കൊവിഡ് നിയന്ത്രണം കുറഞ്ഞു, മാസ്‌ക് ഉപയോഗം വളരെ പിന്നില്‍, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
ദില്ലി: ഇന്ത്യയില്‍ മാസ്‌ക് ഉപയോഗം വളരെ കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയന്ത്രണത്തില്‍ ഇളവ് വന്നതോടെ മാസ്‌ക് ഉപയോഗിക്കുന്നത് പലരും അവസാനിപ്പിച്ചെന്നാണ് ആരോഗ്യ മന്ത്രാലയം പയുന്നത്. 74 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും മാസ്‌കുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ജാഗ്രത കുറഞ്ഞപ്പോള്‍ ആളുകള്‍ അത് മറന്നു തുടങ്ങിയിരിക്കുകയാണ്.

കല്യാണ പെണ്ണായി സീതാകല്യാണം താരം സൗപര്‍ണിക സുഭാഷ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
രാജ്യത്തെ കൊവിഡ് സുരക്ഷാ സാഹചര്യങ്ങളുടെ വിലയിരുത്തലിലാണ് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ ജനങ്ങള്‍ സുരക്ഷാ കവചങ്ങള്‍ കാര്യമാക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജീവിതത്തിന്റെ ഭാഗമായി മാസ്‌കിനെ മാറ്റാന്‍ ജനങ്ങള്‍ പഠിക്കണമെന്നും, അതാണ് പുതിയ സാഹചര്യമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കൊവിഡിന്റെ വ്യാപനം കുറയ്ക്കാന്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണം. ഇപ്പോഴുള്ള സാഹചര്യം മാറേണ്ടതുണ്ടെന്നും അഗര്‍വാള്‍ പറഞ്ഞു.
Recommended Video
മെയ് മാസത്തില്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞപ്പോള്‍ ജനങ്ങള്‍ തടിച്ച് കൂടുന്ന സാഹചര്യം രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും, ജൂലായ് വരെ അത് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡിന് മുമ്പുള്ള സാഹചര്യം എങ്ങനെയായിരുന്നോ അതേ തരത്തിലേക്കാണ് ജനങ്ങള്‍ എത്തിയിരിക്കുന്നത്. അതിലൂടെ കൊവിഡ് വ്യാപിക്കാനുള്ള സാഹചര്യം വര്‍ധിക്കുകയാണ്. വൈറസ് മറ്റ് പല സ്ഥലത്തിലേക്കും എത്തുന്നതിനും ഈ സഞ്ചാരം കാരണമാകും. ഇത്തരം കൂടിച്ചേരലുകള്‍ക്ക് മുമ്പ് മാസുകള്‍ ധരിക്കുന്നതും മറ്റ് സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് ലവ് അഗര്‍വാള്‍ പറഞ്ഞു.
സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടെ കഴുകയും ചെയ്യുന്നത് അത്യാവശ്യമായ കാര്യമാണെന്നും അഗര്‍വാള്‍ പറഞ്ഞു. രണ്ടാം തരംഗത്തിന്റെ സമയത്തും രാജ്യത്തെ 50 ശതമാനം ആളുകളും മാസ്‌ക് ധരിക്കാറേ ഇല്ലായിരുന്നുവെന്നും ആരോഗ്യ. മന്ത്രാലയത്തിന്റെ ഡാറ്റ സൂചിപ്പിക്കുന്നു. നേരത്തെ ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ എന്തുകൊണ്ട് മാസ്‌ക് ധരിക്കുന്നില്ല എന്നതില്‍ സര്‍വേയും നടത്തിയിരുന്നു. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് മാസ്‌ക് ഒഴിവാക്കുന്നത്. ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തതാണ് മറ്റൊരു കാരണം. സാമൂഹിക അകലം പാലിക്കുന്നുണ്ടെങ്കില്‍ മാസ്‌ക് ധരിക്കേണ്ടെന്നാണ് പലരും കരുതിയിരിക്കുന്നത്. ഇതൊക്കെയാണ് സര്‍വേയില്‍ കണ്ടെത്തിയിരുന്നത്.












Click it and Unblock the Notifications