ട് സംരക്ഷണവും ലഭിച്ചിരുന്നില്ല. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഈ വാന്‍ ഇരുപതടി ദൂരേക്കാണ് തെറിച്ച് വീണത്. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലായിരുന്നു സ്ഫോടനം നടന്നത്.

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. റോഡിന്റെ മൊത്തം വീതിയിലുള്ള ഒരു വലിയ കുഴി ഈ ദൃശ്യങ്ങളില്‍ കാണാം. സ്ഫോടനത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ വലിയ തോതിലാണ് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചത്. ഈ വാനിനെ ലക്ഷ്യമിട്ട് സാധാരണ ഉപയോഗിക്കുന്നതിലും പത്തിരട്ടി വരുന്ന സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലാണ് പോലീസുകാര്‍ യാത്ര ചെയ്തിരുന്നതെന്ന് മേജര്‍ ജനറല്‍ അശ്വിനി സിവാച്ച് പറഞ്ഞു. ടെറിട്ടോറിയല്‍ ആര്‍മിയുടെ മുന്‍ ചീഫായിരുന്നു അദ്ദേഹം.
ഡിആര്‍ജി ടീം ഒരു മാവോവാദി വിരുദ്ധ ഓപ്പറേഷന് കഴിഞ്ഞ മടങ്ങുന്ന വഴിയായിരുന്നു ആക്രമണമുണ്ടായത്. കാട്ടില്‍ മറഞ്ഞിരിക്കുന്ന മാവോയിസ്റ്റുകള്ക്കായിട്ടുള്ള തിരച്ചിലിലായിരുന്നു സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ്. മൂന്ന് സംസ്ഥാനങ്ങളും ചേരുന്ന ഒരു കവലയാണ് ആക്രമണം നടന്ന സ്ഥലം. ഈ മേഖല തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മാവോവാദികള്‍ ആക്രമണം അഴിച്ചുവിട്ടത്.
ലിറ്റി ചോക്കയും, ദാല്‍പുരിയുമൊക്കെ കഴിക്കണം; വേറെ ലെവല്‍ ടേസ്റ്റ്, ബീഹാരി ഫുഡ് പൊളിയാണ്
തുടര്‍ച്ചയായുള്ള സുരക്ഷാ സേനയുടെ ഓപ്പറേഷനുകളെ തുടര്‍ന്ന് ഇവിടെ മാവോവാദി സാന്നിധ്യം കുറഞ്ഞിരുന്നു. അടുത്തിടെ വലിയ വിജയങ്ങളും മാവോവാദികളെ ഇല്ലാതാക്കുന്നതില്‍ സൈന്യം കൈവരിച്ചിരുന്നു. എല്ലാ വര്‍ഷം 400ല്‍ അധികം മാവോയിസ്റ്റുകളാണ് കീഴടങ്ങുന്നത്. സര്‍ക്കാരിന്റെ റിഹാബിലേഷന്‍ പദ്ധതി പ്രകാരമാണിത്.
അതേസമയം മാവോവാദി നേതാക്കളില്‍ പലരും ഇപ്പോള്‍ സംസ്ഥാന വിട്ടിരിക്കുകയാണെന്ന് ബസ്തര്‍ റേഞ്ച് ഐജി സുന്ദര്‍രാജ് പറഞ്ഞു. ഇവരെല്ലാം തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഉള്ളത്. ഈ പോലീസുകാരുടെ വീരമൃത്യു എന്നും രാജ്യം ഓര്‍ത്തിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
ദന്തേവാഡയിലെ ആക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായും, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ആക്രമണത്തെ അപലപിച്ചു. നേരത്തെ ബിജാപൂരില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദികള്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിരുന്നില്ല.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications