കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ കമ്പനികള്‍ പൂട്ടി കൊണ്ടിരിക്കുകയാണ്, വിപണി തകര്‍ന്നു, മാരുതി ചെയര്‍മാന്‍ പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: വാഹന മേഖല തകര്‍ന്ന് തരിപ്പണമായെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. ഇന്ത്യയില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികള്‍ ഇന്ത്യയെ കൈയ്യൊഴിയുകയാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. അതേസമയം യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഇമിഷന്‍ നയങ്ങള്‍ സര്‍ക്കാര്‍ വിപണിയില്‍ നടപ്പാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഭാര്‍ഗ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ മാറ്റം വന്നാല്‍ വാഹന വിപണിക്ക് പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1

നേരത്തെ നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ വാഹന വിപണിയിലെ പ്രതിസന്ധിക്ക് കാരണം വാഹന നിര്‍മാണ കമ്പനികളാണെന്ന് കുറ്റപ്പെടുത്തി. വാഹന നിര്‍മാണ് മേഖല നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ്. അവര്‍ ഒരുമിച്ചിരുന്ന് ആലോചിച്ച് വില്‍പ്പന വര്‍ധിപ്പിക്കാന്‍ ശ്രമിക്കണമെന്നാണ് രാജീവ് കുമാര്‍ നിര്‍ദേശിച്ചത്. വാഹനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കമാണ് കമ്പനികള്‍ ആദ്യം നടത്തേണ്ടത്. അപ്പോള്‍ വില്‍പ്പന ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

നീതി ആയോഗ് പറയുന്ന കാര്യങ്ങള്‍ തര്‍ക്ക വിഷയമാണെന്ന് ഭാര്‍ഗവ പറഞ്ഞു. എല്ലാ കാര്‍ കമ്പനികളുടെ കണക്കുകള്‍ നോക്കൂ. എല്ലാം നഷ്ടത്തിലാണ്. ഇന്ത്യയില്‍ പിടിച്ച് നില്‍ക്കാന്‍ പലരും കഷ്ടപ്പെടുകയാണ്. ജിഎം4, ഫോഡ് എന്നീ വിദേശ കമ്പനികള്‍ ഇന്ത്യയിലെ വ്യാപാരം അവസാനിപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് സ്വന്തം പണമാണ് നഷ്ടമാകുന്നത്. ടാറ്റ മോട്ടോഴ്‌സ് നഷ്ടത്തിലാണ്. ഇതിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണമെന്നും ഭാര്‍ഗവ പറഞ്ഞു.

അതേസമയം മാരുതി സുസുക്കി വളരെ സൂക്ഷിച്ചാണ് പണം ചെലവഴിക്കുന്നത്. ഉയര്‍ന്ന സ്റ്റാഫുകള്‍ക്ക് പോലും ചെറിയ ശമ്പളമാണ് നല്‍കുന്നത്. അനാവശ്യ കാര്യങ്ങളില്‍ മാരുതി പണം ചെലവഴിച്ചിട്ടില്ല. എന്നാല്‍ ഹ്യൂണ്ടായ് കാറുകള്‍ നല്ല രീതിയില്‍ വിറ്റ് പോകുന്നുണ്ടെന്നായിരുന്നു നീതി ആയോഗ് ഉപാധ്യക്ഷന്റെ പ്രതികരണം. എന്നാല്‍ വിദേശത്തേക്കുള്ള കയറ്റുമതിയിലും നേട്ടം മാരുതിക്കാണ്. ജപ്പാനിലേക്ക് പോലും കയറ്റുമതിയുണ്ട്. എന്നാല്‍ ഇന്റസ്ട്രിയല്‍ മേഖല സര്‍ക്കാര്‍ കരുതുന്നത് പോലെയല്ല മുന്നോട്ട് പോകുന്നതെന്നും ഭാര്‍ഗവ പറഞ്ഞു.

രാഹുലിനെ തിരുത്തി ശശി തരൂര്‍.... വീണ്ടും മോദി സ്തുതി, വെറുതെ വിമര്‍ശിക്കരുതെന്ന് ഉപദേശം!!രാഹുലിനെ തിരുത്തി ശശി തരൂര്‍.... വീണ്ടും മോദി സ്തുതി, വെറുതെ വിമര്‍ശിക്കരുതെന്ന് ഉപദേശം!!

English summary
maruti suzuki chairman rc bhargava says india companies facing crissi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X